ഉബ്ബാദ് തന്റെ പിതൃവ്യനില്‍ നിന്നും നിവേദനം: നബി(സ) മഴക്കു വേണ്‌ടി നമസ്‌കരിക്കുവാന്‍ പുറപ്പെടുകയും അവിടെ തന്റെ തട്ടം തല തിരിക്കുകയും ചെയ്‌തു. (ബുഖാരി. 2.17.119)
ജുന്തുബി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ) പ്രഖ്യാപിച്ചു: സുബ്‌ഹി നമസ്‌കരിച്ചവന്‍ അന്ന് അല്ലാഹുവിന്റെ സംരക്ഷണത്തിലാണ്. നിങ്ങളെ ഏല്‍പിച്ചിട്ടുള്ളവയില്‍ നിന്നൊന്നും അവന്‍ നിങ്ങളോട് അന്വേഷിക്കാന്‍ ഇടവരാതിരിക്കട്ടെ! അന്വേഷിക്കുന്ന പക്ഷം അവനെ അല്ലാഹു പിടികൂടി മുഖം കുത്തി വീഴുമാറ് നരകത്തിലേക്ക് വലിച്ചെറിയും. (മുസ്‌ലിം)
അനസ്(റ) നിവേദനം: നിശ്ചയം ഉമറൂബ്‌നൂല്‍ ഖത്താബിന്റെ കാലത്തു അദ്ദേഹം മഴക്ക്‌വേണ്‌ടി പ്രാര്‍ത്ഥിച്ചിരുന്നത് അബ്ബാസി(റ)നെ കൊണ്‌ടായിരുന്നു. അപ്പോള്‍ അദ്ദേഹം പറയും: അല്ലാഹുവേ! ഞങ്ങളുടെ നബിയെ ക്കൊണ്‌ട് നിന്നോട് ഞങ്ങള്‍ മഴക്കുവേണ്‌ടി പ്രാര്‍ത്ഥിപ്പിക്കുകയും അപ്പോള്‍ നീ ഞങ്ങള്‍ക്ക് മഴ വര്‍ഷിപ്പിച്ചു തരികയും ചെയ്യാറുണ്‌ടായിരുന്നു. അപ്പോള്‍ നബിയുടെ പിതൃവ്യനെക്കൊണ്‌ട് ഞങ്ങളിതാ നിന്നോട് മഴക്കു വേണ്‌ടി പ്രാര്‍ത്ഥിപ്പിക്കുന്നു. നീ ഞങ്ങള്‍ക്ക് മഴ വര്‍ഷിപ്പിച്ചു തരേണമേ! റാവി പറയുന്നു: അന്നേരം അവര്‍ക്കു മഴ ലഭിക്കാറുണ്‌ട്. (ബുഖാരി. 2.17.123)
ആയിശ(റ) നിവേദനം: നബി(സ) റമളാനിലെ അവസാനത്തെ പത്തില്‍ ഇഅ്‌തികാഫ് ഇരിക്കാറുണ്‌ട്. ഞാന്‍ നബി(സ)ക്ക് ഒരു മറ നിര്‍മ്മിച്ചുകൊടുക്കും. സുബ്‌ഹ് നമസ്‌കരിച്ചതിഌശേഷം അവിടുന്ന് അതില്‍ പ്രവേശിക്കും. അപ്പോള്‍ ഹഫ്‌സ(റ) ആയിശ(റ)യോട് അവര്‍ക്ക് വേണ്‌ടി ഒരു മറ നിര്‍മ്മിക്കുവാന്‍ അഌവാദം ചോദിച്ചു. ആയിശ(റ) അഌവാദം നല്‍കുകയും ഒരു മറ നിര്‍മ്മിക്കുകയും ചെയ്‌തു. സൈനബ(റ) ഇതു കണ്‌ടപ്പോള്‍ മറ്റൊരു മറ അവരും നിര്‍മ്മിച്ചു. പ്രഭാതമായപ്പോള്‍ നബി(സ) ഈ തമ്പുകള്‍ കണ്‌ടു. അവിടുന്ന് ചോദിച്ചു. ഇതു എന്താണ്? അപ്പോള്‍ വിവരം നബി(സ)യോട് പറയപ്പെട്ടു. നബി(സ) വീണ്‌ടും ചോദിച്ചു: പുണ്യമാണോ ഇവയെക്കൊണ്‌ട് നിങ്ങളുദ്ദേശിക്കുന്നത്? (അതല്ല, പരസ്‌പരം മല്‍സരമോ?) നബി(സ) ആ മാസം ഇഅ്‌തികാഫിരിക്കുന്നതു ഉപേക്ഷിച്ചു. അവസാനം ശവ്വാലിലെ പത്തു ദിവസങ്ങളിലാണ് അവിടുന്ന് ഇഅ്‌തികാഫ് ഇരുന്നത്. (ബുഖാരി. 3.33.249)
