Friday, July 18, 2014

നോമ്പ്‌

അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: റമളാന്‍ സമാഗതമായാല്‍ ആകാശത്തിന്റെ കവാടങ്ങള്‍ തുറക്കപ്പെടുകയും നരകത്തിന്റെ വാതിലുകള്‍ അടക്കപ്പെടുകയും പിശാചുകളെയെല്ലാം ചങ്ങലകളില്‍ ബന്ധിപ്പിക്കപ്പെടുകയും ചെയ്യും. (ബുഖാരി. 3.31.123)

സൈദ്‌ബ്‌ഌ സാബിത്‌(റ) നിവേദനം: നബി(സ) യോടൊപ്പം ഞങ്ങള്‍ അത്താഴം കഴിച്ചു. നബി(സ) ശേഷം നമസ്‌കാരത്തിന്‌ ഒരുങ്ങി. ഞാന്‍ (അനസ്‌) ചോദിച്ചു. അത്താഴത്തിഌം ബാങ്കിഌമിടയില്‍ എത്ര സമയമുണ്‌ടായിരുന്നു. സൈദ്‌(റ) പറഞ്ഞു. അമ്പതു ആയത്തു ഓതുന്ന സമയം. (ബുഖാരി. 3.31.144)

സഹ്‌ല്‌(റ) നിവേദനം: നബി(സ) അരുളി: നോമ്പ്‌ മുറിക്കുവാന്‍ ജനങ്ങള്‍ ധൃതികാണിക്കുന്ന കാലം വരേക്കും ജനങ്ങള്‍ നന്മയിലായിരിക്കും. (ബുഖാരി. 3.31.178)

അബൂഹുറൈറ(റ) നിവേദനം: ഒരാള്‍ മറന്നു കൊണ്‌ട്‌ തിന്നുകയോ കുടിക്കുകയോ ചെയ്‌താല്‍ അവന്റെ നോമ്പ്‌ അവന്‍ പൂര്ത്തി യാക്കട്ടെ. അല്ലാഹുവാണ്‌ അവനെ തീറ്റിക്കുകയും കുടിപ്പിക്കുകയും ചെയ്‌തത്‌. (ബുഖാരി. 3.31.154)

അബൂഹുറൈറ(റ) നിവേദനം: നബി(സ)യുടെ കൂടെ ഞങ്ങള്‍ ഇരിക്കുമ്പോള്‍ ഒരാള്‍ വന്നു പറഞ്ഞു: പ്രവാചകരേ! ഞാന്‍ നാശത്തിലകപ്പെട്ടു കഴിഞ്ഞു. നബി(സ) ചോദിച്ചു. നിന്റെ പ്രശ്‌നമെന്താണ്‌? അയാള്‍ പറഞ്ഞു: റമളാനില്‍ നോമ്പുകാരനായികൊണ്‌ട്‌ ഞാനെന്റെ ഭാര്യയുമായി ലൈംഗിക ബന്ധത്തിലേര്പ്പെ ട്ടു. നബി(സ) ചോദിച്ചു. നിനക്ക്‌ ഒരടിമയെ മോചിപ്പിക്കുവാന്‍ സാധിക്കുമോ? സാധ്യമല്ലെന്ന്‌ അയാള്‍ പറഞ്ഞു. തുടര്ച്ച യായി രണ്‌ടു മാസം നോമ്പഌഷ്‌ഠിക്കുവാന്‍ സാധിക്കുമോ? നബി(സ) വീണ്‌ടും ചോദിച്ചു. ഇല്ലെന്നദ്ദേഹം മറുപടി പറഞ്ഞു. അറുപത്‌ ദരിദ്രന്മാര്ക്ക് ‌ അന്നദാനം ചെയ്യാന്‍ നിങ്ങളെക്കൊണ്‌ടാകുമോ? നബി(സ) തുടര്ന്ന് ‌ ചോദിച്ചു. ഇല്ലെന്നപ്പോഴും അയാള്‍ പറഞ്ഞു. അബൂഹുറൈറ(റ) പറയുന്നു. നബി(സ) കുറെ സമയം ഇരുന്നു. അതിനിടക്ക്‌ നബി(സ)യുടെ അടുത്ത്‌ ഒരാള്‍ ഒരു കൊട്ട ഈത്തപ്പഴം കൊണ്‌ടുവന്നു. നബി(സ) ചോദിച്ചു. ചോദ്യകര്ത്താ വ്‌ എവിടെ? ഞാനിവിടെയുണ്‌ടെന്ന്‌ അയാള്‍ മറുപടി പറഞ്ഞു. നബി(സ) നിര്ദ്ദേ ശിച്ചു. നീ ഇതെടുത്തുകൊണ്‌ടു പോയി ദാനം ചെയ്യുക. ദൈവ ദൂതരേ! എന്നെക്കാള്‍ ദരിദ്രനായ ഒരാള്ക്കകല്ലേ ഞാന്‍ ദാനം ചെയ്യേണ്‌ടത്‌? അല്ലാഹു സത്യം. മദീനയുടെ രണ്‌ട്‌ കാല്‍ പ്രദേശങ്ങള്ക്കി്ടയില്‍ എന്റെ കുടുംബത്തേക്കാള്‍ ദരിദ്രമായ ഒരു കുടുംബമില്ല എന്നയാള്‍ പറഞ്ഞു: നബി(സ) തന്റെ അണപ്പല്ലുകള്‍ പുറത്തു കാണുന്നവിധം ചിരിച്ചു. ശേഷം അരുളി: ഇതു നിന്റെ വീട്ടുകാരെ തീറ്റിക്കുക. (ബുഖാരി. 3.31.157)

