Monday, July 21, 2014

കുളി

ആയിശ(റ) നിവേദനം: തിരുമേനി(സ) ജനാബത്തു കുളിക്കുമ്പോള്‍ ആദ്യം രണ്‌ടു കയ്യും കഴുകും അനന്തരം നമസ്‌കാരത്തിന്‌ വേണ്‌ടിയെന്ന പോലെ വുളു എടുക്കും. പിന്നീട്‌ തന്റെ കൈവിരലുകള്‍ വെള്ളത്തില്‍ മുക്കി ആ വിരലുകള്‍ തല മുടിയില്‍ കടത്തിയിട്ട്‌ ആ മുടിയുടെ ജട തീര്‍ക്കും. ശേഷം മൂന്നു പ്രാവശ്യം ഇരു കൈകൊണ്‌ടും വെള്ളമെടുത്തു തലയിലൊഴിക്കും. അനന്തരം ചര്‍മ്മം മുഴുവന്‍ വെള്ളമൊഴിക്കും. (ബുഖാരി. 1.5.248)

മൈമൂന(റ) നിവേദനം: തിരുമേനി(സ) കുളിക്ക്‌ മുമ്പ്‌ നമസ്‌കാരത്തിന്‌ എന്നതുപോലെ വുളു എടുക്കും. എന്നാല്‍ രണ്‌ടു കാലും കഴുകുകയില്ല. തന്റെ ഗുഹ്യസ്ഥാനം കഴുകും. അശുദ്ധിയായ ഭാഗങ്ങളും. എന്നിട്ട്‌ ശരീരത്തിലാകമാനം വെള്ളമൊഴിക്കും. അനന്തരം അല്‌പം മാറി നിന്ന്‌ രണ്‌ടു കാലും കഴുകും. ഇങ്ങനെയായിരുന്നു അവിടുത്തെ ജനാബത്തു കുളി. (ബുഖാരി. 1.5.249)

ആയിശ(റ) നിവേദനം: ഞാഌം തിരുമേനി(സ)യും ഒരൊറ്റ പാത്രത്തില്‍ നിന്ന്‌ (ഒരേ സമയം) കുളിക്കാറുണ്‌ട്‌. ഫറക്ക്‌ എന്നാണ്‌ അതു വിളിക്കപ്പെടാറുള്ളത്‌. (ബുഖാരി. 1.5.250)

അബൂസലമ പറയുന്നു: ഞാഌം ആയിശയുടെ ഒരു സഹോദരഌം കൂടി ആയിശയുടെ അടുത്തു പ്രവേശിച്ചു. അവരുടെ സഹോദരന്‍ സബി(സ)യുടെ കുളിയെ സംബന്ധിച്ച്‌ അവരോട്‌ ചോദിച്ചു. അപ്പോള്‍ ഏതാണ്‌ട്‌ ഒരു സ്വാഅ്‌ വെള്ളം കൊളളുന്ന ഒരു പാത്രത്തില്‍ അവര്‍ വെള്ളം വരുത്തി. അതും കൊണ്‌ട്‌്‌ അവര്‍ കുളിച്ചു. തലയിലാണ്‌ അവര്‍ വെള്ളമൊഴിച്ചത്‌. ഞങ്ങളുടെയും അവരുടെയും ഇടയില്‍ അന്നേരം ഒരു മറയുണ്‌ടായിരുന്നു. (ബുഖാരി. 1.5.251)

ജാബിറുബ്‌ഌ അബ്‌ദില്ല(റ) നിവേദനം: അദ്ദേഹത്തോട്‌ ഒരാള്‍ (കുളിക്ക്‌ എത്ര വെള്ളം വേണമെന്നതിനെപ്പറ്റി) ചോദിച്ചു. നിനക്ക്‌ കുളിക്കാന്‍ ഒരു സ്വാഅ്‌ വെള്ളം മതിയെന്ന്‌ ജാബിര്‍(റ) മറുപടി പറഞ്ഞു. എനിക്കത്‌ മതിയാവുകയില്ലെന്ന്‌ ചോദ്യകര്‍ത്താവ്‌ പ്രത്യുത്തരം നല്‍കി. ജാബിര്‍(റ) പറഞ്ഞു. നിന്നെക്കാള്‍ കൂടുതല്‍ മുടിയും ഉന്നതസ്ഥാനവുമുള്ള ഒരാള്‍ക്ക്‌ (നബിക്ക്‌) കുളിക്കാന്‍ അത്രയും വെള്ളം മതിയായിരുന്നു. (എന്നിട്ട്‌ നീ അതിന്ന്‌ വെറുപ്പ്‌ കാണിക്കുകയോ) ശേഷം ഒരൊറ്റ വസ്‌ത്രം ധരിച്ച്‌ ഞങ്ങള്‍ക്ക്‌ ഇമാമായി നിന്ന്‌ കൊണ്‌ട്‌ ജാബിര്‍(റ) നമസ്‌കരിച്ചു. (ബുഖാരി. 1.5.252)

ഇബ്‌ഌഅബ്ബാസ്‌(റ) നിവേദനം: നബി(സ)യും മൈമൂനയും ഒരേ പാത്രത്തില്‍ നിന്നും കുളിക്കാറു ണ്‌ട്‌. ശുഅ്‌ബ പറയുന്നു. ഒരു സ്വാഅ്‌ അളവുള്ള പാത്രത്തില്‍ നിന്നും. (ബുഖാരി. 1.5.253)

ജൂബൈര്‍റ്‌ബ്‌ഌ മുത്വ്‌ഇം(റ) നിവേദനം: തിരുമേനി(സ) അരുളി: എന്നാല്‍ ഞാന്‍ കുളിക്കുമ്പോള്‍ മൂന്ന്‌ പ്രാവശ്യം എന്റെ തലയില്‍ വെള്ളം ഒഴിക്കും. ഇത്‌ പറഞ്ഞ്‌ തിരുമേനി(സ) തന്റെ രണ്‌ടു കൈകൊണ്‌ട്‌ ആംഗ്യം കാണിച്ചു. (ബുഖാരി. 1.5.254)

ജാബിര്‍(റ) നിവേദനം: തിരുമേനി(സ) അവിടുത്തെ ശിരസ്സിഌമുകളില്‍ മൂന്ന്‌ പ്രാവശ്യം കോരി ഒഴിക്കും. (ബുഖാരി. 1.5.255)

മൈമൂന(റ) നിവേദനം: ഞാന്‍ ഒരിക്കല്‍ നബി(സ)ക്ക്‌ കുളിക്കുവാനായി വെളളം തയ്യാര്‍ ചെയ്‌തുകൊടുത്തു. എന്നിട്ട്‌ അവിടുന്ന്‌ രണേ്‌ടാ മൂന്നോ പ്രാവശ്യം കൈപടം കഴുകി. പിന്നീട്‌ ഇടതു കൈകൊണ്‌ട്‌ തന്റെ ജനനേന്ദ്രിയം വെള്ളം ഒഴിച്ചുകൊണ്‌ട്‌ കഴുകി. ശേഷം തന്റെ കൈ നിലത്തുരച്ച്‌ കഴുകി. ശേഷം വായിലും മൂക്കിലും വെള്ളം കയറ്റി ചീറ്റിക്കളഞ്ഞു. തുടര്‍ന്നു മുഖവും കൈകള്‍ (മുട്ടുവരെയും) കഴുകി. അനന്തരം ശരീരം മുഴുവന്‍ വെള്ളം ഒരു പ്രാവശ്യം കോരി ഒഴിച്ചു. അവിടെനിന്നും മാറിനിന്ന്‌ ഇരുകാലുകളും കഴുകി. (ബുഖാരി. 1.5.257)

ആയിശ(റ) നിവേദനം: തിരുമേനി(സ) ജനാബത്തു കുളിക്കാനൊരുങ്ങിയാല്‍ ഹിലാബ്‌ പോലെയുള്ള വല്ല വസ്‌തുവും കൊണ്‌ടു വരാന്‍ ആവശ്യപ്പെടും. എന്നിട്ട്‌ അതു കയ്യിലെടുത്തു ആദ്യം തലയുടെ വലഭാഗവും പിന്നീട്‌ ഇടഭാഗവും തേക്കും. അനന്തരം തലയുടെ മധ്യഭാഗവും. (ബുഖാരി. 1.5.258)

മൈമൂന:(റ) നിവേദനം: തിരുമേനി(സ) ജനാബത്തു കുളി നിര്‍വ്വഹിച്ചപ്പോള്‍ അവിടുത്തെ ഗുഹ്യസ്ഥാനം കഴുകുകയും ശേഷം കൈ ചുമരില്‍ തടവുകയും പിന്നീട്‌ കഴുകുകയും ചെയ്‌തു. അനന്തരം നമസ്‌കാരത്തിന്‌ എന്നതുപോലെ വുളു എടുത്തു. കുളിയില്‍ നിന്ന്‌ വിരമിച്ചപ്പോള്‍ തന്റെ ഇരു കാലുകളും കഴുകി. (ബുഖാരി. 1.5.260)

ആയിശ(റ) നിവേദനം: ഞാഌം നബി(സ)യും ഒരേ പാത്രത്തില്‍ നിന്നും കുളിക്കാറുണ്‌ടായിരുന്നു. ഞങ്ങളുടെ കൈകള്‍ മാറി മാറി വെള്ളം മുക്കി എടുക്കും. (ബുഖാരി. 1.5.261)

ആയിശ(റ) നിവേദനം: തിരുമേനി(സ) വലിയ അശുദ്ധിയുടെ കുളി നിര്‍വ്വഹിക്കുമ്പോള്‍ തന്റെ കൈകള്‍ കഴുകാറുണ്‌ടായിരുന്നു. (ബുഖാരി. 1.5.262)

അനസ്‌ബ്‌ഌ മാലിക്‌(റ) നിവേദനം: തിരുമേനി(സ)യും അവിടുത്തെ ഭാര്യമാരില്‍ ഒരുത്തിയും ഒരേ പാത്രത്തില്‍ നിന്നും കുളിക്കാറുണ്‌ടായിരുന്നു. ശുഅ്‌ബ:(റ) പറയുന്നു. വലിയ അശുദ്ധിയോടു കൂടി. (ബുഖാരി. 1.5.264)

മൈമൂന:(റ) നിവേദനം: ഞാന്‍ ഒരിക്കല്‍ തിരുമേനി(സ)ക്ക്‌ കുളിക്കുവാന്‍ വേണ്‌ടോ മൂന്നോ പ്രാവശ്യം കൈ കഴുകി. പിന്നീട്‌ വലം കൈകൊണ്‌ട്‌ ഇടം കയ്യിന്മേല്‍ വെള്ളം ഒഴുക്കി. തന്റെ ഗുഹ്യസ്ഥാനം കഴുകി. അനന്തരം കൈ മണ്ണില്‍ തുടച്ചു. ശേഷം കുലുക്കുഴിയുകയും മൂക്കില്‍ വെള്ളം കയറ്റുകയും ചെയ്‌തു. തന്റെ മുഖവും കൈകളും കഴുകി. മൂന്ന്‌ കോരല്‍ വെള്ളം എടുത്തു തല കഴുകി. പിന്നീട്‌ ശരീരത്തില്‍ വെള്ളം ഒഴിച്ചു. അവിടെ നിന്നും മാറി നിന്ന്‌ ഇരുകാലുകളും കഴുകുകയും ചെയ്‌തു. (ബുഖാരി. 1.5.265)

