Monday, July 21, 2014

ദിവ്യസന്ദേശത്തിന്റെ ആരംഭം

അല്‍ഖമ(റ) നിവേദനം ചെയ്യുന്നു: ഉമര്‍ബ്‌ഌല്‍ ഖത്താബ്‌(റ) മിമ്പറിന്‍മേല്‍ വെച്ച്‌ പ്രസംഗിക്കുന്നത്‌ ഞാന്‍ കേട്ടിട്ടുണ്‌ട്‌. അദ്ദേഹം പറഞ്ഞു: തിരുമേനി(സ) ഇപ്രകാരം അരുളുന്നത്‌ ഞാന്‍ കേട്ടിട്ടുണ്‌ട്‌. പ്രവര്‍ത്തനങ്ങള്‍ക്ക്‌ പ്രതിഫലം നല്‍കുന്നത്‌ ഉദ്ദേശ്യമഌസരിച്ച്‌ മാത്രമാകുന്നു. ഓരോ മഌഷ്യഌം അവഌദ്ദേശിച്ചതെന്തോ അതാണ്‌ ലഭിക്കുക. ഒരാള്‍ പാലായനം ചെയ്യുന്നത്‌ താന്‍ നേടാഌദ്ദേശി ക്കുന്ന ഐഹികക്ഷേമത്തെയോ വിവാഹം ചെയ്യാഌദ്ദേശിക്കുന്ന സ്‌ത്രീയേയോ ലക്ഷ്യ മാക്കിയാണെങ്കില്‍ അവഌ ലഭിക്കുന്ന നേട്ടവും അതു മാത്രമായിരിക്കും. (ബുഖാരി. 1.1.1)

ആയിശ:(റ) നിവേദനം: ഹിശാമിന്റെ മകന്‍ ഹാരീസ്‌ ഒരിക്കല്‍ നബി തിരുമേനി(സ)യോട്‌ ചോദിക്കുകയുണ്‌ടായി. അല്ലാഹുവിന്റെ പ്രവാചകരേ! താങ്കള്‍ക്ക്‌ ദൈവീകസന്ദേശം വന്നുകിട്ടുന്ന തെങ്ങനെയാണ്‌? തിരുമേനി(സ) അരുളി: മണിനാദം മുഴങ്ങുന്നതുപോലെ ചിലപ്പോള്‍ എനിക്ക്‌ ദിവ്യസന്ദേശം ലഭിക്കും. ഇതാണ്‌ എനിക്ക്‌ താങ്ങാന്‍ ഏറ്റവും പ്രയാസമായിട്ടുള്ളത്‌. പിന്നീട്‌ അത്‌ നിലക്കുമ്പോഴേക്കും ആ സന്ദേശവാഹകന്‍ പറഞ്ഞത്‌ ഞാന്‍ ശരിക്കും ഹൃദിസ്ഥമാക്കി ക്കഴിഞ്ഞിട്ടുണ്‌ടാവും. മറ്റുചിലപ്പോള്‍ പുരുഷരൂപത്തില്‍ മലക്ക്‌ എന്റെ മുമ്പില്‍ പ്രത്യക്ഷപ്പെട്ട്‌ സംസാരിക്കും. മലക്ക്‌ പറഞ്ഞതെല്ലാം ഞാന്‍ ഹൃദിസ്ഥമാക്കുകയും ചെയ്യുന്നു. ആയിശ(റ) പറയുന്നു: കഠിനശൈത്യമുള്ള ദിവസം തിരുമേനിക്ക്‌ ദിവ്യസന്ദേശം കിട്ടുന്നത്‌ ഞാന്‍ കണ്‌ടിട്ടുണ്‌ട്‌. അതില്‍ നിന്ന്‌ വിരമിച്ച്‌ കഴിയുമ്പോള്‍ അവിടുത്തെ നെറ്റിത്തടം വിയര്‍ത്തൊലിക്കുന്നുണ്‌ടാവും. (ബുഖാരി. 1.1.2)