ആയിശ(റ) നിവേദനം: തിരുമേനി(സ) രാത്രിയില്‍ പതിനൊന്ന്‌ റക്‌അത്താണ്‌ നമസ്‌കരിച്ചിരുന്നത്‌. അതായിരുന്നു അവിടുത്തെ രാത്രി നമസ്‌കാരം. നിങ്ങളില്‍ ഒരാള്‍ ഖുര്ആതനിലെ 50 സൂക്തങ്ങള്‍ ഓതാന്‍ എടുക്കുന്ന സമയം ആ നമസ്‌കാരത്തില്‍ നബി(സ) ഒരു സുജൂദിന്‌ എടുക്കാറുണ്‌ടായിരുന്നു. ശേഷം സുബ്‌ഹ്‌ നമസ്‌കാരത്തിന്‌ മുമ്പ്‌ നബി(സ) രണ്‌ടു റക്‌അത്തു നമസ്‌കരിക്കും. പിന്നീട്‌ തന്റെ വലതു വശത്തേക്ക്‌ ചരിഞ്ഞു കിടക്കും. നമസ്‌കാരത്തിന്‌ വിളിക്കുന്നവന്‍ (ഇഖാമത്ത്‌ കൊടുക്കുന്നവന്‍) നബി(സ)യുടെ അടുത്തു വരുന്നതുവരെ ആ നിലക്ക്‌ കിടക്കും. (ബുഖാരി. 2.16.108)

അബ്‌ദുറഹ്മാന്‍(റ) പറയുന്നു. റമളാനിലെ ഒരു രാത്രിയില്‍ ഉമര്‍(റ)ന്റെ കൂടെ പള്ളിയിലേക്ക്‌ ഞാന്‍ പുറപ്പെട്ടു. അപ്പോള്‍ ജനങ്ങള്‍ വിവിധ ഇമാമുകളുടെ കീഴില്‍ നമസ്‌കരിക്കുന്നതു കണ്‌ടു. ഉമര്‍(റ) പറഞ്ഞു. ഇവരെല്ലാം തന്നെ ഒരു ഇമാമിന്റെ കീഴില്‍ യോജിപ്പിക്കുന്നത്‌ ഏറ്റവും ഉത്തമമായി ഞാന്‍ കാണുന്നു. അങ്ങനെ തീരുമാനം അദ്ദേഹം എടുക്കുകയും അവരെയെല്ലാം തന്നെ ഉബയ്യബ്‌ഌ കഅ്‌ബിന്റെ കീഴില്‍ ഏകോപിപ്പിക്കുകയും ചെയ്‌തു. ശേഷം മറ്റൊരു രാത്രി ഞാന്‍ അദ്ദേഹത്തിന്റെ കൂടെ പുറപ്പെട്ടു. ജനങ്ങള്‍ എല്ലാംതന്നെ അതാ! ഒരു ഇമാമിന്റെ കീഴില്‍ നമസ്‌കരിക്കുന്നു. ഉമര്‍(റ) പറഞ്ഞു: ഇതു നല്ലൊരു പരിഷ്‌കരണം തന്നെ. എങ്കിലും ഇപ്പോള്‍ ഉറങ്ങുന്നവനാണ്‌ ഇപ്പോള്‍ നമസ്‌കരിക്കുന്നവരേക്കാളും ഉത്തമന്മാര്‍. ജനങ്ങള്‍ രാത്രിയുടെ ആദ്യം നമസ്‌കരിക്കാറുണ്‌ട്‌. (ബുഖാരി. 3.32.227)

ആയിശ(റ) നിവേദനം: അസ്‌ലം ഗോത്രക്കാരനായ ഹംസതുബ്‌ഌ അംറ്‌ ഒരിക്കല്‍ നബി(സ) യോടു ചോദിച്ചു. ഞാന്‍ യാത്രയില്‍ നോമ്പ്‌ അഌഷ്‌ഠിക്കട്ടെയോ? അദ്ദേഹം ധാരാളം നോമ്പഌഷ്‌ഠി ക്കുന്നവനായിരുന്നു. അപ്പോള്‍ നബി(സ) അരുളി: നീ ഉദ്ദേശിക്കുന്നുവെങ്കില്‍ നോമ്പ്‌ ഉപേക്ഷിക്കാം. (ബുഖാരി. 3.31.164)

ജാബിര്‍(റ) നിവേദനം: നബി(സ) ഒരു യാത്രയിലായിരുന്നു. അപ്പോള്‍ ഒരു സ്ഥലത്തു ജനങ്ങള്‍ കൂട്ടം കൂടി നില്ക്കു ന്നതും ഒരാള്ക്ക് ‌ തണലുണ്‌ടാക്കിക്കൊടുക്കുന്നതും നബി(സ) കണ്‌ടു. ഇതെന്താണെന്ന്‌ നബി(സ) ചോദിച്ചു. അവര്‍ പറഞ്ഞു. അദ്ദേഹം നോമ്പഌഷ്‌ഠിച്ചവനാണ്‌. നബി(സ) പ്രത്യുത്തരം അരുളി: യാത്രയില്‍ നോമ്പഌഷ്‌ഠിക്കല്‍ വലിയ പുണ്യമൊന്നുമല്ല. (ബുഖാരി. 3.31.167)

