Wednesday, July 9, 2014

സ്‌ത്രീകള്‍ക്ക്‌ ഭര്‍ത്താവിനോടുള്ള കടമ

ത്വല്‍ഖുബ്‌ഌ അലി(റ)യില്‍ നിന്ന്‌ നിവേദനം: നബി(സ) പറഞ്ഞു: ഒരാള്‍ ഭാര്യയെ തന്റെ ആവശ്യത്തിഌ വേണ്‌ടി ക്ഷണിച്ചാല്‍ അടുക്കളപ്പണിയിലാണെങ്കിലും അവള്‍ അവന്റെ അടുത്തു ചെല്ലണം. (തിര്‍മിദി, നസാഈ)

അബൂഹുറയ്‌റ(റ)യില്‍ നിന്ന്‌ നിവേദനം: നബി(സ) അരുളി: ജനങ്ങളില്‍ ആര്‍ക്കെങ്കിലും സൂജൂദ്‌ ചെയ്യാന്‍ ഞാന്‍ കല്‌പിക്കുമായിരുന്നെങ്കില്‍ ഭര്‍ത്താവിന്‌ സൂജൂദ്‌ ചെയ്യാന്‍ സ്‌ത്രീയോട്‌ ഞാന്‍ കല്‌പിക്കുമായിരുന്നു. (തിര്‍മിദി)

മുആദുബ്‌ഌ ജബലി(റ)ല്‍ നിന്ന്‌ നിവേദനം: നബി(സ) പ്രസ്‌താവിച്ചു: ഒരു സ്‌ത്രീ ഇഹലോകത്തുവെച്ച്‌ ഭര്‍ത്താവിനെ ശല്യപ്പെടുത്തിയാല്‍ അയാളുടെ സ്വര്‍ഗ്ഗസഖി ഇങ്ങനെ പറയാതിരിക്കുകയില്ല. അദ്ദേഹത്തെ നീ ശല്യപ്പെടുത്തരുതേ! അല്ലാഹു നിന്നെ ശപിക്കട്ടെ! നിന്റെ അടുക്കല്‍ ഒരു അതിഥി മാത്രമാണ്‌ അദ്ദേഹം. നീയുമായി വിട്ടുപിരിഞ്ഞ്‌ അദ്ദേഹം എന്റെ അടുത്ത്‌ വരാനായിട്ടുണ്‌ട്‌. (തിര്‍മുദി)

No comments:

Post a Comment

Note: Only a member of this blog may post a comment.