നബി(സ)ക്ക്‌ ദിവ്യസന്ദേശം നിലച്ചുപോയ നാളുകളുടെ സമാപ്‌തിയെക്കുറിച്ച്‌ ജാബിര്‍ സംസാരിക്കുകയായിരുന്നു. തിരുമേനി പറഞ്ഞു: ഞാന്‍ നടന്നുപോകുമ്പോള്‍ ഉപരിഭാഗത്തു നിന്ന്‌ ഒരു ശബ്‌ദം കേട്ടു. മേല്‍പ്പോട്ട്‌ നോക്കിയപ്പോള്‍ ഹിറാഗൂഹയില്‍ വെച്ച്‌ എന്റെ അടുക്കല്‍ വന്ന മലക്ക്‌ ആകാശത്തിഌം ഭൂമിക്കുമിടയില്‍ ഒരു കസേരയില്‍ അതാ ഇരിക്കുന്നു. എനിക്ക്‌ ഭയം തോന്നി. വീട്ടിലേക്ക്‌ മടങ്ങി. "എനിക്ക്‌ പുതച്ചുതരിക എന്ന്‌ അഭ്യര്‍ത്ഥിച്ചു. അപ്പോള്‍ "ഓ പുതച്ചു മൂടിയവനേ! എഴുന്നേല്‍ക്കുക! (ജനങ്ങളെ) താക്കീത്‌ നല്‍കുക എന്നതു മുതല്‍ ¾ച്ഛേങ്ങളെ വര്‍ജ്ജിക്കുകഎന്ന്‌ വരെയുള്ള സൂക്തങ്ങള്‍ അല്ലാഹു അവതരിപ്പിച്ചു. പിന്നീട്‌ ദിവ്യസന്ദേശാ വതരണം ചൂടുപിടിച്ചു. തുടര്‍ച്ചയായും ധാരാളമായും അവ വന്നു കൊണ്‌ടിരുന്നു. (ബുഖാരി. 1.1.3)

ഇബ്‌ഌഅബ്ബാസ്‌(റ) നിവേദനം: തിരുമേനി(സ) മഌഷ്യരില്‍ ഏറ്റവും ധര്‍മ്മിഷ്‌ഠനായിരുന്നു. ജിബ്‌രീല്‍ തിരുമേനി(സ)യെ സന്ദര്‍ശിക്കാറുള്ള റമളാന്‍ മാസത്തിലാണ്‌ അവിടുന്ന്‌ ഏറ്റവുമധികം ഉദാരനാവുക. ജിബ്‌രീല്‍ റമളാനിലെ എല്ലാ രാത്രിയും തിരുമേനിയെ വന്നു കണ്‌ട്‌ ഖുര്‍ആന്‍ പഠിപ്പിക്കാറുണ്‌ട്‌. അന്നാളുകളില്‍ അല്ലാഹുവിന്റെ ദൂതന്‍ ഇടതടവില്ലാതെ അടിച്ചു വീശുന്ന കാറ്റിനേക്കാള്‍ ദാനശീലനായിരിക്കും. (ബുഖാരി. 1.1.5)

അംറ്‌(റ) നിവേദനം: നബി(സ) അദ്ദേഹത്തോട്‌ പറഞ്ഞു: നിന്റെ ഭാര്യക്കും നിന്റെ അതിഥിക്കും നിന്നില്‍ അവകാശമുണ്‌ട്‌. ഞാന്‍ ചോദിച്ചു. പ്രവാചകരേ! ദാവൂദ്‌(അ)ന്റെ നോമ്പ്‌ എങ്ങിനെയായിരുന്നു. നബി(സ) പ്രത്യുത്തരം നല്കിപ. ഒരു ദിവസം ഇടവിട്ടുകൊണ്‌ട്‌ കൊല്ലത്തിന്റെ പകുതി. (ബുഖാരി. 3.31.195)

നബി (സ) പറഞ്ഞു : ആദം സന്തതികളുടെ ഓരോ പ്രവര്ത്തദനവും ഇരട്ടികളായി വര്ദ്ധിതപ്പിക്കപ്പെടും. സല്കസര്മ്മേത്തിന്‌ പത്ത്‌ മടങ്ങ്‌ മുതല്‍ എഴുനൂറ്‌ ഇരട്ടി വരെ നല്കരപ്പെടും. അല്ലാഹു അരുളിയിരിക്കുന്നു : നോമ്പ്‌ അപ്രകാരമല്ല. അത്‌ എനിക്കുള്ളതാണ്‌. അവന്‍ ദേഹേഛകളും അന്ന പാനീയങ്ങളും ഉപേക്ഷിക്കുന്നത്‌ എനിക്ക്‌ വേണ്ടിയാണ്‌.

അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: വല്ലവഌം കളവ്‌ പറയലും അതു പ്രവര്ത്തിഅക്കലും ഉപേക്ഷിക്കാത്ത പക്ഷം അവന്‍ തന്റെ ഭക്ഷണവും പാനീയവും ഉപേക്ഷിക്കുന്നതില്‍ അല്ലാഹുവിന്‌ യാതൊരു ആവശ്യവുമില്ല. (ബുഖാരി. 3.31.127)

അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: നോമ്പ്‌ പരിചയാണ്‌. അതിനാല്‍ നിങ്ങളില്‍ ഒരുവന്‌ അവന്റെ നോമ്പ്‌ ദിവസമായാല്‍ അവന്‍ അനാവശ്യം പ്രവര്ത്തിുക്കരുത്‌. അട്ടഹസിക്കരുത്‌. അവനെ ആരെങ്കിലും ശകാരിക്കരുത്‌. അവനെ ആരെങ്കിലും ശകാരിച്ചാല്‍ ഞാന്‍ നോമ്പഌഷ്‌ഠിച്ച മഌഷ്യനാണെന്നു പറയട്ടെ. നോമ്പ്‌കാരന്‌ രണ്‌ടു സന്തോഷമുണ്‌ട്‌. നോമ്പ്‌ മുറിക്കുമ്പോള്‍, അവന്റെ രക്ഷിതാവിനെ അഭിമുഖീകരിക്കുമ്പോള്‍. (ബുഖാരി. 3.31.128)

അനസ്‌(റ) നിവേദനം: നബി(സ) അരുളി: നിങ്ങള്‍ അത്താഴം കഴിക്കുവീന്‍. നിശ്ചയം അത്താഴത്തില്‍ ബര്ക്കവത്തുണ്‌ട്‌. (ബുഖാരി. 3.31.146)

ആയിശ(റ) പറയുന്നു: നോമ്പ്‌ അഌഷ്‌ഠിക്കുന്നവനായിക്കൊണ്‌ട്‌ നബി(സ) തന്റെ ഭാര്യമാരെ ചുംബിക്കാറുണ്‌ട്‌. അവരുടെ കൂടെ സഹവസിക്കുകയും ചെയ്യാറുണ്‌ട്‌. കാമവികാരങ്ങളെ നിയന്ത്രിക്കാന്‍ നിങ്ങളെക്കാളെല്ലാം കഴിവുള്ളവനായിരുന്നു നബി(സ) . (ബുഖാരി. 3.31.149)

ആയിശ(റ) നിവേദനം: തിരുമേനി(സ) സുബ്‌ഹി നമസ്‌കാരം നിര്‍വ്വഹിക്കുമ്പോള്‍ സത്യവിശ്വാസികളായ സ്‌ത്രീകളും വസ്‌ത്രം മൂടിപ്പുതച്ചുകൊണ്‌ട്‌ പള്ളിയില്‍ ഹാജറാവാറുണ്‌ടായിരുന്നു. പിന്നീട്‌ സ്വഗൃഹങ്ങളിലേക്ക്‌ അവര്‍ തിരിച്ചുപോകുമ്പോള്‍ ആര്‍ക്കും അവരെ (ഇരുട്ടുകാരണം) മനസ്സിലാക്കാന്‍ കഴിഞ്ഞിരുന്നില്ല. (ബുഖാരി. 1.8.368)

അനസ്‌(റ) നിവേദനം: ആയിശയുടെ അടുക്കല്‍ ഒരു വിരിയുണ്‌ടായിരുന്നു. അവരുടെ വീട്ടിന്റെ ഒരു ഭാഗം അതുകൊണ്‌ടവര്‍ മറച്ചിരുന്നു. തിരുമേനി(സ) അരുളി: നീ ഞങ്ങളുടെ മുമ്പില്‍ നിന്ന്‌ നിന്റെ ഈ വിരി നീക്കം ചെയ്യുക. അതിലെ ചിത്രങ്ങള്‍ നമസ്‌ക്കാരവേളയില്‍ എന്റെ മുമ്പാകെ പ്രത്യക്ഷപ്പെട്ടുകൊണ്‌ടിരിക്കുകയാണ്‌. (ബുഖാരി. 1.8.371)