അബൂഉമാമത്ത്‌(റ)വില്‍ നിന്ന്‌ നിവേദനം: തിരുദൂതന്‍(സ) പറഞ്ഞു. ഹേ മഌഷ്യാ! മിച്ചമുള്ള ധനം ധര്‍മ്മം ചെയ്യുന്നതാണ്‌ നിനക്കുത്തമം. അത്‌ സൂക്ഷിച്ചു സംഭരിച്ചുവെക്കല്‍ നിനക്ക്‌ അനര്‍ത്ഥവുമാണ്‌. കഷ്‌ടിച്ച്‌ ജീവിക്കാഌള്ള ധനം ആക്ഷേപാര്‍ഹമല്ല. ആശ്രിതരായ കുടുംബക്കാര്‍ക്ക്‌ കൊടുത്തുകൊണ്‌ടാണ്‌ നീ ധര്‍മ്മം തുടങ്ങേണ്‌ടത്‌. (മിച്ചം വരുന്നത്‌ മറ്റുള്ളവര്‍ക്കും) (തിര്‍മിദി)

ഇബ്‌ഌഉമര്‍(റ)വില്‍ നിന്ന്‌ നിവേദനം: ഞങ്ങള്‍ നബി(സ)യൊന്നിച്ച്‌ ഒരിടത്ത്‌ ഇരിക്കുകയായിരുന്നു. അപ്പോള്‍ അന്‍സാരികളില്‍ പെട്ട ഒരാള്‍ അവിടെവന്ന്‌ അവിടുത്തോട്‌ സലാം ചൊല്ലിയതിഌശേഷം അല്‌പം പുറകോട്ടുമാറി. റസൂല്‍(സ) ചോദിച്ചു. ഹേ, അന്‍സാറുകളുടെ സഹോദരാ! എന്റെ സഹോദരന്‍ സഅ്‌ദിന്റെ സ്ഥിതിയെന്താണ്‌? അയാള്‍ പറഞ്ഞു. നല്ലതുതന്നെ. നിങ്ങളിലാരാണ്‌ അദ്ദേഹത്തെ സന്ദര്‍ശിക്കാനാഗ്രഹിക്കുന്നത്‌ എന്ന്‌ ചോദിച്ചുകൊണ്‌ട്‌ നബി(സ) അവിടെനിന്ന്‌ എഴുന്നേറ്റപ്പോള്‍, ഞങ്ങളും അവിടുത്തോടൊപ്പം എഴുന്നേറ്റു. ഞങ്ങളപ്പോള്‍ പത്തില്‍പരം ആളുകളുണ്‌ടായിരുന്നു. ഞങ്ങളിലാര്‍ക്കും ചെരിപ്പോ ഷൂസോ തൊപ്പിയോ കുപ്പായമോ ഉണ്‌ടായിരുന്നില്ല. ആ ഉപ്പുഭൂമിയലൂടെ ഞങ്ങള്‍ നടന്നുനീങ്ങിക്കൊണ്‌ട്‌ സഅ്‌ദ്‌(റ)വിന്റെ അടുത്തെത്തിച്ചേര്‍ന്നു. തന്റെ ചുറ്റുമുണ്‌ടായിരുന്നവരെല്ലാം മാറിക്കൊടുത്തു. അങ്ങനെ തിരുദൂതരും ഒന്നിച്ചുണ്‌ടായിരുന്ന സഹാബികളും അദ്ദേഹത്തിന്റെ അടുത്തെത്തിച്ചേരുകയുണ്‌ടായി. (മുസ്‌ലിം)

അനസി(റ)ല്‍ നിന്ന്‌ നിവേദനം: നബി(സ) ഒരിക്കല്‍ സഅ്‌ദ്‌(റ)ന്റെ അടുക്കല്‍ വിരുന്ന്‌ ചെന്നു. ഉടനെ അദ്ദേഹം പത്തിരിയും ഒലിവെണ്ണയും കൊണ്‌ടുവന്നു. അത്‌ ഭക്ഷിച്ചിട്ട്‌ നബി(സ) പ്രാര്‍ത്ഥിച്ചു. നോമ്പുകാര്‍ നിങ്ങളുടെ അടുത്ത്‌ നോമ്പ്‌ തുറക്കട്ടെ! നിങ്ങളുടെ ആഹാരം ഉത്തമന്മാര്‍ ഭക്ഷിക്കട്ടെ. മലക്കുകള്‍ നിങ്ങള്‍ക്കുവേണ്‌ടി പ്രാര്‍ത്ഥിക്കട്ടെ. (അബൂദാവൂദ്‌) (ആഹാരത്തിഌവേണ്‌ടി ആരെയെങ്കിലും ക്ഷണിച്ചുവരുത്തിയാല്‍ ആഹാരത്തിഌശേഷം അവഌ വേണ്‌ടി പ്രാര്‍ത്ഥിക്കേണ്‌ട താണ്‌.)

അബ്‌ദുല്ല(റ)യില്‍ നിന്ന്‌ നിവേദനം: റസൂല്‍(സ) പറഞ്ഞു: ഖുര്‍ആന്‍ പാണ്ഡിത്യമുള്ളവനോട്‌ പറയപ്പെടും. ഇഹലോകത്ത്‌ മന്ദം മന്ദം ഓതിക്കൊണ്‌ടിരുന്നപോലെ ഇവിടെയും നീ മന്ദം മന്ദം ഓതുകയും (ആവേശത്തിമര്‍പ്പ്‌കൊണ്‌ട്‌) ഉയരുകയും ചെയ്യുക. നീ ഓതുന്ന ആയത്തിന്റെ അന്ത്യത്തിലാണ്‌ നിന്റെ ഔന്നത്യം നിലക്കൊള്ളുന്നത്‌. (അബൂദാവൂദ്‌, തിര്‍മിദി) (കൂടുതല്‍ പാരായണം ചെയ്യുന്നവന്‌ കൂടുതല്‍ പ്രതിഫലവും കുറച്ച്‌ പാരായണം ചെയ്യുന്നവന്‌ കുറച്ച്‌ പ്രതിഫലവും ലഭിക്കുന്നതാണ്‌.)