ആയിശ(റ) നിവേദനം: അബൂഅബ്‌ദി റഹ്‌മാന്‌ അല്ലാഹു അഌഗ്രഹം ചെയ്യട്ടെ. ഞാന്‍ തിരുമേനി(സ)ക്ക്‌ സുഗന്ധദ്രവ്യങ്ങള്‍ പൂശിക്കൊടുക്കുകയും എന്നിട്ട്‌ തിരുമേനി(സ) തന്റെ പത്‌നിമാരെയെല്ലാം സന്ദര്‍ശിക്കുകയും ചെയ്യാറുണ്‌ടായിരുന്നു. പിന്നീട്‌ പ്രഭാതത്തില്‍ തിരുമേനി(സ) ഇഹ്‌റാം കെട്ടും. അന്നേരം തിരുമേനി(സ)യുടെ ശരീരത്തില്‍ നിന്ന്‌ സുഗന്ധം അടിച്ചുവീശി ക്കൊണ്‌ടിരിക്കും. (ബുഖാരി. 1.5.267)

ആയിശ(റ) നിവേദനം: തിരുമേനി(സ) മുടി വാര്‍ന്നുവെച്ചിട്ട്‌ തലയുടെ മധ്യത്തില്‍ നീണ്‌ടുകിടക്കുന്ന ആ വരയില്‍ പൂശിയ സുഗന്ധദ്രവ്യം മിന്നിതിളങ്ങുന്നതു ഇതാ ഇപ്പോഴും ഞാന്‍ ദര്‍ശിക്കുന്നു. അന്നേരം തിരുമേനി(സ) ഇഹ്‌റാം കെട്ടിയിരിക്കയായിരുന്നു. (ബുഖാരി. 1.5.271)

ആയിശ(റ) നിവേദനം: തിരുമേനി(സ) ജനാബത്തു കുളിക്കാനൊരുങ്ങിയാല്‍ രണ്‌ടു കയ്യും കഴുകും. നമസ്‌കാരത്തിനെന്ന പോലെ വുളുചെയ്യും. പിന്നീട്‌ കുളിയില്‍ പ്രവേശിക്കും. തന്റെ രണ്‌ടു കൈകൊണ്‌ടും ജടനീക്കും. മുടിയുടെ അടിഭാഗത്തിന്റെ ഉഷ്‌ണം ശമിച്ചുവെന്ന്‌ കണ്‌ടാല്‍ മൂന്നു പ്രാവശ്യം അതിന്‍മേല്‍ വെള്ളമൊഴിക്കും ശേഷം ശരീരത്തിലെ ബാക്കി ഭാഗങ്ങള്‍ കഴുകും. (ബുഖാരി. 1.5.272)

അബൂഹുറൈറ(റ) നിവേദനം: ഒരിക്കല്‍ നമസ്‌ക്കാരത്തിന്‌ ഇഖാമത്ത്‌ വിളിക്കപ്പെട്ടു. അണികളെല്ലാം വളവില്ലാതെ നീണ്‌ടു നിന്നു. അനന്തരം തിരുമേനി(സ) ഞങ്ങളുടെ അടുക്കലേക്ക്‌ കടന്നുവന്നു. തന്റെ നമസ്‌ക്കാര സ്ഥലത്തുനിന്ന്‌ കഴിഞ്ഞപ്പോഴാണ്‌ ജനാബത്തു കുളിക്കാഌള്ള കാര്യം അവിടുന്ന്‌ ഓര്‍ത്തത്‌. ഉടനെ അവിടെ തന്നെ നില്‍ക്കുക എന്നു പറഞ്ഞിട്ട്‌ തിരിച്ചുപോയി. വേഗം കുളിച്ച്‌ ഞങ്ങളുടെ അടുക്കലേക്കുതന്നെ മടങ്ങി വന്നു. അന്നേരം തിരുമേനി(സ)യുടെ ഇറ്റിവീഴുന്നുണ്‌ടായിരുന്നു. അങ്ങനെ തിരുമേനി തക്‌ബീര്‍ ചൊല്ലി നമസ്‌ക്കാരത്തില്‍ പ്രവേശിച്ചു. ഞങ്ങള്‍ കൂടെ നമസ്‌ക്കരിച്ചു. (ബുഖാരി. 1.5.274)

ആയിശ:(റ) നിവേദനം: അവര്‍ പറയുന്നു: ഞങ്ങളില്‍ ജനാബത്തുണ്‌ടായാല്‍ രണ്‌ടുകൈകൊണ്‌ടും വെള്ളം കോരിയെടുത്തു മൂന്ന്‌പ്രാവശ്യം തലയില്‍ ഒഴുക്കും ശേഷം വെള്ളമെടുത്തു അവളുടെ വലതുഭാഗത്തും ഒഴുക്കും. (ബുഖാരി. 1.5.276)

അബൂഹുറൈറ നിവേദനം: തിരുമേനി(സ) അരുളി: ഇസ്രായീല്യര്‍ നഗ്നരായിട്ടാണ്‌ കുളിച്ചിരുന്നത്‌. ചിലര്‍ ചിലരുടെ നഗ്നതയിലേക്ക്‌ നോക്കികൊണ്‌ടും. എന്നാല്‍ മൂസാ (അ) (മറ്റുള്ളവരുടെ കൂട്ടത്തില്‍ ചേരാതെ) ഏകനായികൊണ്‌ടാണ്‌ കുളിച്ചിരുന്നത്‌. അപ്പോള്‍ മൂസക്കു ആന്ത്രവീക്കം (പാനി) ഉണ്‌ടെന്നും അതുകൊണ്‌ടാണ്‌ അദ്ദേഹം നമ്മോടൊപ്പം കുളിക്കാത്തതെന്നും അവര്‍ പറഞ്ഞു. പിന്നീടൊരിക്കല്‍ മൂസ കുളിക്കാന്‍ പോയി. തന്റെ വസ്‌ത്രം ഒരു കല്ലിന്മേല്‍ വെച്ചു. ഉടനെ ആ കല്ല്‌ വസ്‌ത്രവും കൊണ്‌ടോടി. മൂസ അതിന്റെ പിന്നാലെ കല്ലേ എന്റെ വസ്‌ത്രം എന്ന്‌ പറഞ്ഞുകൊണ്‌ടോടി. ഇസ്രായീല്യര്‍ എല്ലാവരും അങ്ങനെ മൂസയുടെ നഗ്നത നോക്കി കണ്‌ടു. അപ്പോള്‍ അവര്‍ പറഞ്ഞു: അല്ലാഹു സത്യം മൂസക്ക്‌ യാതൊരു കുഴപ്പവുമില്ല. മൂസ തന്റെ വസ്‌ത്രം എടുത്തു. എന്നിട്ട്‌ കല്ലിനെ അടിക്കാന്‍ തുടങ്ങി. അബൂഹുറൈറ പറയുന്നു. മൂസ അടിച്ചതിന്റെ ആറോ ഏഴോ അടയാളം ആ കല്ലില്‍ അവശേഷിച്ചിട്ടുണ്‌ട്‌. (ബുഖാരി. 1.5.277)

അബൂഹുറൈറ(റ) നിവേദനം: അയ്യൂബ്‌ നബി (അ) ഒരിക്കല്‍ നഗ്നനായികൊണ്‌ട്‌ കുളിക്കുകയാ യിരുന്നു. അന്നേരം അദ്ദേഹത്തിന്റെ അടുത്ത്‌ സ്വര്‍ണ്ണത്തിന്റെ വെട്ടുകിളികള്‍ വന്നു വീഴാന്‍ തുടങ്ങി. അയ്യൂബ്‌നബി (അ) ആ വെട്ടുകിളികളെയെല്ലാം പിടിച്ചു തന്റെ വസ്‌ത്രത്തിലിട്ടു. അപ്പോള്‍ അദ്ദേഹത്തിന്റെ രക്ഷിതാവ്‌ വിളിച്ചുപറഞ്ഞു. ഓ! അയ്യൂബ്‌! ഈ സ്വര്‍ണ്ണത്തിന്റെ വെട്ടുകിളികളെ കൂടാതെത്തന്നെ സ്വയം പര്യാപ്‌തനായി ജീവിക്കുവാഌള്ള പരിതസ്ഥിതി നിനക്ക്‌ ഞാന്‍ കൈവരുത്തിതന്നിട്ടല്ലേ? അയ്യൂബ്‌ നബി (അ) പറഞ്ഞു. അതെ നിന്റെ പ്രതാപത്തെക്കൊണ്‌ടു സത്യം. ആ പരിതസ്ഥിതി നീ ഉണ്‌ടാക്കിയിട്ടുണ്‌ട്‌്‌. പക്ഷെ നിന്റെ പക്കല്‍ നിന്നുള്ള ബറക്കത്തിനെ ആശ്രയിക്കാതെ എനിക്ക്‌ ജീവിക്കാന്‍ കഴിയുകയില്ല. (ബുഖാരി. 1.5.277)

ഉമ്മുഹാനിഅ്‌(റ) നിവേദനം: തിരുമേനി(സ)യുടെ അടുക്കലേക്ക്‌ മക്ക ജയിച്ചടക്കിയവര്‍ഷം ഞാന്‍ ചെന്നു. അപ്പോള്‍ അവിടുന്നു കുളിക്കുന്നതായി ഞാന്‍ കണ്‌ടു. ഫാത്തിമ(റ)തിരുമേനി(സ)ക്ക്‌ മറപിടിച്ചുകൊണ്‌ടു നില്‍ക്കുന്നുമുണ്‌ട്‌. ആരാണെന്ന്‌ തിരുമേനി(സ) ചോദിച്ചു. ഞാന്‍ ഉമ്മുഹാനിഅ്‌ ആണെന്ന്‌ മറുപടി പറഞ്ഞു. (ബുഖാരി. 1.5.278)

അബൂഹുറൈറ(റ) നിവേദനം: മദീനയിലെ ചില വഴിയില്‍ വെച്ച്‌ തിരുമേനി(സ) അദ്ദേഹത്തെ കണ്‌ടു. അന്നേരം അബൂഹുറൈറയില്‍ ജനാബത്തു കുളി അവശേഷിച്ചിരുന്നു. അബൂഹുറൈറ(റ) പറയുന്നു. ഞാന്‍ അന്നേരം തിരുമേനി(സ) യില്‍ നിന്ന്‌ ഒഴിഞ്ഞുമാറിക്കളഞ്ഞു. എന്നിട്ട്‌ ഞാന്‍ പോയി കുളിച്ചുതിരിച്ചുവന്നു. അപ്പോള്‍ അബൂഹുറൈറ! നീ എവിടെ പോയിരുന്നുവെന്ന്‌ തിരുമേനി ചോദിച്ചു. ഞാന്‍ ജനാബത്തുകാരനായിരുന്നു. അശുദ്ധനായികൊണ്‌ട്‌ അങ്ങയോടൊപ്പം ഇരിക്കുന്നതില്‍ വെറുപ്പുതോന്നി എന്ന്‌ അബൂഹുറൈറ: പറഞ്ഞു. തിരുമേനി(സ) അരുളി: സുബ്‌ഹാനല്ലാഹു. സത്യവിശ്വാസി ഒരിക്കലും അശുദ്ധനാവുകയില്ല. (ബുഖാരി. 1.5.281)

അബൂസലമ(റ) പറയുന്നു: ഞാന്‍ ആയിശ(റ)യോടു ചോദിച്ചു. നബി(സ) ജനാബത്തുകാരനായി ഉറങ്ങാറുണ്‌ടോ? അവര്‍ പറഞ്ഞു. അതെ, അവിടുന്നു വുളു എടുക്കും. (ബുഖാരി. 1.5.284)