ഇബ്‌ഌഉമര്‍(റ) നിവേദനം: ഖുബാഇല്‍ ജനങ്ങള്‍ സുബ്‌ഹ്‌ നമസ്‌കരിച്ച്‌കൊണ്‌ടിരിക്കുമ്പോള്‍ അവരുടെ അടുത്തു ഒരാള്‍ വന്നു പറഞ്ഞു: നിശ്‌ചയം ഇന്നു രാത്രിയില്‍ തിരുമേനി(സ)ക്ക്‌ ഖൂര്‍ആന്‍ അവതരിപ്പിച്ചപ്പോള്‍ കഅ്‌ബാലയത്തെ ഖിബ്‌ല: യാക്കുവാന്‍ നിര്‍ദ്ദേശിച്ചിരുന്നു. അപ്പോള്‍ അവര്‍ (നമസ്‌കാരത്തില്‍ തന്നെ) അതിന്റെ നേരെ തിരിഞ്ഞു. ആദ്യം അവര്‍ ശാമിന്റെ നേരെ തിരിഞ്ഞാണ്‌ നമസ്‌കരിച്ചിരുന്നത്‌. അങ്ങനെ അവര്‍ കഅ്‌ബയുടെ നേരെ ചുറ്റിത്തിരിഞ്ഞു. (ബുഖാരി. 1.8.397)

അബ്‌ദുല്ല(റ) നിവേദനം: തിരുമേനി ഒരിക്കല്‍ ളുഹ്‌ര്‍ അഞ്ച്‌ റക്‌അത്തു നമസ്‌കരിച്ചു. അപ്പോള്‍ സഹാബി വര്യന്മാര്‍ പറഞ്ഞു. നമസ്‌കാരത്തില്‍ (റക്‌അ്‌ത്ത്‌) വര്‍ദ്ധിപ്പിക്കപ്പെട്ടുവോ? അവിടുന്ന്‌ ചോദിച്ചു: എന്താണത്‌? അവര്‍ പറഞ്ഞു: താങ്കള്‍ അഞ്ച്‌ റകഅത്ത്‌ നമസ്‌കരിച്ചു. ഉടനെതിരുമേനി തന്റെ ഇരുകാലുകളും ചുരുട്ടിവെച്ച്‌ രണ്‌ടു സുജൂദ്‌ ചെയ്‌തു. (ബുഖാരി. 1.8.308)

ആയിശ(റ) നിവേദനം: നബി(സ)യുടെ മിക്ക പ്രശ്‌നങ്ങളിലും വലതുഭാഗത്തെ മുന്തിപ്പിക്കുന്നതിനെ ഇഷ്‌ടപ്പെട്ടിരുന്നു. അവിടുത്തെ ശുദ്ധീകരണം, മുടി ചീകല്‍, ചെരുപ്പ്‌ ധരിക്കല്‍ മുതലായവയില്‍ (ബുഖാരി. 1.8.418)

അബ്‌ദുല്ല(റ) നിവേദനം: തിരുമേനി(സ) അരുളി: കരഞ്ഞും കൊണ്‌ട്‌ അല്ലാതെ ശിക്ഷ ഇറക്കപ്പെട്ട സ്ഥലത്ത്‌ നിങ്ങള്‍ പ്രവേശിക്കരുത്‌. നിങ്ങള്‍ കരയുന്നില്ലെങ്കില്‍ അവിടെ പ്രവേശിക്കരുത്‌. അല്ലാഹുവിന്റെ ശിക്ഷ നിങ്ങള്‍ക്കും അവര്‍ക്ക്‌ ബാധിച്ചതുപോലെ ബാധിക്കാതിരിക്കുവാന്‍. (ബുഖാരി. 1.8.425)