അബൂഹുറയ്‌റ(റ)യില്‍ നിന്ന്‌ നിവേദനം: റസൂല്‍(സ) തറപ്പിച്ചു പറഞ്ഞു: മുപ്പത്‌ ആയത്തുകളുള്ള ഒരു സൂറത്ത്‌ ഖുര്‍ആനിലുണ്‌ട്‌. പൊറുക്കപ്പെടുന്നതുവരെ അത്‌ ആളുകള്‍ക്ക്‌ ശുപാര്‍ശ ചെയ്യും. സൂറത്തുല്‍ മുല്‍ക്ക്‌ ആണത്‌. (അബൂദാവൂദ്‌, തിര്‍മിദി)

അബൂഹുറയ്‌റ(റ)യില്‍ നിന്ന്‌ നിവേദനം: റസൂല്‍(സ) പറഞ്ഞു: അല്ലാഹുവിന്റെ ഏതെങ്കിലും ഭവനത്തില്‍ ഖുര്‍ആന്‍ പാരായണം ചെയ്‌തുകൊണ്‌ടും ചര്‍ച്ച ചെയ്‌തുകൊണ്‌ടും ആരും സമ്മേളിക്കുകയില്ല - സകീനത്ത്‌ അവരില്‍ ഇറങ്ങിയിട്ടും റഹ്‌മത്ത്‌ അവരെ ആവരണം ചെയ്‌തിട്ടും മലക്കുകള്‍ അവരെ വലയം ചെയ്‌തിട്ടും അല്ലാഹു തന്റെ അടുത്തുള്ളവരില്‍ അവരെ സംബന്ധിച്ച്‌ പറഞ്ഞിട്ടുമല്ലാതെ. (മുസ്‌ലിം.) (നാനാവിധേനയുള്ള സമാധാനവും സംരക്ഷണവും അഌഗ്രഹവും പ്രശസ്‌തിയും അവര്‍ക്ക്‌ ലഭിച്ചുകൊണ്‌ടിരിക്കും.)

ആയിശ(റ)യില്‍ നിന്ന്‌ നിവേദനം: മറ്റേത്‌ മാസങ്ങളിലുമില്ലാത്ത പരിശ്രമമാണ്‌ റമസാനില്‍ റസൂല്‍(സ) ചെയ്യാറ്‌. അപ്രകാരം മറ്റേത്‌ ദിവസങ്ങളിലുമില്ലാത്ത പരിശ്രമം റമസാന്റെ അവസാനത്തെ പത്തില്‍ അവിടുന്ന്‌ ചെയ്യാറുണ്‌ട്‌. (മുസ്‌ലിം)

ആയിശ(റ)യില്‍ നിന്ന്‌ നിവേദനം: ഞാന്‍ പറഞ്ഞു: പ്രവാചകരേ! ലൈലത്തുല്‍ ഖദ്‌ര്‍ ഏതാണെന്ന്‌ ഞാനറിയുന്നപക്ഷം അതില്‍ ഞാനെന്താണ്‌ പറയേണ്‌ടത്‌: നബി(സ) പറഞ്ഞു: നീ പറയൂ - അല്ലാഹുവേ! നീ മാപ്പ്‌ കൊടുക്കുന്നവനാണ്‌. മാപ്പ്‌ കൊടുക്കാന്‍ നിനക്കിഷ്‌ടമാണ്‌. അതുകൊണ്‌ട്‌ എനിക്ക്‌ നീ മാപ്പു തരേണമെ!. (മുസ്‌ലിം)

അബൂഹുറയ്‌റ(റ)യില്‍ നിന്ന്‌ നിവേദനം: റസൂല്‍(സ) പറഞ്ഞു: രാത്രിയില്‍ എഴുന്നേറ്റു നമസ്‌കരിച്ചവനേയും ഭാര്യയെ വിളിച്ചുണര്‍ത്തി, അവള്‍ എഴുന്നേല്‍ക്കാതിരുന്നപ്പോള്‍ മുഖത്ത്‌ വെള്ളം കുടഞ്ഞു എഴുന്നേല്‍പ്പിച്ചവനേയും, അല്ലാഹു അഌഗ്രഹിക്കട്ടെ! അപ്രകാരം തന്നെ രാത്രി എഴുന്നേറ്റ്‌ നമസ്‌കരിക്കുകയും ഭര്‍ത്താവിനെ വിളിച്ചുണര്‍ത്തി അയാള്‍ എഴുന്നേല്‍ക്കാന്‍ വിസമ്മതിച്ചപ്പോള്‍ മുഖത്ത്‌ വെള്ളം കുടഞ്ഞ്‌ എഴുന്നേല്‍പ്പിക്കുകയും ചെയ്‌തവളേയും അല്ലാഹു അഌഗ്രഹിക്കട്ടെ. (അബൂദാവൂദ്‌)

ഇബ്‌ഌ ഉമര്‍(റ) നിവേദനം: നബി(സ) ഫിത്വര്‍ സക്കാത്ത്‌ നിര്‍ബ്ബന്ധമാക്കിയിരിക്കുന്നു. അത്‌ ഒരു സ്വാഅ്‌ ഈത്തപ്പഴമോ ബാര്‍ലിയോ ആണ്‌ നല്‍കേണ്‌ടത്‌. മുസ്ലിംകളില്‍പെട്ട അടിമക്കും സ്വതന്ത്രന്നും പുരുഷഌം സ്‌ത്രീക്കും വലിയവര്‍ക്കും ചെറിയവര്‍ക്കുമെല്ലാം അതു കൊടുക്കേണ്‌ടതുണ്‌ട്‌. ആളുകള്‍ പെരുന്നാള്‍ നമസ്‌കാരത്തിന്ന്‌ പുറപ്പെടും മുമ്പായി അത്‌ വിതരണം ചെയ്യുവാന്‍ നബി(സ) കല്‍പ്പിക്കാറുണ്‌ട്‌. (ബുഖാരി. 2.25.579)