ഉമര്‍(റ) നിവേദനം: ഞങ്ങളില്‍ വല്ലവരിലും ജനാബത്തുകുളി അവശേഷിച്ചാല്‍ ഉറങ്ങാന്‍ പാടുണ്‌ടോ? എന്ന്‌ തിരുമേനി(സ) യോടു അദ്ദേഹം ചോദിച്ചു. അതെ നിങ്ങളില്‍ ജനാബത്തുകുളി അവശേഷിച്ചിട്ടുണെ്‌ടങ്കില്‍ വുളു ചെയ്‌തിട്ടു ഉറങ്ങാം എന്നു അവിടുന്ന്‌ മറുപടി നല്‍കി. (ബുഖാരി. 1.5.286)

ആയിശ(റ) നിവേദനം: തിരുമേനി(സ) ജനാബത്തുകാരനായി ഉറങ്ങാന്‍ ഉദ്ദേശിച്ചാല്‍ ഗുഹ്യസ്ഥാനം കഴുകി വുളു എടുക്കും. നമസ്‌ക്കാരത്തിന്‌ എന്നതു പോലെ. (ബുഖാരി. 1.5.287)

ഉമര്‍(റ) നിവേദനം: അദ്ദേഹത്തിന്‌ രാത്രിയില്‍ വലിയ അശുദ്ധിയുണ്‌ടാവും. അപ്പോള്‍ നബി(സ) അദ്ദേഹത്തോട്‌ പറഞ്ഞു. നീ നിന്റെ ലിംഗം കഴുകിയ ശേഷം ഉറങ്ങുക. (ബുഖാരി. 1.5.288)

അബൂഹുറൈറ(റ) നിവേദനം: തിരുമേനി(സ) അരുളി: പുരുഷന്‍ സ്‌ത്രീയുടെ നാല്‌ ശാഖകള്‍ ക്കിടയില്‍ ഇരിക്കുകയും എന്നിട്ട്‌ അവളെ ബുദ്ധിമുട്ടിക്കുകയും ചെയ്‌താല്‍ കുളി നിര്‍ബന്ധമായി. (ബുഖാരി. 1.5.290)

ഉസ്‌മാന്‍(റ) നിവേദനം: ഒരാള്‍ തന്റെ ഭാര്യയുമായി ലൈംഗിക ബന്ധം സ്ഥാപിക്കുകയും ഇന്ദ്രിയ സ്‌ഖലനം ഉണ്‌ടാവുന്നതിന്‌ മുമ്പ്‌ തന്നെ വിരമിക്കുകയും ചെയ്‌താല്‍ അവന്‍ കുളിക്കേണ്‌ടതുണ്‌ടോ എന്ന്‌ സെയ്‌ദ്‌ബ്‌ഌഖാലിദ്‌ അദ്ദേഹത്തോടു ചോദിച്ചു. അപ്പോള്‍ ഉസ്‌മാന്‍(റ) പറഞ്ഞു. നമസ്‌ക്കാരത്തിന്‌ വുളു എടുക്കുന്നത്‌ പോലെ വുളു എടുക്കുകയും ജനനേന്ദ്രിയം കഴുകുകയും ചെയ്‌താല്‍ മാത്രം മതി. ഞാനത്‌ നബി(സ) യില്‍ നിന്ന്‌ കേട്ടിട്ടുണ്‌ട്‌. അപ്പോള്‍ ഞാന്‍ ഈ വിഷയത്തെക്കുറിച്ച്‌ അലി(റ) സൂബൈര്‍(റ) ത്വല്‍ഹ:(റ) ഉബയ്യ്‌(റ) എന്നിവരോട്‌ ചോദിച്ചു. അവരും ഉസ്‌മാന്‍(റ) പറഞ്ഞതുപോലെ കുളിക്കേണ്‌ടതില്ലാ എന്ന്‌ പറഞ്ഞു. അബൂഅയ്യൂബും(റ) ഇതു നബി(സ) യില്‍ നിന്ന്‌ കേട്ടിട്ടുണ്‌ട്‌. (ബുഖാരി. 1.5.291)

ഉബ്‌യ്യ്‌ബ്‌ഌകഅ്‌ബ്‌(റ) നിവേദനം: അല്ലാഹുവിന്റെ ദൂതരേ! ഒരാള്‍ തന്റെ ഭാര്യയുമായി സംയോഗം ചെയ്‌തു സ്‌ഖലനം ഉണ്‌ടാവുന്നതിന്‌ മുമ്പ്‌ വിരമിച്ചാല്‍ അയാള്‍ കുളിക്കേണ്‌ടതുണ്‌ടോ എന്ന്‌ ചോദിച്ചു തിരുമേനി(സ) അരുളി: സ്‌ത്രീയില്‍ നിന്നും സ്‌പര്‍ശിച്ച ലിംഗം കഴുകുകയും അനന്തരം വുളു എടുക്കുകയും ചെയ്‌തുകൊണ്‌ട്‌ അവന്‍ നമസ്‌ക്കരിക്കട്ടെ. അബൂഅബ്‌ദില്ല (ബുഖാരി) പറയുന്നു. കുളിക്കുന്നതാണ്‌ ഏറ്റവും സൂക്ഷ്‌മത. അതാണ്‌ അവസാനത്തേത്‌. അവരുടെ ഭിന്നത വിവരിക്കാനാണ്‌ ഇത്രയും വിവരിച്ചത്‌. (ബുഖാരി. 1.5.292)

അബുഹുറൈറ(റ) പറഞ്ഞു: അല്ലാഹുവിന്റെ ദൂതന്‍(സ) പറഞ്ഞു: മൃതശരീരം കുളിപ്പിക്കുന്നയാള്‍ കുളിക്കേണ്‌ടതാണ്‌. (ഇബ്‌ഌമാജാ)

ഖയിസ്‌ബ്‌ഌ ആസിം(റ) നിവേദനം ചെയ്‌തു: അദ്ദേഹം ഇസ്ലാംമതം സ്വീകരിച്ചു. അപ്പോള്‍ പ്രവാചകന്‍(സ) അദ്ദേഹത്തോടു വെള്ളം കൊണ്‌ടും സിദിര്‍ (ലോട്ടുവൃക്ഷത്തിന്റെ ഇല) കൊണ്‌ടും കുളിക്കുവാന്‍ ആജ്ഞാപിച്ചു. (തിര്‍മിദി)

ആയിശ(റ) നിവേദനം ചെയ്‌തു: നാലവസരത്തില്‍ പ്രവാചകന്‍(സ) കുളിക്കുമായിരുന്നു. ജനാബത്തു കാരണത്താലും, വെള്ളിയാഴ്‌ചകളിലും, (കൊമ്പുവച്ച്‌) രക്തമെടുക്കുന്നതിനാലും, മൃതശരീരം കുളിപ്പിച്ചതിനാലും. (അബൂദാവൂദ്‌)

അനസ്‌(റ) പറഞ്ഞു: യഹൂദ സ്‌ത്രീ ഋതുമതിയായിരിക്കുമ്പോള്‍, അവര്‍ അവളുമായി ഭക്ഷിക്കുകയോ ഒരേ മുറിയില്‍ അവളുമായി ഇരിക്കുകയോ ചെയ്യുന്നില്ല. അതുകൊണ്‌ട്‌ സഹചാരികള്‍ പ്രവാചകനോട്‌ ചോദിക്കുകയും, അല്ലാഹു അവിടുന്നിന്‌ ദിവ്യോദ്‌ബോധനം നല്‍കുകയും ചെയ്‌തു: ആര്‍ത്തവത്തെക്കുറിച്ച്‌ അവര്‍ നിന്നോട്‌ ചോദിക്കുന്നു. (ഖു.2:222) . അല്ലാഹുവിന്റെ ദൂതന്‍(സ) പറഞ്ഞു. സംഭോഗമൊഴിച്ച്‌ മറ്റെല്ലാ കാര്യവും ചെയ്യുക. (മുസ്‌ലിം)

ആയിശ(റ) പറഞ്ഞു: പ്രവാചകന്‍(സ) കുളിക്കുശേഷം വുസു ചെയ്‌തിട്ടില്ല. (തിര്‍മിദി)

യഅ്‌ലാ(റ) പറഞ്ഞു: അല്ലാഹുവിന്റെ ദൂതന്‍(സ) ഒരു ദിവസം ഒരാള്‍ (നഗ്നനായി) ഒരുതുറന്ന സ്ഥലത്തുനിന്നു കുളിക്കുന്നതു കണ്‌ടു. അവിടുന്നു പീഠത്തില്‍ കയറി അല്ലാഹുവിനെ സ്‌തുതിക്കയും സ്‌തോത്രം ചെയ്യുകയും ചെയ്‌ത ശേഷം പറഞ്ഞു: അല്ലാഹു ലജ്ജയുള്ളവഌം കുറ്റങ്ങളെ മറയ്‌ക്കുന്നവഌം ആകുന്നു. അവന്‍ ലജ്ജയെയും ലജ്ജയുള്ളതേതോ അതു മറയ്‌ക്കുന്നതിനേയും ഇഷ്‌ടപ്പെടുന്നു. അതുകൊണ്‌ട്‌ നിങ്ങളില്‍ ആരാണെങ്കിലും, കുളിക്കുമ്പോള്‍ മറയ്‌ക്കട്ടെ. (അബൂദാവൂദ്‌)

അബീദര്‍റു(റ) പറഞ്ഞു: അല്ലാഹുവിന്റെ ദൂതന്‍(സ) പറഞ്ഞു, പത്തുകൊല്ലത്തേയ്‌ക്കു വെള്ളം കിട്ടിയില്ലെങ്കിലും, ശുദ്ധമായ മണ്ണുകൊണ്‌ട്‌, ഒരു മുസ്ലീമിന്റെ വുസു നിര്‍വ്വഹിക്കാവുന്നതാണ്‌. വെള്ളം കിട്ടുമ്പോള്‍ ശരീരം അതുകൊണ്‌ട്‌ കഴുകാവുന്നതാണ്‌. അതാണ്‌ നല്ലത്‌. (അബൂദാവൂദ്‌)

ജാബിര്‍(റ) പറഞ്ഞു: ഞങ്ങള്‍ ഒരു യാത്ര തിരിച്ചു. ഞങ്ങളില്‍ ഒരാള്‍ക്ക്‌ കല്ല്‌ തട്ടുകയും, തലപൊട്ടുകയും രാത്രി ഇന്ദ്രീയ സ്‌ഖലനമുണ്‌ടാകുകയും ചെയ്‌തു. പ്രവാചകന്‍ പറഞ്ഞു: തയമ്മും ചെയ്‌കയും മുറിവുണ്‌ടായിരുന്ന സ്ഥലത്ത്‌ കെട്ടുകയും അതില്‍ തുടയ്‌ക്കുകയും ശരീരത്തിന്റെ ബാക്കി ഭാഗങ്ങള്‍ കഴുകുകയും ചെയ്‌തെങ്കില്‍ മതിയാകുമായിരുന്നു. (അബൂദാവൂദ്‌)