ആയിശ(റ) നിവേദനം: നബി(സ) അരുളി: റമളാനിലെ അവസാനത്തെ പത്തിലെ ഒറ്റ രാത്രികളില്‍ നിങ്ങള്‍ ലൈലത്തൂല്‍ ഖദ്‌റിനെ തേടുവീന്‍. (ബുഖാരി. 3.32.236)
അബൂസഈദ്(റ) പറയുന്നു: റമളാനിലെ നടുവിലത്തെ പത്തില്‍ നബി(സ) യോടൊപ്പം ഞങ്ങള്‍ ഇഅ്‌തികാഫ് ഇരുന്നു. റമളാന്‍ ഇരുപതിന് പ്രഭാതത്തില്‍ നബി(സ) പള്ളിയില്‍ നിന്നും പുറത്തുവന്ന് ഞങ്ങളോട് പ്രസംഗിച്ചു. ലൈലത്തുല്‍ ഖദ്‌ര്‍ ഞാന്‍ സ്വപ്‌നത്തില്‍ കണ്‌ടു. പിന്നീട് ഞാനതു മറന്നുപോയി. അവസാനത്തെ പത്തിലെ ഒറ്റയൊറ്റ ദിവസങ്ങളില്‍ നിങ്ങള്‍ ഇതിനെ അന്വേഷിക്കുക. കളിമണ്ണിലും വെള്ളത്തിലും ഞാന്‍ സുജൂദ് ചെയ്യുന്നതായും സ്വപ്‌നം കണ്‌ടു. അതിനാല്‍ എന്റെ കൂടെ ഇഅ്‌തികാഫ് ചെയ്യുന്നവരെല്ലാം പള്ളിയിലേക്ക് തന്നെ മടങ്ങട്ടെ. അപ്പോള്‍ ഞങ്ങള്‍ മടങ്ങി. ആകാശത്തില്‍ ഒരു മേഘപാളി പോലുമുണ്‌ടായിരുന്നില്ല. പെട്ടെന്ന് ആകാശത്തില്‍ കാര്‍മേഘങ്ങള്‍ വന്ന് ശക്തിയായി മഴ വര്‍ഷിക്കാന്‍ തുടങ്ങി. മഴയുടെ ശക്തിമൂലം ഈത്തപ്പന മടലുകൊണ്‌ടുള്ള പള്ളിയുടെ മേല്‍ത്തട്ട് ചോര്‍ന്നൊലിച്ചുകൊണ്‌ടിരുന്നു. ശേഷം നമസ്‌കാരത്തിന് ഇഖാമത്തു വിളിച്ചു. നബി(സ) കളിമണ്ണിലും വെള്ളത്തിലും സുജൂദ് ചെയ്യുന്നത് ഞാന്‍ കണ്‌ടു. അവിടുത്തെ തിരുനെറ്റിയില്‍ കളിമണ്ണിന്റെ അവശിഷ്‌ടങ്ങള്‍ ഞാന്‍ കാണുന്നതുവരെ. (ബുഖാരി. 3.32.235)
അദിയ്യ്(റ) പറയുന്നു: നബി(സ) അരുളി: ഒരു കാരക്കയുടെ കഷ്‌ണമെങ്കിലും ദാനം ചെയ്‌തു നിങ്ങള്‍ നരകത്തെ സൂക്ഷിക്കുവീന്‍. (ബുഖാരി. 2.24.498)
ഇബ്‌ഌ ഉമര്‍(റ) നിവേദനം: നബി(സ) ഫിത്വര്‍ സക്കാത്ത് നിര്‍ബ്ബന്ധമാക്കിയിരിക്കുന്നു. അത് ഒരു സ്വാഅ് ഈത്തപ്പഴമോ ബാര്‍ലിയോ ആണ് നല്‍കേണ്‌ടത്. മുസ്ലിംകളില്‍പെട്ട അടിമക്കും സ്വതന്ത്രന്നും പുരുഷഌം സ്‌ത്രീക്കും വലിയവര്‍ക്കും ചെറിയവര്‍ക്കുമെല്ലാം അതു കൊടുക്കേണ്‌ടതുണ്‌ട്. ആളുകള്‍ പെരുന്നാള്‍ നമസ്‌കാരത്തിന്ന് പുറപ്പെടും മുമ്പായി അത് വിതരണം ചെയ്യുവാന്‍ നബി(സ) കല്‍പ്പിക്കാറുണ്‌ട്. (ബുഖാരി. 2.25.579)