ആയിശ(റ)യും ഇബ്‌ഌഅബ്ബാസും(റ) നിവേദനം: അവര്‍ രണ്‌ടുപേരും പറയുന്നു: തിരുമേനി(സ)ക്ക്‌ മരണരോഗം ആരംഭിച്ചപ്പോള്‍ തന്റെ തട്ടം തിരുമേനി(സ) മുഖത്തിന്മേല്‍ ഇട്ടുകൊണ്‌ടിരുന്നു. കുറെ കഴിഞ്ഞു വിഷമം അതു മൂലം തോന്നിയാല്‍ മുഖത്ത്‌ നിന്ന്‌ അത്‌ നീക്കം ചെയ്യും. അന്നേരം തിരുമേനി(സ) ഇങ്ങനെ പറഞ്ഞിരുന്നു. ജൂതന്മാരെയും ക്രിസ്‌ത്യാനികളെയും അല്ലാഹു ശപിക്കട്ടെ. അവര്‍ തങ്ങളുടെ നബിമാരുടെ ഖബറുകളെ പ്രാര്‍ത്ഥനാ കേന്ദ്രങ്ങളാക്കി വെച്ചുകളഞ്ഞു. അവരുടെ പ്രവര്‍ത്തനങ്ങളെ അഌകരിക്കരുതെന്ന്‌ സ്വന്തം അഌയായികളെ താക്കീതു ചെയ്യുകയായിരുന്നു. തിരുമേനി(സ)യുടെ ഉദ്ദേശ്യം. (അല്ലാതെ അവരെ ശപിക്കല്‍ മാത്രമായിരുന്നില്ല.) (ബുഖാരി. 1.8.427)

സഹ്‌ല്‌(റ) നിവേദനം: ഒരിക്കല്‍ തിരുമേനി(സ) ഫാത്തിമ: യുടെ വീട്ടില്‍ വന്നു. അപ്പോള്‍ അലി(റ)യെ തിരുമേനി(സ) ചോദിച്ചു. നിന്റെ പിതൃവ്യപുത്രനെവിടെ? അവര്‍ പറഞ്ഞു. എനിക്കും അദ്ദേഹത്തിഌമിടയില്‍ ഒരു ചെറിയ വഴക്കുണ്‌ടായി. എന്നിട്ട്‌ എന്നോട്‌ കോപിച്ച്‌ അദ്ദേഹം പുറത്തു പോയിക്കളഞ്ഞു. എന്റെ കൂടെ അദ്ദേഹം ഉച്ചക്ക്‌ ഉറങ്ങിയിട്ടില്ല. അന്നേരം ഒരു മഌഷ്യനോട്‌ തിരുമേനി(സ) അരുളി: അലി എവിടെയുണ്‌ടെന്ന്‌ നീ അന്വേഷിക്കുക. അയാള്‍ തിരിച്ചുവന്നു പറഞ്ഞു. അല്ലാഹുവിന്റെ ദൂതരേ! അദ്ദേഹം പള്ളിയില്‍ ഉറങ്ങിക്കിടക്കുകയാണ്‌. ഉടനെ തിരുമേനി(സ) അവിടെ വന്നു. അദ്ദേഹം കിടക്കുകയാണ്‌. ശരീരത്തില്‍ നിന്ന്‌ തട്ടം താഴെ വീണുപോയിട്ടുണ്‌ട്‌. ശരീരത്തില്‍ മണ്ണു ബാധിച്ചിട്ടുമുണ്‌ട്‌. തിരുമേനി(സ) അദ്ദേഹത്തിന്റെ ശരീരത്തിലെ മണ്ണ്‌ തട്ടിനീക്കിക്കൊണ്‌ട്‌ അബാതുറാബ്‌ (മണ്ണിന്റെ പിതാവേ!) എഴുന്നേല്‍ക്കൂ എന്ന്‌ ആവര്‍ത്തിച്ചു പറയാന്‍ തുടങ്ങി. (ബുഖാരി. 1.8.432)

അബൂജഹ്‌മ്‌(റ) നിവേദനം: നമസ്‌കരിക്കുന്നവന്റെ മുമ്പിലൂടെ ഒരാള്‍ നടന്നാല്‍ അവനെക്കുറിച്ച്‌ തിരുമേനി(സ) പ്രസ്‌താവിച്ചത്‌ എന്താണെന്ന്‌ അന്വേഷിച്ചു കൊണ്‌ട്‌ അദ്ദേഹത്തോട്‌ ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു. തിരുമേനി(സ) അരുളി: നമസ്‌കരിക്കുന്നവന്റെ മുമ്പിലൂടെ നടക്കുന്നവന്റെ പേരിലുള്ള കുറ്റമെന്തെന്ന്‌ അവന്‍ ഗ്രഹിച്ചിരുന്നെങ്കില്‍ നമസ്‌കരിക്കുന്നവന്റെ മുമ്പിലൂടെ നടക്കുന്നതിനേക്കാള്‍ അവിടെ നാല്‍പത്‌ നില്‍ക്കുന്നതാണ്‌ അവന്‌ ഉത്തമമാക്കുക. അബൂല്‍നള്‌റ്‌ പറയുന്നു. നാല്‍പത്‌ ദിവസമാണോ അതല്ല നാല്‍പത്‌ മാസമാണോ അതല്ല നാല്‍പത്‌ കൊല്ലമാണോ തിരുമേനി(സ) പറഞ്ഞതെന്ന്‌ എനിക്കുമറിയുകയില്ല. (ബുഖാരി. 1.8.489)