ആര്‍ത്തവം

ആയിശ(റ) നിവേദനം: ഞങ്ങള്‍ പുറപ്പെട്ടു. ഹജ്ജ്‌ മാത്രമായിരുന്നു ഞങ്ങളുടെ ഉദ്ദേശ്യം. തിരുമേനി(സ) എന്റെയടുക്കല്‍ കടന്നുവന്നു. ഞാന്‍ കരയുകയാണ്‌. അവിടുന്ന്‌ ചോദിച്ചു. നിനക്കെന്തു സംഭവിച്ചു? ആര്‍ത്തവം തുടങ്ങിയോ? അതെ എന്നു ഞാന്‍ ഉത്തരം നല്‍കി. തിരുമേനി(സ) അരുളി: ആദമിന്റെ പെണ്‍മക്കള്‍ക്ക്‌ അല്ലാഹു നിശ്ചയിച്ച കാര്യമാണത്‌. അതുകൊണ്‌ട്‌ മറ്റു ഹാജിമാര്‍ ചെയ്യുന്നതുപോലെ നീയും ചെയ്യുക. എന്നാല്‍ കഅ്‌ബയെ പ്രദക്ഷിണം ചെയ്യരുത്‌. ആയിശ(റ) പറഞ്ഞു. നബി(സ) പത്‌നിമാര്‍ക്ക്‌ വേണ്‌ടി പശുക്കളെയാണ്‌ അന്ന്‌ ബലികഴിച്ചത്‌. (ബുഖാരി. 1.6.293)

ആയിശ(റ) നിവേദനം: ഞാന്‍ ആര്‍ത്തവക്കാരിയായിരിക്കുമ്പോള്‍ തിരുമേനി(സ)യുടെ മുടി വാര്‍ന്ന്‌ കൊടുക്കാറുണ്‌ടായിരുന്നു. (ബുഖാരി. 1.6.294)

ഉര്‍വ്വ(റ) നിവേദനം: ഭാര്യ ആര്‍ത്തവക്കാരിയായിരിക്കുമ്പോള്‍ അവള്‍ എനിക്ക്‌ ശുശ്രൂഷ ചെയ്യാമോ, അവള്‍ ജനാബത്തുകാരി യായിരിക്കുമ്പോള്‍ എന്നെ സമീപിക്കാമോ എന്ന്‌ അദ്ദേഹത്തോട്‌ ചോദിക്കപ്പെട്ടു. അപ്പോള്‍ ഉര്‍വ്വ(റ) പറഞ്ഞു. ഇവയെല്ലാം നിസ്സാര പ്രശ്‌നമാണ്‌. അവരെല്ലാം എന്നെ ശുശ്രൂഷിക്കുകയും എനിക്ക്‌ സേവനം ചെയ്യുകയും ചെയ്യാറുണ്‌ട്‌. ആരുടെ മേലിലും ഇതിന്ന്‌ വിരോധമില്ല. ആയിശ(റ) ആര്‍ത്തവഘട്ടത്തിലായിരിക്കുമ്പോള്‍ നബി(സ)യുടെ മുടി ചീകികൊടുക്കാറുണ്‌ടെന്ന്‌ അവര്‍ എന്നോട്‌ പറയുകയുണ്‌ടായി. നബി(സ) പള്ളിയില്‍ ഭജനമിരിക്കുകയായിരിക്കും. തല അവരുടെ അടുക്കലേക്ക്‌ നീട്ടിക്കൊടുക്കും. ആയിശ(റ) അവരുടെ മുറിയിലായിരിക്കും. അങ്ങനെ അവര്‍ ആര്‍ത്തവഘട്ടത്തിലായിരിക്കവേ അവിടുത്തെ മുടി വാര്‍ന്നു കൊടുക്കും. (ബുഖാരി. 1.6.295)

ആയിശ(റ) നിവേദനം: തിരുമേനി(സ) എന്റെ മടിയിലേക്ക്‌ ചാരികിടന്നിട്ട്‌ ഖുര്‍ആന്‍ ഓതാറുണ്‌ട്‌. ഞാന്‍ ആര്‍ത്തവ ഘട്ടത്തിലായിരിക്കും. (ബുഖാരി. 1.6.296)

ഉമ്മുസല്‍മ(റ) നിവേദനം: ഒരു ദിവസം ഞാന്‍ ഒരു പുതപ്പില്‍ തിരുമേനി(സ) യോടൊപ്പം കിടന്നുറങ്ങുകയായിരുന്നു. അതിന്നിടക്ക്‌ എനിക്ക്‌ ആര്‍ത്തവം ആരംഭിച്ചു. ഞാന്‍ പതുക്കെ അവിടെ നിന്നും എഴുന്നേറ്റു. എന്നിട്ട്‌ ആര്‍ത്തവസമയത്ത്‌ ധരിക്കാറുള്ള വസ്‌ത്രം എടുത്തു. അപ്പോള്‍ തിരുമേനി ചോദിച്ചു. നിനക്ക്‌ നിഫാസ്‌ ആരംഭിച്ചുവോ? അതെ, ഞാന്‍ മറുപടി പറഞ്ഞു. തിരുമേനി(സ) എന്നെ വിളിച്ചു. എന്നിട്ട്‌ തിരുമേനി(സ) യോടൊപ്പം ഒരേ പുതപ്പില്‍ ഞാന്‍ കിടന്നു. (ബുഖാരി. 1.6.297)

ആയിശ(റ) നിവേദനം: ഞാഌം നബി(സ)യും ഒരേ പാത്രത്തില്‍ നിന്നും കുളിക്കാറുണ്‌ട്‌. ഞങ്ങള്‍ രണ്‌ടു പേര്‍ക്കും വലിയ അശുദ്ധിയുണ്‌ടായിരിക്കേ. ആയിശ(റ) നിവേദനം: അവിടുന്ന്‌ ഭജനമിരിക്കുമ്പോള്‍ തല എനിക്ക്‌ നീട്ടിതരും. ഞാന്‍ അവിടുത്തെ തല കഴുകിക്കൊടുക്കും. ഞാന്‍ ഋതുമതി ആയിരിക്കവെ. (ബുഖാരി. 1.6.298) (ബുഖാരി. 1.6.298)

ആയിശ(റ) നിവേദനം: ചിലപ്പോള്‍ ആര്‍ത്തവഘട്ടത്തില്‍ എന്നോട്‌ വസ്‌ത്രം ധരിക്കാന്‍ തിരുമേനി(സ) നിര്‍ദ്ദേശിക്കും. എന്നിട്ട്‌ അവിടുന്ന്‌ എന്നോട്‌ ചേര്‍ന്ന്‌ കിടക്കും. ഞാന്‍ ആര്‍ത്തവ ഘട്ടത്തിലായിരിക്കും. (ബുഖാരി. 1.6.300)

ആയിശ(റ) നിവേദനം: ഞങ്ങളില്‍ വല്ലവര്‍ക്കും ആര്‍ത്തവമുണ്‌ടായി അവളോടൊപ്പം കിടക്കാന്‍ തിരുമേനി(സ) ഉദ്ദേശിച്ചു. എങ്കില്‍ അവളുടെ ശക്തിയായ ആര്‍ത്തവത്തിന്റെ ഘട്ടത്തില്‍ വസ്‌ത്രം (അടിയില്‍) ധരിക്കാന്‍ ഉപദേശിക്കും. ശേഷം അവളോടൊപ്പം കിടക്കാം. ആയിശ(റ) പറയുന്നു. തിരുമേനി(സ)ക്ക്‌ കഴിഞ്ഞിരുന്നതുപോലെ കാമവികാരങ്ങളെ നിയന്ത്രിച്ചു നിര്‍ത്താന്‍ ആര്‍ക്കെങ്കിലും കഴിയുമോ? (ബുഖാരി. 1.6.299)

മൈമൂന(റ) നിവേദനം: തിരുമേനി(സ) ഋതുമതിയായ തന്റെ ഭാര്യയുമായി സഹവസിക്കാന്‍ ഉദ്ദേശിച്ചാല്‍ അവളുടെ തുണി ഉടുക്കുവാന്‍ നിര്‍ദ്ദേശിക്കും. (ബുഖാരി. 1.6.300)

അബൂസഈദുല്‍ഖുദ്‌രി(റ) നിവേദനം: ഒരിക്കല്‍ തിരുമേനി(സ) വലിയ പെരുന്നാള്‍ ദിവസം നമസ്‌ക്കാരമൈതാനത്തേക്ക്‌ പുറപ്പെട്ടു. തിരുമേനി(സ) സ്‌ത്രീകളുടെ അടുക്കലേക്ക്‌ ചെന്നു. അവിടുന്നു അരുളി: സ്‌ത്രീ സമൂഹമേ! നിങ്ങള്‍ ദാനധര്‍മ്മങ്ങള്‍ ചെയ്യുക. നരകവാസികളില്‍ അധികമാളുകളേയും സ്‌ത്രീകളായിട്ടാണ്‌ ഞാന്‍ കണ്‌ടിരിക്കുന്നത്‌. അപ്പോള്‍ സ്‌ത്രീകള്‍ ചോദിച്ചു. അല്ലാഹുവിന്റെ പ്രവാചകരെ! എന്താണിങ്ങനെ സംഭവിക്കാന്‍ കാരണം? തിരുമേനി(സ) പ്രത്യുത്തരം നല്‍കി. അവര്‍ ശപിക്കല്‍ വര്‍ദ്ധിപ്പിക്കും. സഹവാസത്തെ നിഷേധിക്കും, ദൃഢചിത്തരായ പുരുഷന്മാരുടെ ഹൃദയങ്ങളെ ഇളക്കുവാന്‍ ബുദ്ധിയും ദീഌം കുറഞ്ഞ നിങ്ങളേക്കാള്‍ കഴിവുള്ളവരെ ഞാന്‍ വേറെ കണ്‌ടിട്ടില്ല. സ്‌ത്രീകള്‍ ചോദിച്ചു. പ്രവാചകരേ! ബുദ്ധിയിലും മതത്തിലും ഞങ്ങള്‍ക്കെന്താണ്‌ കുറവ്‌? അവിടുന്ന്‌ അരുളി. സ്‌ത്രീയുടെ സാക്ഷ്യത്തിഌ പുരുഷന്റെ പകുതി സാക്ഷ്യത്തിന്റെ സ്ഥാനമല്ലേ കല്‍പ്പിക്കുന്നുള്ളൂ? അവര്‍ പറഞ്ഞു. അതെ. തിരുമേനി അരുളി:അതാണ്‌ അവര്‍ക്ക്‌ ബുദ്ധി കുറവാണെന്നതിന്റെ ലക്ഷണം. ആര്‍ത്തവമുണ്‌ടായാല്‍ സ്‌ത്രീ നമസ്‌ക്കാരവും നോമ്പും ഉപേക്ഷിക്കുന്നില്ലേ? അവര്‍ പറഞ്ഞു. അതെ തിരുമേനി(സ) അരുളി: മതം കുറവായതിന്റെ ലക്ഷണങ്ങളാണത്‌. (ബുഖാരി. 1.6.301)

ആയിശ(റ) പറയുന്നു: അബൂഹുബൈശിന്റെ മകള്‍ ഫാത്തിമ ഒരിക്കല്‍ നബി(സ)യുടെ അടുക്കല്‍ വന്നു പറഞ്ഞു: അല്ലാഹുവിന്റെ ദൂതരെ! ഞാന്‍ ശുദ്ധിയാവാത്ത ഒരു സ്‌ത്രീയാണ്‌. അതുകൊണ്‌ട്‌ ഞാന്‍ നമസ്‌ക്കാരം ഉപേക്ഷിക്കട്ടെയോ? തിരുമേനി(സ) അരുളി: നിശ്ചയമായും അതു ഒരു ഞരമ്പുരോഗമാണ്‌. ആര്‍ത്തവമല്ല. അതുകൊണ്‌ട്‌ ആര്‍ത്തവം ആസന്നമായാല്‍ നീ നമസ്‌ക്കാരം ഉപേക്ഷിക്കണം. അതിന്റെ അവധി അവസാനിച്ചാല്‍ രക്തം കഴുകി നീ നമസ്‌ക്കരിക്കണം. (ബുഖാരി. 1.6.303)