അബൂസഈദ്(റ) നിവേദനം: നബി(സ)യുടെ കാലത്ത് ഫിത്വര്‍ സക്കാത്തു ആഹാര സാധനങ്ങളില്‍ നിന്ന് ഒരു സ്വാഅ് ആയിരുന്നു ഞങ്ങള്‍ പിടിച്ചെടുത്തിരുന്നത്. അതായത് ബാര്‍ലി, ഈത്തപ്പഴം, പാല്‍ക്കട്ടി, മുന്തിരി മുതലായവയില്‍ നിന്ന് ഒരു സ്വാഅ് വീതം. (ബുഖാരി. 2.25.582)
ഉമ്മുഅതിയ്യ:(റ) നിവേദനം: പെരുന്നാള്‍ ദിവസം മൈതാനത്തേക്ക് പുറപ്പെടാന്‍ ഞങ്ങള്‍ കല്‌പിക്കാറുണ്‌ട്. യുവതികളായ സ്‌ത്രീകളെ അവരുടെ അന്തഃപുരിയില്‍ നിന്ന് പുറത്തുകൊണ്‌ടുവരാഌം. അങ്ങനെ അശുദ്ധിയുള്ള സ്‌ത്രീകളെ വരെ ഞങ്ങള്‍ ഈദ് ഗാഹിലേക്ക് കൊണ്‌ട് വരും. അവര്‍ ജനങ്ങളുടെ പിന്നില്‍ അണിനിരക്കും. അവര്‍ (പുരുഷന്‍മാര്‍) തക്‌ബീര്‍ ചൊല്ലുന്നതുപോലെ സ്‌ത്രീകളും തക്‌ബീര്‍ ചൊല്ലും. അവര്‍ പ്രാര്‍ത്ഥിക്കുന്നതു പോലെ പ്രാര്‍ത്ഥിക്കും. ആ ദിവസത്തെ നന്മയും പരിശുദ്ധിയും അവരും കാംക്ഷിക്കും. (ബുഖാരി. 2.15.88)
ആയിശ(റ) നിവേദനം: നബി(സ) മഴയെ വര്‍ഷിക്കുന്നത് കാണുമ്പോള്‍ ഇപ്രകാരം പ്രാര്‍ത്ഥിക്കും. ഉപകാരപ്രദമായ മഴ വര്‍ഷിപ്പിക്കേണമേ. (ബുഖാരി. 2.17.142)
അനസ്(റ) നിവേദനം: ശക്തിയായി കാറ്റടിക്കുമ്പോള്‍ നബി(സ)യുടെ മുഖത്ത് ഭയത്തിന്റെ ലക്ഷണങ്ങള്‍ കാണാറുണ്‌ടായിരുന്നു. (ബുഖാരി. 2.17.144)
ഇബ്‌ഌ അബ്ബാസ്(റ) നിവേദനം: നബി(സ) അരുളി: ഇളം കാറ്റ് വഴി എനിക്ക് സഹായം ലഭിച്ചു. ആദ്‌കാര്‍ ചുഴലിക്കാറ്റ് കൊണ്‌ട് നശിപ്പിക്കപ്പെട്ടു. (ബുഖാരി. 2.17.145)
അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: വിജ്ഞാനം നശിപ്പിക്കപ്പെടുകയും ഭൂചലനങ്ങള്‍ വര്‍ദ്ധിക്കുകയും സമയം കുറയുകയും കുഴപ്പങ്ങള്‍ പൊട്ടിപ്പുറപ്പെടുകയും വധം വര്‍ദ്ധിക്കുകയും സമ്പത്ത് വര്‍ദ്ധിച്ച് (സാധാരണക്കാരുടെ ഇടയില്‍ പോലും) ഒഴുകുകയും ചെയ്യുന്നതുവരെ അന്ത്യദിനം സംഭവിക്കുകയില്ല. (ബുഖാരി. 2.17.146)