ജാബിര്‍(റ) നിവേദനം: തിരുമേനി(സ) പള്ളിയിലിരിക്കവേ, അവിടുത്തെ സന്നിധിയില്‍ ഞാന്‍ പ്രവേശിച്ചു. തിരുമേനി(സ) അരുളി: നീ രണ്‌ടു റക്‌അത്തു നമസ്‌കരിക്കുക. തിരുമേനി(സ) എനിക്ക്‌ കടം തരാഌണ്‌ടായിരുന്നു. അവിടുന്ന്‌ അത്‌ വര്‍ദ്ധിപ്പിച്ചുതന്നു. (ബുഖാരി. 1.8.434)

ജാബിര്‍(റ) നിവേദനം: തിരുമേനി(സ) പള്ളിയിലിരിക്കവേ, അവിടുത്തെ സന്നിധിയില്‍ ഞാന്‍ പ്രവേശിച്ചു. തിരുമേനി(സ) അരുളി: നീ രണ്‌ടു റക്‌അത്തു നമസ്‌കരിക്കുക. തിരുമേനി(സ) എനിക്ക്‌ കടം തരാഌണ്‌ടായിരുന്നു. അവിടുന്ന്‌ അത്‌ വര്‍ദ്ധിപ്പിച്ചുതന്നു. (ബുഖാരി. 1.8.434)

ജാബിര്‍(റ) നിവേദനം: നിശ്ചയം ഒരു സ്‌ത്രീ പറഞ്ഞു. അല്ലാഹുവിന്റെ ദൂതരേ! താങ്കള്‍ക്ക്‌ ഇരിക്കുവാന്‍ ഞാന്‍ എന്തെങ്കിലും നിര്‍മ്മിക്കട്ടെയൊ? എനിക്ക്‌ ആശാരിയായ ഒരടിമയുണ്‌ട്‌. തിരുമേനി(സ) അരുളി: നീ ഉദ്ദേശിക്കുന്നുവെങ്കില്‍ അപ്രകാരം ചെയ്‌തുകൊള്ളുക. അങ്ങനെ അവള്‍ മിമ്പറ നിര്‍മ്മിച്ചു. (ബുഖാരി. 1.8.440)

അബൂഹുറയ്‌റ(റ)യില്‍ നിന്ന്‌ നിവേദനം: റസൂല്‍(സ) തറപ്പിച്ചു പറഞ്ഞു: മുപ്പത്‌ ആയത്തുകളുള്ള ഒരു സൂറത്ത്‌ ഖുര്‍ആനിലുണ്‌ട്‌. പൊറുക്കപ്പെടുന്നതുവരെ അത്‌ ആളുകള്‍ക്ക്‌ ശുപാര്‍ശ ചെയ്യും. സൂറത്തുല്‍ മുല്‍ക്ക്‌ ആണത്‌. (അബൂദാവൂദ്‌, തിര്‍മിദി)

അബൂഹുറയ്‌റ(റ)യില്‍ നിന്ന്‌ നിവേദനം: റസൂല്‍(സ) പറഞ്ഞു: സ്വന്തം വീടുകള്‍ നിങ്ങള്‍ ശ്‌മശാനമാക്കി മാറ്റരുത്‌. (അവിടെ ഖുര്‍ആന്‍ പാരായണം നടത്തണം) നിശ്ചയം, ബഖറ സൂറത്ത്‌ ഓതുന്ന ഭവനത്തില്‍ നിന്ന്‌ പിശാച്‌ പുറപ്പെട്ടുപോകും. (മുസ്‌ലിം) (വിവിധ ആശയങ്ങളും വിഷയങ്ങളും ഉള്‍ക്കൊണ്‌ടതുകൊണ്‌ടും പിശാചിന്റെ കുതന്ത്രങ്ങള്‍ വരച്ചുകാട്ടിയിട്ടുള്ളതുകൊണ്‌ടും പിശാചിന്‌ ഏറ്റവും വിഷമം ഉണ്‌ടാക്കിത്തീര്‍ക്കുന്ന ഒരു സൂറത്താണത്‌. തന്നിമിത്തം പാരായണം ചെയ്യപ്പെടുമ്പോള്‍ അതിന്റെ ബര്‍ക്കത്തുകൊണ്‌ട്‌ പിശാച്‌ ഒഴിഞ്ഞുമാറുന്നതാണ്‌.)