ആയിശ(റ) നിവേദനം: ഞങ്ങളില്‍ ഒരുവള്‍ക്ക്‌ ആര്‍ത്തവം ഉണ്‌ടായാല്‍ ശുദ്ധിയാക്കുമ്പോള്‍ കൈവിരലിന്റെ അറ്റം കൊണ്‌ടു വസ്‌ത്രത്തില്‍ നിന്നും രക്തം കഴുകും. പിന്നീട്‌ വെള്ളം ചേര്‍ത്ത്‌ ബാക്കി സ്ഥലം കഴുകും. എന്നിട്ട്‌ അതില്‍ നമസ്‌ക്കരിക്കും. (ബുഖാരി. 1.6.305)

ആയിശ(റ) നിവേദനം: തിരുമേനി(സ) യോടൊപ്പം സ്വപത്‌നികളില്‍ ചിലര്‍ ഇഅ്‌ത്തികാഫ്‌ ഇരുന്നു. അവള്‍ക്ക്‌ അമിതമായി രക്തം പോകുന്ന രോഗമുണ്‌ടായിരുന്നു. രക്തം കാരണം ചിലപ്പോള്‍ താഴെ താലം (പാത്രം) വെക്കുകയാണ്‌ അവര്‍ ചെയ്‌തിരുന്നത്‌. മഞ്ഞ നിറമുള്ള ദ്രാവകം ആയിശ(റ)ദര്‍ശിച്ചിരുന്നു. ഇന്നവള്‍ ഈ രീതിയിലുള്ള രക്തമാണ്‌ കണ്‌ടിരുന്നതെന്ന്‌ അവള്‍ പറയാറുണ്‌ട്‌. (ബുഖാരി. 1.6.306)

ആയിശ(റ) നിവേദനം: തിരുമേനി(സ)യുടെ കൂടെ അവിടുത്തെ ഒരു ഭാര്യ ഭജനമിരുന്നു. അവള്‍ മഞ്ഞകലര്‍ന്ന നിറമുള്ള രക്തം ദര്‍ശിക്കാറുണ്‌ട്‌. അവള്‍ നമസ്‌ക്കരിക്കുമ്പോള്‍ താലം അവളുടെ ചുവട്ടില്‍ ഉണ്‌ടായിരിക്കും. (ബുഖാരി. 1.6.307)

ആയിശ(റ) നിവേദനം: സത്യവിശ്വാസികളുടെ ഉമ്മമാരില്‍പെട്ട ചിലര്‍ രക്തസ്രാവമുള്ള ഘട്ടത്തില്‍ ഭജനമിരിക്കാറുണ്‌ട്‌. (ബുഖാരി. 1.6.308)

ആയിശ(റ) നിവേദനം: ഞങ്ങള്‍ക്ക്‌ ആര്‍ത്തവം ഉണ്‌ടാവുന്ന ആ ഏക വസ്‌ത്രമല്ലാതെ മറ്റൊന്നും ചിലപ്പോള്‍ ഉണ്‌ടാവാറില്ല. ആര്‍ത്തവരക്തം അതില്‍ ബാധിച്ചാല്‍ ഉമിനീര്‍ നഖത്തിലാക്കിക്കൊണ്‌ട്‌ അതിനെ ഉരസികളയാറുണ്‌ട്‌. (ബുഖാരി. 1.6.309)

ഉമ്മഅത്വിയ്യ(റ) നിവേദനം: ഒരാള്‍ മരിച്ചാല്‍ മൂന്ന്‌ ദിവസത്തിലധികം ദുഃഖമാചരിക്കുന്നത്‌ ഞങ്ങളോട്‌ വിരോധിച്ചിരുന്നു. ഭര്‍ത്താവ്‌ ഒഴികെ. അദ്ദേഹത്തിന്റെ മേല്‍ നാല്‌മാസവും പത്തു ദിവസവും കല്‍പ്പിച്ചിരുന്നു. ആ ഘട്ടത്തില്‍ സുറുമയിടരുത്‌, സുഗന്ധദ്രവ്യം ഉപയോഗിക്കരുത്‌, ചായം പിടിപ്പിച്ച നൂലുകൊണ്‌ട്‌ നെയ്‌ത വസ്‌ത്രമല്ലാതെ ചായം പൂശിയ വസ്‌ത്രം ധരിക്കരുത്‌ എന്നും ഞങ്ങളോട്‌ കല്‍പ്പിച്ചിരുന്നു. ആര്‍ത്തവം നിന്ന്‌ ഞങ്ങള്‍ കുളിച്ച്‌ ശുദ്ധീകരിക്കുമ്പോള്‍ അല്‍പം സുഗന്ധമുള്ള വസ്‌തു (കസ്‌ത്‌അള്‌ഫൗ) ഉപയോഗിക്കാന്‍ ഞങ്ങളെ അഌവദിച്ചിരുന്നു. മയ്യത്തിനെ അഌഗമിക്കുന്നതും ഞങ്ങളോട്‌ വിരോധിച്ചിരുന്നു. (ബുഖാരി. 1.6.310)

ആയിശ(റ) നിവേദനം: ആര്‍ത്തവം നിന്ന ശേഷം കുളിക്കുന്നതിനെക്കുറിച്ച്‌ ഒരു സ്‌ത്രീ തിരുമേനി(സ)യോട്‌ ചോദിച്ചു. കുളിക്കേണ്‌ടതെങ്ങിനെയെന്നുപദേശിച്ചുകൊണ്‌ട്‌ തിരുമേനി(സ) അരുളി: നീ ഒരു കഷ്‌ണം കസ്‌തൂരിയെടുത്തു അതുകൊണ്‌ട്‌ ശുദ്ധീകരിക്കുക. അവള്‍ ചോദിച്ചു. കസ്‌തൂരികൊണ്‌ടു ഞാന്‍ ശുദ്ധീകരിക്കേണ്‌ടതെങ്ങിനെയാണ്‌. തിരുമേനി(സ) അരുളി: നീ അതു അതുകൊണ്‌ട്‌ ശൂദ്ധീകരിക്കുക. അവള്‍ വീണ്‌ടും ചോദിച്ചു. എങ്ങിനെ? തിരുമേനി(സ) അരുളി: സുബ്‌ഹാനല്ലാ! നീ ശുദ്ധീകരിച്ചു. കൊള്ളുക. ആയിശ(റ) പറയുന്നു. അന്നേരം അവളെ എന്റെ അടുക്കലേക്ക്‌ പിടിച്ചുവലിച്ചു ഞാന്‍ പറഞ്ഞു ആ കസ്‌തൂരിയുടെ കഷ്‌ണം രക്തം തട്ടിയ സ്ഥലങ്ങളില്‍ ഉപയോഗിക്കുക. (ബുഖാരി. 1.6.311)

ആയിശ(റ) നിവേദനം: അന്‍സാരികളില്‍ പെട്ട ഒരു സ്‌ത്രീ തിരുമേനി(സ) യോടു ചോദിച്ചു. ഞാന്‍ ആര്‍ത്തവത്തില്‍ നിന്ന്‌ ശുദ്ധിയാകുമ്പോള്‍ എങ്ങിനെ കുളിക്കണം? നീ കൈകൊണ്‌ട്‌ ഒരു കഷ്‌ണം സുഗന്ധം എടുത്തു വൃത്തിയാക്കുക. എങ്ങിനെയെന്ന്‌ അവള്‍ മൂന്നു പ്രാവശ്യം ആവര്‍ത്തിച്ചു. ശേഷം നബി(സ) ലജ്ജിക്കുകയും മുഖം തിരിക്കുകയും ചെയ്‌തു. അപ്പോള്‍ ഞാന്‍ അവളെ പിടിച്ചു വലിച്ചു. ശേഷം നബി(സ) ഉദ്ദേശിച്ച സ്ഥലം ഞാന്‍ അവള്‍ക്ക്‌ പറഞ്ഞുകൊടുത്തു. (ബുഖാരി. 1.6.312)

ആയിശ(റ) നിവേദനം: ഹജ്ജത്തുല്‍ വിദാഇല്‍ തിരുമേനി(സ) യോടൊപ്പം ഞാന്‍ ഇഹ്‌റാം കെട്ടി. ബലിമൃഗങ്ങളെ കൊണ്‌ടുപോകാത്തവരുടെയും ഹജ്ജിഌ മുമ്പ്‌ ഉംറക്കുവേണ്‌ടി മാത്രം ഇഹ്‌റാം കെട്ടിയവരുടെയും വിഭാഗത്തിലായിരുന്നു ഞാന്‍. അവര്‍ പറയുന്നു. അവര്‍ക്ക്‌ ആര്‍ത്തവമാരംഭിച്ചു. അറഫ രാത്രി വന്നെത്തും വരേക്കും ശുദ്ധിയായില്ല. അപ്പോള്‍ അവര്‍ പറഞ്ഞു. അല്ലാഹുവിന്റെ ദൂതരെ! ഇത്‌ അറഫാ ദിനത്തിന്റെ രാത്രിയാണ്‌. ഞാന്‍ ഉംറക്ക്‌ മാത്രം ഇഹ്‌റാം കെട്ടിയവളാണ്‌. തിരുമേനി(സ) അവരോട്‌ പറഞ്ഞു. നീ നിന്റെ മുടിയുടെ കെട്ടഴിക്കുക. മുടി വാര്‍ന്നു കൊള്ളുക. ഉംറയുടെ നടപടികള്‍ നിറുത്തിവെക്കുക. ആയിശ പറയുന്നു. ഞാന്‍ അങ്ങനെ ചെയ്‌തു. ഹജ്ജില്‍ പ്രവേശിച്ചു. അതു നിര്‍വ്വഹിച്ചു കഴിഞ്ഞപ്പോള്‍ ഞാന്‍ മുമ്പ്‌ പ്രവേശിച്ചു കഴിഞ്ഞിരുന്ന ഉംറക്ക്‌ പകരം തന്‍ഈമില്‍ നിന്ന്‌ എന്നെ ഉംറക്ക്‌ ഇഹ്‌റാം കെട്ടിച്ചു കൊണ്‌ടുവരാന്‍ അബ്‌ദുറഹ്‌മാനോട്‌ ഹസ്‌ബായുടെ രാവില്‍ തിരുമേനി നിര്‍ദ്ദേശിച്ചു.(ബുഖാരി.1.6.313)

