Friday, July 11, 2014

ഖുര്‍ആന്‍ വ്യാഖ്യാനം

ഇബ്‌ഌഅബ്ബാസ്‌(റ) നിവേദനം: നബി(സ) അരുളി: അല്ലാഹു പറഞ്ഞു: മഌഷ്യന്‍ എന്നെ നിഷേധിച്ചു. അവന്‌ അതിന്നധികാരമില്ല. അവന്‍ എന്നെ ശകാരിച്ചു. അവന്‌ അതിന്നും അധികാരമുണ്‌ടായിരുന്നില്ല. അവന്‍ എന്നെ നിഷേധിച്ചതു അവനെ മരണത്തിഌമുമ്പുളള രൂപത്തില്‍ പുനര്‍ജ്ജീവിപ്പിക്കുവാന്‍ എനിക്ക്‌ സാധ്യമല്ലെന്ന്‌ അവന്‍ വാദിച്ചതാണ്‌. എന്നെ ശകാരിച്ചുവെന്ന്‌ പറഞ്ഞത്‌ എനിക്ക്‌ സന്താനമുണ്‌ടെന്ന അവന്റെ വാദവും. സഹധര്‍മ്മിണിയെയും സന്താനത്തേയും സ്വീകരിക്കുന്നതില്‍ നിന്നും എത്രയോ പരിശുദ്ധനാണ്‌ ഞാന്‍. (ബുഖാരി. 6.60.9)

അബുഹുറൈറ(റ) പറയുന്നു: വേദക്കാര്‍ തൗറാത്ത്‌ മുസ്‌ലിംകള്‍ക്ക്‌ ഹിബ്രു ഭാഷയില്‍ വായിച്ചുകേള്‍പ്പിച്ച്‌ അറബിഭാഷയില്‍ വിശദീകരിച്ചു കൊടുക്കാറുണ്‌ട്‌. അപ്പോള്‍ നബി(സ) പറഞ്ഞു: വേദക്കാരുടെ ഒരു വാക്കും നിങ്ങള്‍ വിശ്വസിക്കരുത്‌. നിഷേധിക്കുകയുമരുത്‌. അല്ലാഹുവിലും ഞങ്ങള്‍ക്കവതരിപ്പിക്കപ്പെട്ടതിലും വിശ്വസിച്ചിരിക്കുന്നുവെന്ന്‌ മാത്രം പറഞ്ഞുകൊളളുക. (ബുഖാരി. 6.60.12)

ഹുദൈഫ: (റ) പറയുന്നു: അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ നിങ്ങള്‍ ചിലവ്‌ ചെയ്യുവീന്‍. നിങ്ങളുടെ കരങ്ങളെ നാശത്തിലേക്ക്‌ നിങ്ങള്‍ ഇടരുത്‌ (2:195) എന്ന സൂക്തം യുദ്ധത്തില്‍ ചിലവ്‌ ചെയ്യുന്നതിനെ സംബന്ധിച്ച്‌ അവതരിപ്പിക്കപ്പെട്ടതാണ്‌. (ബുഖാരി. 6.60.41)

ഇബ്‌ഌഅബ്ബാസ്‌(റ) പറയുന്നു: നബി(സ) ഒരു ദിവസം സഫാ മല മേല്‍ കയറി നിന്ന്‌ പ്രഭാതത്തില്‍ വന്നു ഭവിച്ച വിപത്തേ എന്ന്‌ ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു. ഖൂറൈശികള്‍ ഓടിയെത്തി ചുറ്റുംകൂടി പരിഭ്രാന്തിയോടെ ചോദിച്ചു: നിങ്ങള്‍ക്കെന്തുപറ്റി? നബി(സ) അരുളി: നിങ്ങളൊന്ന്‌ ചിന്തിച്ചുനോക്കുക. നാളെ രാവിലെ അല്ലെങ്കില്‍ വൈകുന്നേരം ശത്രുക്കള്‍ ആക്രമിക്കാന്‍ വരുന്നുണ്‌ടെന്ന്‌ ഞാന്‍ പറഞ്ഞാല്‍ നിങ്ങള്‍ എന്നെ വിശ്വസിക്കുമോ? അതെയെന്നവര്‍ മറുപടി പറഞ്ഞു. നബി(സ) അരുളി: ശരി, എങ്കില്‍ അല്ലാഹുവില്‍ നിന്നുളള കഠിന ശിക്ഷയെക്കുറിച്ച്‌ താക്കീതുചെയ്യാന്‍ വന്നവനാണ്‌ ഞാന്‍. ഉടനെ അബൂലഹബ്‌ പറഞ്ഞു: നിനക്ക്‌ നാശം. ഇതിന്‌ വേണ്‌ടിയാണോ നീ ഞങ്ങളെ ഇവിടെ വിളിച്ചു വരുത്തിയത്‌. ആ സന്ദര്‍ഭത്തിലാണ്‌ "അബൂ ലഹബിന്റെ ഇരു കൈകളും നശിച്ചിരിക്കുന്നുവെന്ന്‌ ഖുര്‍ആന്‍ സൂക്തം അവതരിപ്പിക്കപ്പെട്ടത്‌. (111:1—5) (ബുഖാരി. 6.60.293)