അബ്‌ദുല്ലാ(റ) പറഞ്ഞു: അല്ലാഹുവിന്റെ ദൂതന്‍(സ) തന്റെ വലത്തെ കവിളിന്റെ വെള്ളനിറം കാണുന്നതുവരെ വലഭാഗം (തിരിഞ്ഞു) തസ്‌ലിം പറഞ്ഞിരുന്നു നിങ്ങളില്‍ സമാധാനവും, അല്ലാഹുവിന്റെ കാരുണ്യവും ഉണ്‌ടാകട്ടെ. അവിടുന്നു തന്റെ ഇടത്തെ കവിളിന്റെ വെള്ളനിറം കാണുന്നതുവരെ ഇടഭാഗം (തിരിഞ്ഞു) തസ്‌ലിം പറഞ്ഞിരുന്നു. നിങ്ങളില്‍ സമാധാനവും, അല്ലാഹുവിന്റെ കാരുണ്യവും ഉണ്‌ടാകട്ടെ. (അബൂദാവൂദ്‌) (നമസ്കരത്തില്‍ സലാം വീട്ടുന്നത് സംബന്ധിച്ചാണ് ഈ ഹദീഥ് - ഓണ്‍ലൈന്‍ ദഅ്വ ടീം)

ഉസ്‌മാനി(റ)ല്‍ നിന്ന്‌ നിവേദനം: റസൂല്‍(സ) പറയുന്നത്‌ ഞാന്‍ കേട്ടു: വല്ല മുസ്ലീമിഌം ഫര്‍ള്‌ നമസ്‌കാരം ആസന്നമായി. എന്നിട്ടവന്‍ അതിന്റെ വുളു, ഖുശുഅ,്‌ റുകൂഅ്‌ എന്നിവ നല്ല വിധത്തില്‍ നിറവേറ്റി. വന്‍പാപങ്ങള്‍ക്ക്‌ ആ നമസ്‌കാരം പരിഹാരമാകാതിരിക്കയില്ല. എക്കാലത്തും ഇത്‌ ബാധകമാണ്‌. (മുസ്‌ലിം) (ഒരു പ്രത്യേക സമയത്തോ ദിവസത്തിലോ മാത്രമല്ല. ഏതു കാലത്തും നമസ്‌കാരം ചെറുപാപങ്ങളെ പൊറുപ്പിക്കാതിരിക്കുകയില്ല.) (നമസ്കാരത്തില്‍ വേണ്ട ഭയഭക്തിയാണ് ഖുശൂഅ് - ഓണ്‍ലൈന്‍ ദഅ്വ ടീം)

ബുറൈദ(റ)യില്‍ നിന്ന്‌ നിവേദനം: നബി(സ) പറഞ്ഞു: (ജമാഅത്തായി നമസ്‌കരിക്കുമ്പോള്‍) പള്ളികളിലേക്ക്‌ കൂരിരുട്ടില്‍ നടന്നുപോകുന്നവര്‍ക്ക്‌ അന്ത്യദിനത്തില്‍ പരിപൂര്‍ണ്ണമായ പ്രകാശം ലഭിക്കുമെന്ന്‌ നിങ്ങള്‍ സന്തോഷവാര്‍ത്ത അറിയിക്കുക. (അബൂദാവൂദ്‌, തിര്‍മിദി) (ഇരുട്ടിലേ പോകാവൂ എന്നല്ല ഇത് അര്‍ത്ഥമാക്കുന്നത് - ഓണ്‍ലൈന്‍ ദഅ്വ ടീം)