ആയിശ(റ) നിവേദനം: ദുല്‍ഹജ്ജ്‌ മാസപ്പിറവി കണ്‌ട ഉടനെ ഞങ്ങള്‍ (ഹജ്ജിന്ന്‌) പുറപ്പെട്ടു. തിരുമേനി(സ) അരുളി: ഉംറക്ക്‌ മാത്രം ഇഹ്‌റാം കെട്ടാന്‍ ഉദ്ദേശിക്കുന്നവര്‍ അങ്ങനെ ചെയ്‌തുകൊള്ളുക. ബലിമൃഗങ്ങളെ കൊണ്‌ടുവന്നിരുന്നില്ലെങ്കില്‍ ഞാഌം ഉംറക്കു മാത്ര ഇഹ്‌റാം കെട്ടുമായിരുന്നുള്ളു. അങ്ങനെ ഞങ്ങളില്‍ ചലര്‍ ഉംറക്ക്‌ മാത്രമായും ചിലര്‍ ഹജ്ജിഌമാത്രമായും ഇഹ്‌റാം കെട്ടി. ഞാന്‍ ഉംറക്ക്‌ മാത്രമായി ഇഹ്‌റാം കെട്ടിയവരുടെ കൂട്ടത്തിലായിരുന്നു. അങ്ങനെ ഞാന്‍ ഋതുമതിയായിരിക്കെ അറഫാ: ദിവസം ആഗതമായി. ഞാന്‍ നബി(സ)യോട്‌ ആവലാതിപ്പെട്ടു. അവിടുന്നു അരുളി: നീ ഉംറ: ഉപേക്ഷിക്കുക. മുടി കെട്ടഴിച്ച്‌ വാര്‍ന്നുകൊള്ളുക. ഹജ്ജിന്‌ ഇഹ്‌റാം കെട്ടുക. ഞാനത്‌ അഌഷ്‌ഠിച്ചു. ഹസ്‌ബായുടെ രാത്രിയില്‍ എന്റെ സഹോദരന്‍ അബ്‌ദുറഹ്‌മാനെ എന്റെ കൂടെ തന്‍ഈമിലേക്ക്‌ അയച്ചു. അങ്ങനെ ഞാന്‍ ഉംറക്ക്‌ പകരം വീണ്‌ടും ഉംറക്ക്‌ വേണ്‌ടി ഇഹ്‌റാം കെട്ടി. ഹിശാമ്‌ പറയുന്നു. അതിലൊന്നും ബലി കഴിക്കുകയോ നോമ്പു നോല്‍ക്കുകയോ ദാനം ചെയ്യുകയോ ചെയ്യേണ്‌ടിവന്നില്ല. (ബുഖാരി. 1.6.314)

അനസ്‌(റ) നിവേദനം: തിരുമേനി(സ) അരുളി: അല്ലാഹു ഗര്‍ഭപാത്രത്തില്‍ ഒരു മലക്കിനെ നിയമിച്ചിട്ടുണ്‌ട്‌. ആ മലക്ക്‌ വിളിച്ചു പറയും. എന്റെ രക്ഷിതാവേ! ഇപ്പോള്‍ ഭ്രൂണമായി. എന്റെ രക്ഷിതാവേ! ഇപ്പോള്‍ രക്തപിണ്ഡമായി. എന്റെ രക്ഷിതാവേ! ഇപ്പോള്‍ മാംസക്കഷ്‌ണമായി, അങ്ങനെ അതിന്റെ സൃഷ്‌ടിപ്പ്‌ പൂര്‍ത്തിയാക്കാന്‍ ഉദ്ദേശിക്കുമ്പോള്‍ പറയും. ആണോ പെണ്ണോ? നിര്‍ഭാഗ്യവാനോ? സൗഭാഗ്യവാനോ? ആഹാരം എന്ത്‌? അവധി എത്ര? അങ്ങനെ അവന്റെ മാതാവിന്റെ ഗര്‍ഭപ്രാതത്തില്‍ വെച്ച്‌ തന്നെ എഴുതപ്പെടും. (ബുഖാരി. 1.6.315)

ആയിശ(റ) നിവേദനം: ഹുബൈശിന്റെ പുത്രിക്ക്‌ രക്തസ്രാവമുണ്‌ടായിരുന്നു. ഇതിനെക്കുറിച്ച്‌ അവര്‍ നബി(സ)യോട്‌ അന്വേഷിച്ചു. അപ്പോള്‍ തിരുമേനി(സ) അരുളി, അതു ഒരു ഞരമ്പ്‌ രോഗമാണ്‌ ആര്‍ത്തവ ദിവസമായാല്‍ നീ നമസ്‌കാരം ഉപേക്ഷിക്കുക. അതു പിന്നിട്ടാല്‍ കുളിച്ചു നമസ്‌കരിക്കുക. (ബുഖാരി. 1.6.317)

ആയിശ(റ) നിവേദനം: സ്‌ത്രീ ആര്‍ത്തവമില്ലാതെ ശുദ്ധിയായിരിക്കുമ്പോള്‍ മാത്രം നമസ്‌കരിച്ചാല്‍ മതിയാകുമോ എന്ന്‌ ഒരു സ്‌ത്രീ അവരോട്‌ ചോദിച്ചു. അപ്പോള്‍ ആയിശ(റ) പറഞ്ഞു. നീ ഹറൂരിയ്യ സംഘത്തില്‍ പെട്ടവളാണോ? നബി(സ) യോടൊപ്പം താമസിക്കുമ്പോള്‍ ഞങ്ങള്‍ക്ക്‌ ആര്‍ത്തവം ഉണ്‌ടായിരുന്നു. പക്ഷെ ഞങ്ങളോട്‌ നമസ്‌കാരം നഷ്‌ടപ്പെട്ടത്‌ നിര്‍വ്വഹിക്കുവാന്‍ തിരുമേനി(സ) കല്‍പ്പിക്കാറുണ്‌ടായിരുന്നില്ല. അല്ലെങ്കില്‍ ആയിശ(റ) പറഞ്ഞത്‌ ഞങ്ങള്‍ അപ്രകാരം ചെയ്യാറുണ്‌ടായിരുന്നില്ല എന്നാണ്‌. (ബുഖാരി. 1.6.318)

ഹഫ്‌സ: പറയുന്നു: യുവതികള്‍ രണ്‌ടു പെരുന്നാളിന്‌ പുറത്തു പോകുന്നത്‌ ഞങ്ങള്‍ തടഞ്ഞിരുന്നു. അങ്ങനെ ഒരു സ്‌ത്രീ ബസറയിലുള്ള ബനൂഖലഫിന്റെ എടുപ്പില്‍ വന്നിറങ്ങി. നബി(സ)യൊന്നിച്ച്‌ പന്ത്രണ്‌ടു യുദ്ധത്തില്‍ പങ്കെടുത്ത ഭര്‍ത്താവോടൊപ്പം ആറെണ്ണത്തിലും കൂടെയുണ്‌ടായിരുന്ന സഹോദരിയില്‍ നിന്ന്‌ അവര്‍ ഹദീസ്‌ റിപ്പോര്‍ട്ട്‌ ചെയ്യുന്നു. സഹോദരി പറഞ്ഞു. ഞങ്ങള്‍ യുദ്ധത്തില്‍ മുറിവേറ്റവരെ ചികിത്സിക്കുകയും രോഗികളെ ശുശ്രൂഷിക്കുകയും ചെയ്‌തിരുന്നു. എന്റെ സഹോദരി നബി(സ)യോട്‌ ചോദിച്ചു. ഞങ്ങളില്‍ ഒരാള്‍ക്ക്‌ പര്‍ദ്ദയില്ലെങ്കില്‍ വരാതിരിക്കുന്നതില്‍ തെറ്റുണ്‌ടോ? പര്‍ദ്ദയില്ലാത്തവര്‍ക്ക്‌ കൂട്ടുകാരി നല്‍കണം. പുണ്യത്തിലും സത്യവിശ്വാസികളുടെ പ്രാര്‍ത്ഥനയിലും അവളും പങ്കെടുക്കട്ടെ എന്ന്‌ നബി(സ) പ്രത്യുത്തരം നല്‍കി. ഉമ്മു അത്വിയ്യ(റ)വന്നപ്പോള്‍ ഞാന്‍ അവരോടും ചോദിച്ചു. നബി(സ) ഇപ്രകാരം അരുളിയതു നിങ്ങള്‍ കേട്ടിട്ടുണ്‌ടോ? അവര്‍ പറഞ്ഞു. അതെ! കേട്ടിട്ടുണ്‌ട്‌. എന്റെ പിതാവ്‌ പ്രായശ്ചിത്തമാണ്‌. അവര്‍ നബി(സ)യെക്കുറിച്ച്‌ ഓര്‍മ്മിപ്പിക്കുമ്പോള്‍ എന്റെ പിതാവ്‌ പ്രായശ്ചിത്തമാണ്‌ എന്ന്‌ പറയാതിരിക്കാറില്ല - അവര്‍ പറയുന്നു. യുവതികളും വീട്ടില്‍ അന്തഃപുരത്ത്‌ ഇരിക്കുന്ന സ്‌ത്രീകളും ആര്‍ത്തവമുള്ള സ്‌ത്രീകളുമെല്ലാം പെരുന്നാള്‍ മൈതാനത്തേക്ക്‌ വരണം, നന്മയുടെയും മുസ്ലിംകളുടെ പ്രാര്‍ത്ഥനയുടെയും രംഗങ്ങളില്‍ അവര്‍ ഹാജറാവട്ടെ, നമസ്‌കാരസ്ഥലത്ത്‌ നിന്ന്‌ ആര്‍ത്തവകാരികള്‍ ഒഴിഞ്ഞിരിക്കുകയും ചെയ്യട്ടെ, ഇപ്രകാരം നബി(സ) അരുളുന്നതായി ഞാന്‍ കേട്ടിട്ടുണ്‌ട്‌. ഹഫ്‌സ: പറഞ്ഞു എന്ത്‌! ആര്‍ത്തവമുള്ള സ്‌ത്രീകളെ? ഉമ്മു അത്വിയ്യ(റ) പറഞ്ഞു. അതെ അവര്‍ അറഫായില്‍ പങ്കെടുക്കുന്നില്ലേ? അതിഌ പുറമെ ഇന്നിന്ന രംഗങ്ങളിലും പങ്കെടുക്കുന്നില്ലേ? (ബുഖാരി. 1.6.321)

ഉമ്മുഅത്വിയ്യ(റ) നിവേദനം: മഞ്ഞനിറമോ കലര്‍പ്പോ ഉള്ള വല്ലതും ജനനേന്ദ്രിയത്തില്‍ നിന്നും പുറത്തുവന്നാല്‍ അതു ആര്‍ത്തവമായി ഞങ്ങള്‍ പരിഗണിക്കാറില്ല. (ബുഖാരി. 1.6.323)

ആയിശ(റ) നിവേദനം: അവര്‍ (ഹജ്ജ്‌ സന്ദര്‍ഭത്തില്‍) തിരുമേനി(സ)യോട്‌ പറഞ്ഞു. സഫിയ്യക്ക്‌ ആര്‍ത്തവം ആരംഭിച്ചിരിക്കുന്നു. നബി(സ) അരുളി. അവള്‍ നമ്മുടെ യാത്ര തടഞ്ഞേക്കാം. അവര്‍ നിങ്ങളോടൊപ്പം ഇഫാളത്തിന്റെ ത്വവാഫ്‌ ചെയ്‌തില്ലേ എന്ന്‌ തിരുമേനി(സ) ചോദിച്ചു. അതെ, എന്നവര്‍ ഉത്തരം നല്‍കി. എന്നാല്‍ യാത്ര പുറപ്പെട്ടുകൊള്‍കയെന്ന്‌ തിരുമേനി(സ) അരുളി. (ബുഖാരി. 1.6.325)

ഇബ്‌ഌഅബ്ബാസ(റ) നിവേദനം: ആര്‍ത്തവകാരിക്ക്‌ (ത്വവാഫുല്‍ വദാഅ്‌ നിര്‍വ്വഹിക്കാതെ തന്നെ) പുറപ്പെടാന്‍ അഌമതി നല്‍കിയിട്ടുണ്‌ട്‌. (ബുഖാരി. 1.6.326)