അബൂസഈദ്‌(റ) നിവേദനം: അന്‍സാരികളില്‍ പെട്ട ചിലര്‍ നബി(സ)യോട്‌ യാചിച്ചു. നബി(സ) അവര്‍ക്ക്‌ ധര്‍മ്മം നല്‍കി. വീണ്‌ടും അവര്‍ യാചിച്ചു. അപ്പോഴും നബി(സ) അവര്‍ക്ക്‌ കൊടുത്തു. വീണ്‌ടും അവര്‍ യാചിച്ചു. നബി(സ) വീണ്‌ടും അവര്‍ക്ക്‌ ധര്‍മ്മം ചെയ്‌തു. അവസാനം നബി(സ)യുടെ അടുക്കലുണ്‌ടായിരുന്ന ധനം മുഴുവഌം തീര്‍ന്നു. ശേഷം അവിടുന്ന്‌ അരുളി: എന്റെയടുക്കല്‍ വല്ല ധനവുമുണ്‌ടെങ്കില്‍ നിങ്ങള്‍ക്ക്‌ ഞാനത്‌ സൂക്ഷിച്ചുവെക്കുകയില്ല. വല്ലവഌം മറ്റുള്ളവരോട്‌ യാചിക്കാതെ അഭിമാനം പുലര്‍ത്തിക്കൊണ്‌ട്‌ ജീവിച്ചാല്‍ അല്ലാഹു അവനെ പരിശുദ്ധനാക്കും. പരാശ്രയ രഹിതനായി ജീവിക്കാന്‍ ആഗ്രഹിച്ചാല്‍ അല്ലാഹു അവനെ പരാശ്രയ രഹിതനാക്കൂം. വല്ലവഌം തന്റെ കഷ്‌ടപ്പാടുകള്‍ മനസ്സില്‍ ഒതുക്കി നിര്‍ത്തിയാല്‍ അല്ലാഹു അവന്‌ ആത്മനിയന്ത്രണശക്തി നല്‍കും. ക്ഷമയേക്കാള്‍ വിശാലവും ഉല്‍കൃഷ്‌ടവുമായ ഒരു ദാനം അല്ലാഹുവില്‍ നിന്ന്‌ ആര്‍ക്കും ലഭിക്കാനില്ല. (ബുഖാരി. 2.24.548)

അബൂസഈദുല്‍ ഖുദ്‌രി(റ) നിവേദനം: നബി(സ) ചെറിയപെരുന്നാള്‍ ദിവസവും ബലിപെരുന്നാള്‍ ദിവസവും മൈതാനത്തേക്ക്‌ പുറപ്പെടും. അവിടെ എത്തിയാല്‍ ആദ്യമായി നമസ്‌കാരമാണ്‌ നബി(സ) തുടങ്ങുക. നമസ്‌കാരത്തില്‍ നിന്ന്‌ വിരമിച്ചാല്‍ ജനങ്ങളെ അഭിമുഖീകരിച്ച്‌ എഴുന്നേറ്റ്‌ നില്‍ക്കും. ജനങ്ങള്‍ അവരുടെ അണികളില്‍ തന്നെയിരിക്കും. അങ്ങനെ നബി(സ) അവര്‍ക്ക്‌ ഒരു ഉപദേശം നല്‍കും. അവരോട്‌ പലതും കല്‍പിക്കും. ഒരു പട്ടാളവിഭാഗത്തെ രൂപവല്‍ക്കരിച്ച്‌ വല്ലഭാഗത്തേക്കും അയക്കുവാന്‍ നബി(സ) ഉദ്ദേശിക്കുന്നുണ്‌ടെങ്കില്‍ ആ പട്ടാളസംഘത്തെ അവിടെവച്ച്‌ രൂപവല്‍ക്കരിക്കും. വല്ല കാര്യവും കല്‍പ്പിക്കാനാണ്‌ ഉദ്ദേശമെങ്കില്‍ അത്‌ കല്‌പിക്കും. ശേഷം നബി(സ) അവിടെ നിന്ന്‌ പിരിഞ്ഞു പോകും. അബുസഈദ്‌(റ) പറയുന്നു. മര്‍വാന്‍ വരുന്നതുവരെ ജനങ്ങള്‍ ഈ നബിചര്യ തുടര്‍ന്നുകൊണ്‌ടിരുന്നു. ഒരിക്കല്‍ മദീനയിലെ ഗവര്‍ണറായിരുന്ന മര്‍വ്വാന്റെ കൂടെ ഒരു ബലി പെരുന്നാള്‍ ദിവസമോ ചെറിയ പെരുന്നാള്‍ ദിവസമോ ഞാന്‍ മൈതാനത്തേക്ക്‌ പുറപ്പെട്ടു. അങ്ങനെ മൈതാനത്ത്‌ ഞങ്ങള്‍ എത്തിച്ചേര്‍ന്നപ്പോള്‍ അവിടെ അതാ ഒരു മിമ്പര്‍! കുസീറുബ്‌ഌസ്വല്‍ത്തു എന്ന മഌഷ്യന്‍ നിര്‍മ്മിച്ചതാണിത്‌. മര്‍വ്വാന്‍ നമസ്‌കരിക്കുന്നതിന്റെ മുമ്പായി തന്നെ ആ മിമ്പറില്‍ കയറാന്‍ ഉദ്ദേശിച്ചു. അദ്ദേഹത്തിന്റെ വസ്‌ത്രം പിടിച്ച്‌ ഞാന്‍ പിന്നോട്ട്‌ വലിച്ചു. അപ്പോള്‍ അദ്ദേഹം എന്നെയും പിടിച്ചുവലിച്ചു. ഒടുവില്‍ മിമ്പറില്‍ കയറി അയാള്‍ നമസ്‌കാരത്തിന്റെ മുമ്പായി ഖുത്തുബ നടത്തി. ഞാന്‍ അയാളോട്‌ പറഞ്ഞു: അല്ലാഹുവാണ്‌ സത്യം. നിങ്ങള്‍ നബിചര്യ മാറ്റി മറിച്ചിരിക്കുന്നു. അപ്പോള്‍ മര്‍വാന്‍ പറഞ്ഞു. അബൂസഈദ്‌! നിങ്ങള്‍ മനസ്സിലാക്കിയ നബിചര്യയുടെ കാലം കഴിഞ്ഞിരിക്കുന്നു. അപ്പോള്‍ ഞാന്‍ മര്‍വാനോട്‌ പറഞ്ഞു. അല്ലാഹു സത്യം. ഞാന്‍ പഠിച്ചുവെച്ചതാണ്‌ ഞാന്‍ പഠിക്കാതെ ഉപേക്ഷിച്ചതിനേക്കാള്‍ ഉത്തമം. മര്‍വാന്‍ പറഞ്ഞു. ജനങ്ങള്‍ നമസ്‌കാരശേഷം നമ്മുടെ പ്രസംഗം കേള്‍ക്കാനിരിക്കുന്നില്ല. അതുകൊണ്‌ട്‌ ഖുത്തുബ: യെ ഞാന്‍നമസ്‌കാരത്തിന്റെ മുമ്പാക്കി. (ബുഖാരി. 2.15.76)