അബ്‌ദുല്ല(റ) പറയുന്നു: നബി(സ) ഒരിക്കല്‍ പ്രസംഗത്തിനിടയില്‍ സാലിഹ്‌ നബി (അ) യുടെ ഒട്ടകത്തെയും അതിനെ അറുത്തവനേയും കുറിച്ച്‌ അരുളുന്നതു അദ്ദേഹം കേട്ടു. ആ സമൂഹത്തിലെ അങ്ങേയറ്റത്തെ ദുഷ്‌ടന്‍ എഴുന്നേറ്റു പുറപ്പെട്ടപ്പോള്‍ എന്ന വാക്കിന്‌ അബൂസംഅതിനെപ്പോലെ തന്റെ ജനതയില്‍ ശക്തഌം സുരക്ഷിതഌം ദുഷ്‌ടഌമായി ജീവിച്ചിരുന്ന ഒരു പുരുഷന്‍ ആ ഒട്ടകത്തിന്റെ നേരെ എഴുന്നേറ്റു പുറപ്പെട്ടപ്പോള്‍ എന്നാണര്‍ത്ഥമെന്ന്‌ നബി(സ) അരുളി. തുടര്‍ന്ന്‌ നബി(സ) സ്‌ത്രീകളെക്കുറിച്ചു അരുളുകയുണ്‌ടായി. നിങ്ങളിലൊരാള്‍ അടിമയെ അടിക്കും പോലെ സ്വപത്‌നിയെ അടിക്കും. അതേ ദിവസം അവളോടൊപ്പം ശയിക്കുകയും ചെയ്യും. തുടര്‍ന്ന്‌ കൊണ്‌ട്‌ മറ്റുളളവര്‍ക്ക്‌ കീഴ്‌വായു പോകുന്ന ശബ്‌ദം കേള്‍ക്കുമ്പോള്‍ ചിരിക്കുന്നവരേയും നബി(സ) ഉപദേശിച്ചു. തങ്ങളില്‍ നിന്ന്‌ സംഭവിക്കാറുളള കാര്യത്തെക്കുറിച്ച്‌ എന്തിനാണ്‌ ചിരിക്കുന്നതെന്ന്‌ നബി(സ) ചോദിച്ചു. സുബൈറിബ്‌ഌല്‍ അഖാമിന്റെ പിതൃവ്യന്‍ അബൂസംഅതിനെപ്പോലെ എന്നാണ്‌ മറ്റൊരു നിവേദനത്തില്‍ വന്നിട്ടുളളത്‌. (ബുഖാരി. 6.60.466)

ആയിശ(റ) നിവേദനം: നിനക്ക്‌ നാം കൗസര്‍ നല്‍കിയിരിക്കുന്നുവെന്ന ഖുര്‍ആന്‍ വാക്യത്തെക്കുറിച്ച്‌ അവരോട്‌ ചോദിക്കപ്പെട്ടു. അവര്‍ പറഞ്ഞു: നബിക്ക്‌ പരലോകത്തുവെച്ച്‌ നല്‍കപ്പെടുന്ന നദിയാണ്‌. അതിന്റെ ഇരു കരകളിലും ഉളള്‌ ഓട്ടയായ മുത്തുകളുണ്‌ടായിരിക്കും. ആകാശത്തിലെ നക്ഷത്രങ്ങളുടെ അത്രയെണ്ണം പാത്രങ്ങളുണ്‌ടായിരിക്കും അവിടെ. (ബുഖാരി. 6.60.489)

No comments:

Post a Comment

Note: Only a member of this blog may post a comment.