സമുറത്ത്‌(റ) നിവേദനം: ഒരു സ്‌ത്രീ പ്രസവ സംബന്ധമായ ഒരു രോഗത്തില്‍ മരണമടഞ്ഞു. എന്നിട്ട്‌ തിരുമേനി(സ) അവളുടെ പേരില്‍ മയ്യിത്ത്‌ നമസ്‌കാരം നടത്തിയപ്പോള്‍ മയ്യിത്തിന്റെ നടുവിലാണ്‌ തിരുമേനി(സ) നിന്നത്‌. (ബുഖാരി. 1.6.328)

മൈമൂന:(റ) നിവേദനം: അവര്‍ക്ക്‌ ആര്‍ത്തവം ആരംഭിച്ചു കഴിഞ്ഞാല്‍ അവര്‍ നമസ്‌കരിക്കാറില്ല. തിരുമേനി(സ) നമസ്‌കരിക്കുന്ന സ്ഥലത്തിന്റെ നേരെ വിരിപ്പ്‌ വിരിച്ച്‌ അവര്‍ കിടക്കും. തിരുമേനി(സ) തന്റെ നമസ്‌കാരപ്പായ വിരിച്ച്‌ അതില്‍ നിന്നുകൊണ്‌ട്‌ നമസ്‌കരിക്കും. തിരുമേനി(സ) സുജൂദ്‌ ചെയ്യുമ്പോള്‍ തിരുമേനി(സ)യുടെ വസ്‌ത്രം അവരുടെ ശരീരത്തില്‍ തട്ടും. (ബുഖാരി. 1.6.329)


തയമ്മും

ആയിശ(റ) നിവേദനം: ഞങ്ങള്‍ തിരുമേനി(സ) യോടൊപ്പം അവിടുത്തെ ഒരു യാത്രയില്‍ പുറപ്പെട്ടു. ബൈദാഇല്‍ അല്ലെങ്കില്‍ താത്തൂല്‍ ജൈശില്‍ എത്തിയപ്പോള്‍ എന്റെ മാല അറ്റു വീണുപോയി. തിരുമേനി(സ) അതു തിരഞ്ഞു പിടിക്കാന്‍ വേണ്‌ടി അവിടെ നിന്നു. ജനങ്ങളും തിരുമേനി(സ) യോടൊപ്പം നിന്നു. അവരുടെ കൂടെ വെള്ളമുണ്‌ടായിരുന്നില്ല. അവസാനം ജനങ്ങള്‍ അബൂബക്കര്‍(റ)ന്റെ അടുക്കല്‍ വന്നിട്ട്‌ ആയിശ(റ)ചെയ്‌തതു ഇവിടുന്നു കാണുന്നില്ലേ? തിരുമേനി(സ)യുടെ യാത്ര അവര്‍ തടസ്സപ്പെടുത്തി. ജനങ്ങളുടേതും. ആളുകള്‍ക്കാണെങ്കില്‍ വെളളം കിട്ടാനില്ല. അവര്‍ കൂടെ വെള്ളം കൊണ്‌ടുവന്നിട്ടുമില്ല എന്നു പറഞ്ഞു. ഉടനെ അബൂബക്കര്‍(റ)വന്നു. തിരുമേനി(സ) എന്റെ മടിയില്‍ തലയും വെച്ച്‌ കിടന്നുറങ്ങിക്കഴിഞ്ഞിരുന്നു. അബൂബക്കര്‍(റ) പറഞ്ഞു. തിരുമേനി(സ)യുടെയും ജനങ്ങളുടെയും യാത്ര നീ തടസ്സപ്പെടുത്തി. ആളുകള്‍ വെള്ള ഉള്ള സ്ഥലത്തല്ല ഉള്ളത്‌. അവര്‍ വെള്ളം കൂടെ കൊണ്‌ടുവന്നിട്ടുമില്ല. ആയിശ(റ) പറയുന്നു. അബൂബക്കര്‍(റ) എന്തെക്കെയോ പറഞ്ഞു എന്നെ കുറ്റപ്പെടുത്തി. മാത്രമല്ല. എന്റെ വാരിയെല്ലുകളുടെ താഴെ കൈകൊണ്‌ട്‌ കുത്താന്‍ തുടങ്ങി. തിരുമേനി(സ) എന്റെ കാല്‍ തുടയിന്മേല്‍ തല വെച്ചു ഉറങ്ങിയിരുന്നതാണ്‌ എന്നെ ചലനത്തില്‍ നിന്നും തടഞ്ഞത്‌ (വേദനയുണ്‌ടായിട്ടും അവിടുത്തെ ഉറക്കത്തെ തടസ്സപ്പെടുത്തരുതെന്ന ചിന്ത) അങ്ങനെ നേരം പുലര്‍ന്നപ്പോള്‍ തിരുമേനി(സ) നില കൊണ്‌ടിരുന്നത്‌ വെള്ളമില്ലാത്തൊരു സ്ഥലത്തായിരുന്നു. അപ്പോള്‍ അല്ലാഹു തയമ്മും ചെയ്യുവാഌള്ള ആയത്തുകള്‍ അവതരിപ്പിച്ചു. അങ്ങനെ എല്ലാവരും തയമ്മും ചെയ്‌തു ഹുസൈദ്‌ബ്‌ഌഹുളൈര്‍ പറഞ്ഞു. അബൂബക്കറിന്റെ കുടുംബമേ! ഇതു നിങ്ങളുടെ ഒന്നാമത്തെ ബറക്കത്തല്ല. ആയിശ(റ) പറയുന്നു. അവസാനം ഞാന്‍ യാത്ര ചെയ്‌തിരുന്ന ഒട്ടകത്തെ ഞങ്ങള്‍ എഴുന്നേല്‍പ്പിച്ചു കഴിഞ്ഞപ്പോള്‍ അതിനിടയില്‍ നിന്ന്‌ മാല കണ്‌ടു കിട്ടി. (ബുഖാരി. 1.7.330)

ജാബിര്‍(റ) നിവേദനം: തിരുമേനി(സ) അരുളി: എനിക്ക്‌ മുമ്പുള്ളവര്‍ക്ക്‌ നല്‍കാത്ത അഞ്ചു കാര്യങ്ങള്‍ എനിക്ക്‌ അല്ലാഹു നല്‍കിയിരിക്കുന്നു. ഒരു മാസത്തെ വഴി ദൂരത്തെ ഭയം കൊണ്‌ട്‌ ഞാന്‍ സഹായിക്കപ്പെട്ടു. ഭൂമിയെ (സര്‍വ്വവും) എനിക്ക്‌ സാഷ്‌ടാംഗം ചെയ്യാഌള്ള സ്ഥലമായും ശുചീകരിക്കാഌള്ള ഒരു വസ്‌തുവായും അല്ലാഹു അംഗീകരിച്ചു തന്നു. എന്റെ അഌയായികള്‍ ഏതെങ്കിലും ഒരാള്‍ക്ക്‌ നമസ്‌കാരസമയം എത്തിയാല്‍ (പള്ളിയും വെള്ളവുമില്ലെങ്കിലും) അവിടെ വെച്ച്‌ അവന്‍ നമസ്‌കരിക്കട്ടെ. ശത്രുക്കളുമായുള്ള യുദ്ധത്തില്‍ പിടിച്ചെടുക്കുന്ന ധനം ഉപയോഗിക്കുവാന്‍ എനിക്ക്‌ അഌമതി നല്‍കിയിരിക്കുന്നു. എനിക്ക്‌ മുമ്പ്‌ ആര്‍ക്കും അതഌവദിച്ചുകൊടുത്തിരുന്നില്ല. ശുപാര്‍ശ എനിക്ക്‌ അഌവദിച്ചു തന്നു. നബിമാരെ അവരവരുടെ ജനതയിലേക്ക്‌ മാത്രമാണ്‌ മുമ്പ്‌ നിയോഗിച്ചയച്ചിരുന്നത്‌. എന്നെ നിയോഗിച്ചയച്ചിരിക്കുന്നതാവട്ടെ മഌഷ്യരാശിയിലേക്കാകമാനവും. (ബുഖാരി. 1.7.331)

അബൂജുഹൈം(റ) നിവേദനം: തിരുമേനി(സ) ഒരിക്കല്‍ ബിഅ്‌റുജമലിന്റെ ഭാഗത്ത്‌ നിന്ന്‌ വരുമ്പോള്‍ ഒരാള്‍ നബി(സ)യെ കണ്‌ടുമുട്ടി. സലാം പറഞ്ഞു. പക്ഷെ തിരുമേനി(സ) സലാം മടക്കിയില്ല. വേഗം ഒരു മതിലിനെ അഭിമുഖീകരിച്ചു അതിന്മേല്‍ കൈ വെച്ചെടുത്തു തന്റെ മുഖവും രണ്‌ടു കയ്യും തടവി. ശേഷം സലാം മടക്കി. (ബുഖാരി. 1.7.333)

സഈദ്‌(റ)തന്റെ പിതാവില്‍ നിന്ന്‌ നിവേദനം: ഒരാള്‍ ഉമര്‍(റ)ന്റെ അടുത്തുവന്നു ചോദിച്ചു. എനിക്ക്‌ വലിയ അശുദ്ധിയുണ്‌ടാവുകയും വെള്ളം ലഭിക്കാതിരിക്കുകയും ചെയ്യാറുണ്‌ട്‌. (അപ്പോള്‍ ഞാന്‍ എന്തുചെയ്യണം) ഉടനെ അമ്മാര്‍(റ) ഉമര്‍(റ)നോട്‌ പറഞ്ഞു. താങ്കള്‍ ഓര്‍ക്കുന്നില്ലേ? ഞാഌം താങ്കളും ഒരിക്കല്‍ സഹയാത്രികനായിരുന്നുവല്ലോ. എന്നിട്ട്‌ എനിക്കും താങ്കള്‍ക്കും ജനാബത്തു കുളിക്കേണ്‌ടി വന്നു. അവസാനം താങ്കള്‍ നമസ്‌കരിച്ചില്ല. ഞാന്‍ ശരീരം മുഴുവന്‍ മണ്ണില്‍ പുരണ്‌ടിട്ട്‌ നമസ്‌കരിക്കുകയും ചെയ്‌തു. താങ്കള്‍ അതിനെക്കുറിച്ച്‌ തിരുമേനി(സ)യോട്‌ ചോദിച്ചു. ഉടനെ നബി(സ) രണ്‌ടു കയ്യും ഭൂമിയില്‍ വെച്ചെടുത്തശേഷം അതിന്മേല്‍ ഊതിയശേഷം അതുകൊണ്‌ട്‌ മുഖവും രണ്‌ടു മുന്‍കൈയും തടവി. എന്നിട്ട്‌ നിനക്ക്‌ ഇങ്ങിനെ ചെയ്‌താല്‍ മതിയായിരുന്നല്ലോയെന്ന്‌ അരുളുകയും ചെയ്‌തു. (ബുഖാരി. 1.7.335)

അമ്മാറി(റ)ന്റെ ഹദീസില്‍ ശുഅ്‌ബ(റ) പറയുന്നു. ഭൂമിയില്‍ രണ്‌ടു കൈ വെച്ച്‌ തന്റെ വായിലേക്ക്‌ അടുപ്പിച്ചു. അനന്തരം മുഖവും ഇരു കൈപടങ്ങളും തടവി. (ബുഖാരി. 1.7.336)

അമ്മാര്‍(റ) നിവേദനം: അദ്ദേഹം ഉമര്‍(റ) ന്‌ സാക്ഷി നിന്നുകൊണ്‌ട്‌ പറഞ്ഞു. നാം ഒരു യാത്ര ചെയ്യുകയും നമുക്ക്‌ വലിയ അശുദ്ധിയുണ്‌ടാവുകയും ചെയ്‌തത്‌ താങ്കള്‍ക്ക്‌ ഓര്‍മ്മയില്ലേ? അങ്ങനെ ഇരു കൈപടം തടവി. (ബുഖാരി. 1.7.337)