അഗര്‍റ്‌(റ)ല്‍ നിന്ന്‌: റസൂല്‍(സ) പറഞ്ഞു. ജനങ്ങളെ! നിങ്ങള്‍ അല്ലാഹുവിങ്കലേക്ക്‌ മടങ്ങുകയും അവനോട്‌ പാപമോചനത്തിന്നഭ്യര്‍ത്ഥിക്കുകയും ചെയ്യുക: കാരണം ഞാന്‍ ദിവസവും നൂറുപ്രാവശ്യം മടങ്ങുന്നു. (മുസ്‌ലിം)

അബൂമൂസല്‍ അശ്‌അരി(റ)യില്‍ നിന്ന്‌: നബി(സ) പറഞ്ഞു: പകലത്തെ കുറ്റവാളികളുടെ തൗബ രാത്രിയിലും രാത്രിയിലെ കുറ്റവാളികളുടെ തൗബ പകലും സ്വീകരിക്കുവാന്‍ അല്ലാഹു തയ്യാറാകുന്നു. ഈ പ്രക്രിയ സൂര്യന്‍ പശ്ചിമഭാഗത്തു നിന്നും ഉദിക്കുന്നതുവരെ (അന്ത്യനാള്‍ വരെ) തുടരും. (മുസ്‌ലിം)

ഇബ്‌ഌഅബ്ബാസി(റ)ല്‍ നിന്ന്‌ നിവേദനം: റസൂല്‍(സ) പറഞ്ഞു: വല്ലവഌം പതിവായി ഇസ്‌തിഗ്‌ഫാര്‍ ചെയ്‌താല്‍ എല്ലാ വിഷമങ്ങളില്‍ നിന്നും അല്ലാഹു അവന്ന്‌ രക്ഷ നല്‌കുന്നതും എല്ലാ ദുഃഖത്തില്‍ നിന്നും സമാധാനം നല്‍കുന്നതും അവഌദ്ദേശിക്കാത്ത ഭാഗത്തിലൂടെ അവന്‌ ആഹാരം നല്‍കുന്നതുമാകുന്നു. (അബൂദാവൂദ്‌)

അബൂദര്‍റി(റ)ല്‍ നിന്ന് നിവേദനം: ഞാന്‍ ചോദിച്ചു: പ്രവാചകരെ! എന്നെ ഒരു ഉദ്യോഗസ്ഥനാക്കി നിയമിച്ചുകൂടെ? അന്നേരം അവുടുത്തെ കൈ എന്റെ ചുമലില്‍ തല്ലിക്കൊണ്ട് പറഞ്ഞു: അബൂദര്‍റേ! നീ ബലഹീനനാണ്. അതൊരു അമാനത്തുമാണ്. അര്‍ഹിക്കും വിധം കൈകാര്യം ചെയ്യാത്തവന് അന്ത്യദിനത്തില്‍ നിന്ദ്യതക്കും ഖേദത്തിനും അതു കാരണമായിത്തീരും. (മുസ്ലിം)

ഇയാളി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ) അരുള്‍ ചെയ്യുന്നത് ഞാന്‍ കേട്ടു. മൂന്നാളുകളാണ് സ്വര്‍ഗ്ഗവാസികള്‍. 1. നീതിമാനായ ഭരണകര്‍ത്താവ്. 2. കുടുംബത്തോടും പൊതുവെ മുസ്ളീംകളോടും ദയാദാക്ഷിണ്യമുള്ളവര്‍ 3. അന്തസ്സ് പാലിക്കുന്ന പ്രാരബ്ധക്കാരനായ മാന്യന്‍. (മുസ്ലിം)

അബ്ദുല്ലാ(റ) വില്‍ നിന്ന് നിവേദനം: റസൂല്‍(സ) പ്രവചിച്ചു. സ്വന്തം കുടുംബത്തിലും തങ്ങളെ ഏല്‍പ്പിക്കപ്പെട്ടതിലും നീതി പുലര്‍ത്തുന്നവര്‍ അല്ലാഹുവിങ്കല്‍ പ്രകാശത്തിലുള്ള സ്റേജുകളിലാണ്. (മുസ്ലിം) (മഹത്തായ പ്രതിഫലമാണ് അല്ലാഹുവിങ്കല്‍ അവര്‍ക്കുള്ളത്).



No comments:

Post a Comment

Note: Only a member of this blog may post a comment.