ഇബ്‌ഌ ഉമര്‍(റ) നിവേദനം: നബി(സ) ഒരിക്കല്‍ ഇപ്രകാരം പ്രാര്‍ത്ഥിച്ചു. അല്ലാഹുവേ! ഞങ്ങളുടെ ശാമിലും ഞങ്ങളുടെ യമനിലും നീ ബര്‍ക്കത്തു (നന്മ) നല്‍കേണമേ! അപ്പോള്‍ ഞങ്ങളുടെ നജ്‌ദിലും എന്ന് കൂട്ടിച്ചേര്‍ക്കാന്‍ അഌചരന്മാര്‍ നബി(സ) യോടു ആവശ്യപ്പെട്ടു. അപ്പോള്‍ നബി(സ) പറഞ്ഞു. അവിടെയാണ് കമ്പനങ്ങളും വിപ്ലവങ്ങളും ഉടലെടുക്കുക. പിശാചിന്റെ പാര്‍ട്ടി വെളിപ്പെടുന്നതും അവിടെത്തന്നെയാണ്. (ബുഖാരി. 2.17.147)
സൈദ്‌ബഌ ഖാലിദ്(റ) നിവേദനം: ഹുദൈബിയ്യ: യില്‍ വെച്ച് രാത്രി മഴ ലഭിച്ചതിന് ശേഷമുള്ള ഒരു സുബ്‌ഹ് നമസ്‌കാരം നബി(സ) ഞങ്ങളേയുമായി നമസ്‌കരിച്ചു. നമസ്‌കാരത്തില്‍ നിന്ന് നബി(സ) വിരമിച്ചപ്പോള്‍ ജനങ്ങളുടെ നേരെ തിരിഞ്ഞുകൊണ്‌ട് അവിടുന്ന് പറഞ്ഞു. ഇന്ന് രാത്രി നിങ്ങളുടെ രക്ഷിതാവ് എന്താണ് പ്രസ്‌താവിച്ചതെന്ന് നിങ്ങള്‍ക്കറിയുമോ? അവര്‍ പറഞ്ഞു: അല്ലാഹുവും അവന്റെ ദൂതഌമാണ് ഏറ്റവും അറിവുള്ളത്. നബി(സ) പറഞ്ഞു. ഇന്ന് എന്റെ അടിയന്മാരില്‍ ഒരു വിഭാഗം എന്നില്‍ വിശ്വസിച്ചുകൊണ്‌ടും മറ്റൊരു വിഭാഗം എന്നെ നിഷേധിച്ചും കൊണ്‌ടും പ്രഭാതത്തില്‍ പ്രവേശിക്കും. അല്ലാഹുവിന്റെ അഌഗ്രഹം കൊണ്‌ടും കാരുണ്യം കൊണ്‌ടും ഞങ്ങള്‍ക്ക് മഴ ലഭിച്ചുവെന്ന് പറയുന്നവര്‍ എന്നില്‍ വിശ്വസിച്ചു. ഞാറ്റുവേലയെ നിഷേധിച്ചു. എന്നാല്‍ ഞാറ്റുവേല കൊണ്‌ട് ഞങ്ങള്‍ക്ക് മഴ ലഭിച്ചുവെന്നു പറയുന്നവര്‍ എന്നെ നിഷേധിക്കുകയും ഞാറ്റുവേലയില്‍ വിശ്വസിക്കുകയും ചെയ്‌തു. (ബുഖാരി. 2.17.148)
ഇബ്‌ഌ ഉമര്‍(റ) നിവേദനം: നബി(സ) അരുളി: അദൃശ്യ കാര്യങ്ങളുടെ താക്കോല്‍ അഞ്ചു കാര്യങ്ങളാണ്. അല്ലാഹുവിന്നല്ലാതെ മറ്റാര്‍ക്കും അവയെക്കുറിച്ചറിയാന്‍ കഴിയുകയില്ല. നാളെ എന്തു സംഭവിക്കുമെന്നും സ്‌ത്രീകളുടെ ഗര്‍ഭപാത്രത്തില്‍ എന്താണുടലെടുക്കുകയെന്നും താന്‍ നാളെ എന്താണ് പ്രവര്‍ത്തിക്കുകയെന്നും താന്‍ ഏത് ഭൂമിയില്‍ വെച്ചാണ് മൃതിയടയുകയെന്നും ഒരാള്‍ക്കും അറിയുവാന്‍ കഴിയുകയില്ല. എപ്പോഴാണ് മഴ വര്‍ഷിക്കുകയെന്നും ഒരു മഌഷ്യഌം അറിയാന്‍ കഴിയുകയില്ല. (ബുഖാരി. 2.17.149)

No comments:
Post a Comment
Note: Only a member of this blog may post a comment.