ഇബ്‌ഌഉമര്‍(റ) നിവേദനം: നബി(സ) അരുളി: അക്ഷര ജ്ഞാനമില്ലാത്ത ജനതയാണ്‌ നാം. നമുക്ക്‌ എഴുതാനോ കണക്ക്‌ കൂട്ടുവാനോ അറിയില്ല. മാസം ഇങ്ങനെയും അങ്ങിനെയും വരും. ചിലപ്പോള്‍ ഇരുപത്തൊമ്പതും ചിലപ്പോള്‍ മുപ്പതും ദിവസങ്ങളുണ്‌ടായിരിക്കും. (ബുഖാരി. 3.31.137)

അനസ്‌(റ) നിവേദനം: നബി(സ) ചെറിയ പെരുന്നാള്‍ കുറച്ചു ഈത്തപ്പഴമെങ്കിലും ഭക്ഷിക്കാതെ (മൈതാനത്തേക്ക്‌) പോകാറുണ്‌ടായിരുന്നില്ല. അനസ്സില്‍ നിന്നുള്ള മറ്റൊരു നിവേദനത്തില്‍ നബി(സ) ഒറ്റയായിട്ടാണ്‌ ഭക്ഷിക്കാറുള്ളതെന്ന്‌ പറയുന്നു. (ബുഖാരി. 2.15.73)

അബൂഅയ്യൂബി(റ)ല്‍ നിന്ന്‌ നിവേദനം: നിശ്ചയം റസൂല്‍(സ) അരുള്‍ ചെയ്‌തു. വല്ലവഌം റമസാനിലെ നോമ്പും തുടര്‍ന്ന്‌ ശവ്വാലിലെ ആറും അഌഷ്‌ഠിച്ചാല്‍ (ഫലത്തില്‍) അത്‌ കൊല്ലം മുഴുവന്‍ ഫര്‍ള്‌ നോമ്പ്‌ അഌഷ്‌ഠിച്ചതിന്‌ തുല്യമായി. (മുസ്‌ലിം)

ത്വല്‍ഹ:(റ) നിവേദനം: തലമുടി പാറിക്കളിക്കുന്ന ഒരു ഗ്രാമീണന്‍ നബി(സ)യുടെ അടുത്തുവന്നു പറഞ്ഞു: പ്രവാചകരേ, നമസ്‌കാരത്തില്‍ നിന്ന്‌ അല്ലാഹു എന്റെ മേല്‍ അനിവാര്യമാക്കിയത്‌ താങ്കള്‍ പറഞ്ഞു തരിക. നബി(സ) അരുളി: അഞ്ച്‌ നേരത്തെ നമസ്‌കാരം. നീ സുന്നത്തു എന്തെങ്കിലും നമസ്‌കരിക്കുന്നത്‌ ഒഴികെ. അദ്ദേഹം ചോദിച്ചു. നോമ്പില്‍ നിന്ന്‌ അല്ലാഹു അവന്റെ മേല്‍ നിര്‍ബന്ധമാക്കിയത്‌ ഏതാണ്‌? നബി(സ) അരുളി: റമളാനിലെ നോമ്പ്‌. എന്നെങ്കിലും നീ സുന്നത്ത്‌ നമസ്‌കരിക്കുന്നത്‌ ഒഴികെ. സക്കാത്തില്‍ നിന്ന്‌ എന്റെ മേല്‍ അല്ലാഹു നിര്‍ബന്ധമാക്കിയത്‌ എന്താണ്‌? നബി(സ) അദ്ദേഹത്തോട്‌ ഇസ്ലാം ശരീഅത്തു വിവരിച്ചു. അദ്ദേഹം പറഞ്ഞു: സത്യം കൊണ്‌ട്‌ താങ്കളെ ആദരിച്ചവന്‍ തന്നെ സത്യം. ഞാന്‍ യാതൊരു സുന്നത്തും അഌഷ്‌ഠിക്കുന്നതല്ല. എന്നാല്‍ അല്ലാഹു എന്റെ മേല്‍ നിര്‍ബന്ധമാക്കിയ യാതൊന്നും ഞാന്‍ കുറവ്‌ വരുത്തുകയുമില്ല. അപ്പോള്‍ നബി(സ) അരുളി: അവന്‍ പറഞ്ഞതുപോലെ യാഥാര്‍ത്ഥ്യമാക്കിയാല്‍ അവന്‍ വിജയിച്ചു അല്ലെങ്കില്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിച്ചു. (ബുഖാരി. 3.31.115)