അബൂമൂസ:(റ) നിവേദനം: അദ്ദേഹം അബ്‌ദുല്ലാഹിബ്‌ഌ മസ്‌ഊദിനോട്‌ പറഞ്ഞു. ഒരാള്‍ വെള്ളം കണ്‌ടില്ലെങ്കില്‍ നമസ്‌ക്കരിക്കരുത്‌. അബ്‌ദുല്ല പറഞ്ഞു അതെ, അവര്‍ക്ക്‌ ഇതിന്‌ അഌമതി നല്‍കിയാല്‍ (അല്‌പം) തണുപ്പ്‌ ഉണ്‌ടായാലും അവര്‍ തയമ്മും ചെയ്യും. അമ്മാര്‍(റ) ഉമര്‍(റ)നോട്‌ പറഞ്ഞ സംഭവത്തെക്കുറിച്ച്‌ നീ എന്തുപറയുന്നു. എന്നു അബൂമൂസ: വീണ്‌ടും ചോദിച്ചപ്പോള്‍ ഉമര്‍(റ) അതുകൊണ്‌ട്‌ തൃപ്‌തിപ്പെട്ടതായി ഞാന്‍ ദര്‍ശിക്കുന്നില്ലാ എന്ന്‌ അബ്‌ദുല്ല മറുപടി പറഞ്ഞു. (ബുഖാരി. 1.7.341)

ശഖീഖ്‌: നിവേദനം: ഞാനൊരിക്കല്‍ അബ്‌ദുല്ല, അബൂമൂസ എന്നിവരുടെ അടുക്കലായിരുന്നു. അപ്പോള്‍ അബൂമൂസ അബ്‌ദുല്ലയോട്‌ പറഞ്ഞു. അബ്‌ദുറഹ്‌മാന്‍! ഒരാള്‍ക്ക്‌ ജനാബത്തു ഉണ്‌ടാവുകയും വെള്ളം ലഭിക്കാതിരിക്കുകയും ചെയ്‌താല്‍ എന്തു ചെയ്യണം? അബ്‌ദുല്ല പറഞ്ഞു വെള്ളം ലഭിക്കുന്നത്‌ വരെ അവന്‍ നമസ്‌ക്കരിക്കരുത്‌. ഉടനെ, അബൂമൂസ പറഞ്ഞു: അമ്മാര്‍(റ) ഉമര്‍(റ)നോടു പറഞ്ഞ സംഭവത്തെക്കുറിച്ച്‌ താങ്കള്‍ എന്തു പറയുന്നു? നബി(സ) അദ്ദേഹത്തോട്‌ തയമ്മും മതിയെന്ന്‌ പറഞ്ഞില്ലേ? അബ്‌ദുല്ല(റ) പറഞ്ഞു ഉമര്‍(റ) അതിനെ തൃപ്‌തിപ്പെട്ടില്ലാ എന്ന്‌ നീ ദര്‍ശിക്കുന്നില്ലേ? അപ്പോള്‍ അബൂമൂസ(റ) പറഞ്ഞു എന്നാല്‍ അമ്മാറിന്റെ വാക്ക്‌ നമുക്ക്‌ ഉപേക്ഷിക്കാം. അല്ലാഹുവിന്റെ ആയത്തിനെ താങ്കള്‍ എന്തു ചെയ്യും. അതിന്‌ അബ്‌ദുല്ല എന്തു മറുപടി നല്‍കിയെന്ന്‌ അറിയുകയില്ല. നാം അഌമതി നല്‍കിയാല്‍ അല്‍പം തണുപ്പുണ്‌ടായാല്‍ പോലും അവര്‍ തയമ്മും ചെയ്യും. ശഖീഖിനോട്‌ ഞാന്‍ ചോദിച്ചു. ഈ ഒരു കാരണത്താലാണോ അബ്‌ദുല്ല: ജനാബത്തുകാരന്‍ തയമ്മും ചെയ്യുന്നതിനെ വെറുത്തത്‌? അതെയെന്ന്‌ അദ്ദേഹം മറുപടി നല്‍കി. (ബുഖാരി. 1.7.342)

ഇംറാന്‍(റ) നിവേദനം: തിരുമേനി(സ) നമസ്‌ക്കരിക്കാതെ അകന്നു നില്‍ക്കുന്ന ഒരു മഌഷ്യനെ കണ്‌ടു. അവിടുന്നു ചോദിച്ചു. ഇന്നവനെ! ഞങ്ങളുടെ കൂടെ നീ എന്തുകൊണ്‌ടു നമസ്‌ക്കരിച്ചില്ല. അദ്ദേഹം പറഞ്ഞു. അല്ലാഹുവിന്റെ ദൂതരെ! എനിക്ക്‌ ജനാബത്തു ബാധിച്ചിരിക്കുന്നു. വെള്ളമില്ലതാഌം. തിരുമേനി(സ) അരുളി: നീ ഉപരിതലത്തെ ഉദ്ദേശിക്കുക. നിശ്ചയം നിനക്കതുമതി. (ബുഖാരി. 1.7.344)

Sunday, July 20, 2014

ഇമാം

അബു മസ്‌ഊദ്‌(റ) പറഞ്ഞു. അല്ലാഹുവിന്റ ദൂതന്‍(സ) പറഞ്ഞു: അല്ലാഹുവിന്റെ ഗ്രന്ഥം കൂടുതല്‍ അറിയുന്നയാള്‍ ആണ്‌ ജനങ്ങളുടെ ഇമാമത്ത്‌ (നേതൃത്വം) വഹിക്കേണ്‌ടത്‌. വി. ഖൂര്‍ആനെ കുറിച്ചുള്ള ജ്ഞാനം സമമായിട്ടുള്ളവരാണെങ്കില്‍ സുന്നത്തില്‍ കൂടുതല്‍ ജ്ഞാനമുള്ളവന്‍: സുന്നയിലുള്ള ജ്ഞാനത്തില്‍ സമന്മാരാണെങ്കില്‍ ഹിജറയില്‍ മുമ്പന്‍. ഹിജറയില്‍ സമന്മാരാണെങ്കില്‍, പ്രായത്തില്‍ കൂടിയ ആള്‍. ഒരാളുടെ അധികാരത്തില്‍പെട്ട സ്ഥലത്ത്‌, മറ്റൊരാള്‍പ്രാര്‍ത്ഥന നയിക്കുവാന്‍ പാടില്ല. യാതൊരാളും മറ്റൊരാളുടെ വീട്ടിലെ മാന്യസ്ഥാനത്തു അയാളുടെ അഌവാദം കൂടാതെ ഇരിക്കാഌം പാടില്ല. (മുസ്‌ലിം)

ഇബ്‌ഌഅബ്ബാസ്‌(റ) പറഞ്ഞു, അല്ലാഹുവിന്റെ ദൂതന്‍(സ) പറഞ്ഞു: നിങ്ങളില്‍ ഏറ്റവും സദ്‌വൃത്തനായ ആള്‍ അസാന്‍ കൊടുക്കേണ്‌ടതും, ഖുര്‍ആനില്‍ ഏറ്റവും കൂടുതല്‍ ജ്ഞാനമുള്ളയാള്‍ ഇമാം സ്ഥാനംവഹിക്കേണ്‌ടതുമാകുന്നു. (അബൂദാവൂദ്‌)

അബുഹുറയ്‌റാ(റ) പറഞ്ഞു, അല്ലാഹുവിന്റെ ദൂതന്‍(സ) പറഞ്ഞു: ഏത്‌ അമീറിന്റെ കീഴിലും ജിഹാദ്‌ നിങ്ങള്‍ക്കു നിര്‍ബന്ധമാണ്‌, അദ്ദേഹം സദ്‌ വൃത്തനാകട്ടെ, മഹാപാപം ചെയ്‌ത കുറ്റക്കാരനാവട്ടെ. നമസ്‌കാരം നിങ്ങള്‍ക്കു ഓരോ മുസ്ലീമിന്റെയും പിന്നില്‍ നിര്‍ന്ധമാണ്‌, അയാള്‍ സദ്‌ വൃത്തനാകട്ടെ, ദുര്‍വൃത്തനാകട്ടെ, മഹാപാപം ചെയ്‌ത കുറ്റക്കാരനാകട്ടെ. ഓരോ മുസ്ലീമിഌവേണ്‌ടിയും മയ്യിത്തുനമസ്‌കാരം നിങ്ങള്‍ക്കു നിര്‍ബന്ധമാണ്‌, അയാള്‍ (മരിച്ചയാള്‍) സദ്‌വൃത്തനാകട്ടെ, ദുര്‍വൃത്തനാകട്ടെ, മഹാപാപം ചെയ്‌ത കുറ്റക്കാരനാകട്ടെ. (അബൂദാവൂദ്‌)

അനസ്‌(റ) നിവേദനം ചെയ്‌തു: പ്രവാചകന്‍(സ) ജനങ്ങളുടെ ഇമാമായി ഇബ്‌ഌ ഉമ്മിമക്തൂമിനെ നിയോഗിച്ചു, അദ്ദേഹം കുരുടനായിരുന്നു. (അബൂദാവൂദ്‌)

ഖുര്‍ആന്‍ ഹൃദിസ്ഥമായിരുന്ന ഉമ്മു വറഖഃയെക്കുറിച്ചു നിവേദനം ചെയ്യപ്പെട്ടു. അവരുടെ വീട്ടിലെ ആളുകളുടെ ഇമാം അവര്‍ ആയിരിക്കണമെന്നു അവരോടു പ്രവാചകന്‍(സ) കല്‍പിച്ചു. അവര്‍ക്കു ഒരു മുഅസ്സിന്‍ ഉണ്‌ടായിരുന്നു. അവര്‍ ആ വീട്ടിലെ ആളുകളുടെ ഇമാം ആയി നമസ്‌കരിക്കയും ചെയ്‌തിരുന്നു. (അഹ്‌മദ്‌)

അബുഹുറയ്‌റാ(റ) പറഞ്ഞു, ദൈവദൂതന്‍(സ) പറഞ്ഞു: നിങ്ങള്‍ നമസ്‌കാരത്തിഌ വരുമ്പോള്‍ ഞങ്ങള്‍ സുജൂദിലാണെങ്കില്‍ നിങ്ങളും സുജുദുചെയ്യുകയും അത്‌ ഒന്നായിട്ട്‌ കണക്കാക്കാതിരിക്കയും ചെയ്യുക. ഒരു റകഅത്തില്‍ ചേരുന്നവന്‍ നമസ്‌കാരത്തില്‍ ചേര്‍ന്നു. (അബൂദാവൂദ്‌)

സമുറഃ പറഞ്ഞു: ഞങ്ങള്‍ മൂന്നുപേരാകുമ്പോള്‍ ഒരാള്‍ മുന്‍പില്‍ നില്‍ക്കണമെന്ന്‌ ദൈവദൂതന്‍(സ) കല്‌പിച്ചു. (തിര്‍മിദി)

അബുഹുറയ്‌റാ(റ) പറഞ്ഞു, അല്ലാഹുവിന്റെ ദൂതന്‍(സ) പറഞ്ഞു: ഇമാമിനെ മദ്ധ്യത്തിലാക്കയും, ഇടനികത്തുകയും ചെയ്യുക. (അബൂദാവൂദ്‌)