ഇബ്‌ഌഉമര്‍(റ) പറയുന്നു: നബി(സ) മുഹറം പത്തിലെ നോമ്പ്‌ അഌഷ്‌ഠിക്കാന്‍ കല്‍പ്പിക്കുകയും ചെയ്‌തു. റമളാന്‍ നിര്‍ബന്ധമാക്കിയപ്പോള്‍ അതു ഉപേക്ഷിക്കപ്പെട്ടു. ഇബ്‌ഌ ഉമര്‍(റ) മുഹറം പത്തില്‍ (ആശൂറാഅ്‌) മാത്രമായി നോമ്പഌഷ്‌ഠിക്കാറില്ല. മുമ്പ്‌ തന്നെ സുന്നത്തു നോമ്പ്‌ അഌഷ്‌ഠിച്ച്‌ വരികയും അതുമായി യോജിക്കുകയും ചെയ്‌താല്‍ ഒഴികെ. (ബുഖാരി. 3.31.116)

ആയിശ(റ) നിവേദനം: ജാഹിലിയ്യാ കാലത്തു തന്നെ ഖുറൈശികള്‍ ആശുറാഅ്‌്‌ ദിവസം നോമ്പഌ ഷ്‌ഠിച്ചിരുന്നു. ശേഷം അത്‌ അഌഷ്‌ഠിക്കുവാന്‍ നബി(സ) കല്‍പ്പിച്ചു. റമളാന്‍ നിര്‍ബന്ധമാക്കു ന്നതുവരെ അപ്പോള്‍ നബി(സ) പറഞ്ഞു: ഉദ്ദേശിക്കുന്നവന്‍ അത്‌ അഌഷ്‌ഠിച്ചുകൊള്ളുക. ഉദ്ദേശി ക്കാത്തവന്‍ അതു ഉപേക്ഷിക്കുക. (ബുഖാരി. 3.31.117)

അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: നോമ്പ്‌ ഒരു പരിചയാണ്‌. അതിനാല്‍ നോമ്പ്‌കാരന്‍ തെറ്റായ പ്രവര്‍ത്തികള്‍ ചെയ്യാതിരിക്കുകയും വിഡ്‌ഢിത്തം പ്രകടിപ്പിക്കാതിരിക്കുയും ചെയ്യട്ടെ. വല്ലവഌം അവനോട്‌ ശണ്‌ഠ കൂടുകയോ അവനെ ശകാരിക്കുകയോ ചെയ്‌തെങ്കില്‍ അവന്‍ നോമ്പ്‌കാരനാണ്‌ എന്ന്‌ രണ്‌ടു പ്രാവശ്യം അവന്‍ പറയട്ടെ. എന്റെ ആത്മാവിനെ നിയന്ത്രിക്കുന്ന അല്ലാഹു സത്യം! നോമ്പുകാരന്റെ വായയുടെ മണം അല്ലാഹുവിന്റ അടുത്തു കസ്‌തൂരിയേക്കാള്‍ സുഗന്ധമുള്ളതാണ്‌. (അല്ലാഹു പറയുന്നു) അവന്‍ അവന്റെ ഭക്ഷണ പാനീയങ്ങളും ദേഹേച്ഛയും എനിക്കുവേണ്‌ടിയാണുപേക്ഷിച്ചിരിക്കുന്നത്‌. നോമ്പ്‌ എനിക്കുള്ളതാണ്‌. ഞാന്‍ തന്നെയാണ്‌ അതിഌ പ്രതിഫലം നല്‍കുക. ഓരോ നന്മക്കും പത്തിരട്ടിയാണ്‌ പ്രതിഫലം. (ബുഖാരി. 3.31.118)

സഹ്‌ല്‌(റ) നിവേദനം: നബി(സ) അരുളി: നിശ്ചയം സ്വര്‍ഗ്ഗത്തില്‍ റയ്യാന്‍ എന്ന്‌ പറയപ്പെടുന്ന ഒരു വാതിലുണ്‌ട്‌. അന്ത്യദിനത്തില്‍ നോമ്പുകാര്‍ അതു വഴിയാണ്‌ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുക. അവരല്ലാതെ മറ്റാരും അതിലെ പ്രവേശിക്കുകയില്ല. ഇപ്രകാരം വിളിച്ചു ചോദിക്കും. നോമ്പുകാരെവിടെ? അപ്പോള്‍ നോമ്പുകാര്‍ എഴുന്നേറ്റു നില്‍ക്കും. അവരല്ലാതെ മറ്റാരും അതുവഴി പ്രവേശിക്കുകയില്ല. അവര്‍ പ്രവേശിച്ചുകഴിഞ്ഞാല്‍ ആ വാതില്‍ പറ്റെ അടച്ചു കളയും. പിന്നീട്‌ ആരും തന്നെ അതിലൂടെ പ്രവേശിക്കുകയില്ല. (ബുഖാരി. 3.31.120)

അബൂഹുറൈറ(റ) പറയുന്നു. നബി(സ) അരുളി: വല്ലവഌം ഒരു ജോലി സാധനങ്ങള്‍ അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ ചിലവഴിച്ചാല്‍ സ്വര്‍ഗ്ഗത്തിന്റെ വാതില്‍ക്കല്‍ നിന്നും വിളിച്ചു പറയപ്പെടും. ദേവദാസാ! ഈ കവാടമാണ്‌ നിനക്ക്‌ നല്ലത്‌. നമസ്‌കരിച്ചവരെ നമസ്‌കാരത്തിന്റെ കവാടത്തില്‍ നിന്നും ജിഹാദ്‌ ചെയ്‌തവരെ ജിഹാദിന്റെ വാതില്‍ക്കല്‍ നിന്നും നോമ്പുകാരെ റയ്യാന്‍ വാതില്‍ക്കല്‍ നിന്നും ധര്‍മ്മം ചെയ്‌തവരെ ധര്‍മ്മത്തിന്റെ വാതില്‍ക്കല്‍ നിന്നും വിളിക്കപ്പെടും. അപ്പോള്‍ അബൂബക്കര്‍(റ) പറഞ്ഞു: പ്രവാചകരേ! എന്റെ മാതാപിതാക്കള്‍ താങ്കള്‍ക്ക്‌ പ്രായശ്ചിത്തമാണ്‌. ഈ വാതിലുകളില്‍ ഏതെങ്കിലുമൊരു വാതിലില്‍ നിന്ന്‌ വല്ലവനെയും വിളിച്ചു കഴിഞ്ഞാല്‍ അവന്‌ വിഷമമൊന്നുമില്ല. എന്നാല്‍ ഈ വാതിലുകളില്‍ എല്ലാറ്റില്‍ നിന്നും ആരെങ്കിലും വിളിക്കുമോ? നബി(സ) അരുളി: അതെ. വിളിക്കുന്നതാണ്‌. നീ അവരില്‍ പെട്ടവനാണെന്ന്‌ ഞാന്‍ പ്രതീക്ഷിക്കുന്നു. (ബുഖാരി. 3.31.121)

അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: റമളാന്‍ സമാഗതമായപ്പോള്‍ സ്വര്‍ഗത്തിന്റെ വാതിലുകള്‍ തുറക്കപ്പെടും. (ബുഖാരി. 3.31.122)

അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: റമളാന്‍ സമാഗതമായാല്‍ ആകാശത്തിന്റെ കവാടങ്ങള്‍ തുറക്കപ്പെടുകയും നരകത്തിന്റെ വാതിലുകള്‍ അടക്കപ്പെടുകയും പിശാചുകളെയെല്ലാം ചങ്ങലകളില്‍ ബന്ധിപ്പിക്കപ്പെടുകയും ചെയ്യും. (ബുഖാരി. 3.31.123)

അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: ലൈലത്തുല്‍ ഖദ്‌റിന്റെ രാത്രിയില്‍ വല്ലവഌം വിശ്വാസം കാരണവും പ്രതിഫലം ആഗ്രഹിച്ചുകൊണ്‌ടും എഴുന്നേറ്റു നമസ്‌കരിച്ചാല്‍ അവന്റെ പാപങ്ങളില്‍ നിന്നും പൊറുക്കപ്പെടും. വല്ലവഌം റമളാനില്‍ നോമ്പഌഷ്‌ഠിച്ചാല്‍ അവന്റെ പാപങ്ങളില്‍ നിന്ന്‌ പൊറുക്കപ്പെടും. അവനെ അതിന്‌ പ്രരിപ്പിച്ചത്‌ വിശ്വാസവും പ്രതിഫലം ആഗ്രഹിക്കലുമായിരിക്കണം. (ബുഖാരി. 3.31.125)

അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: വല്ലവഌം കളവ്‌ പറയലും അതു പ്രവര്‍ത്തിക്കലും ഉപേക്ഷിക്കാത്ത പക്ഷം അവന്‍ തന്റെ ഭക്ഷണവും പാനീയവും ഉപേക്ഷിക്കുന്നതില്‍ അല്ലാഹുവിന്‌ യാതൊരു ആവശ്യവുമില്ല. (ബുഖാരി. 3.31.127)

അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: നോമ്പ്‌ പരിചയാണ്‌. അതിനാല്‍ നിങ്ങളില്‍ ഒരുവന്‌ അവന്റെ നോമ്പ്‌ ദിവസമായാല്‍ അവന്‍ അനാവശ്യം പ്രവര്‍ത്തിക്കരുത്‌. അട്ടഹസിക്കരുത്‌. അവനെ ആരെങ്കിലും ശകാരിക്കരുത്‌. അവനെ ആരെങ്കിലും ശകാരിച്ചാല്‍ ഞാന്‍ നോമ്പഌഷ്‌ഠിച്ച മഌഷ്യനാണെന്നു പറയട്ടെ. നോമ്പ്‌കാരന്‌ രണ്‌ടു സന്തോഷമുണ്‌ട്‌. നോമ്പ്‌ മുറിക്കുമ്പോള്‍, അവന്റെ രക്ഷിതാവിനെ അഭിമുഖീകരിക്കുമ്പോള്‍. (ബുഖാരി. 3.31.128)

ഇബ്‌ഌമസ്‌ഊദ്‌(റ) നിവേദനം: ഞങ്ങള്‍ നബി(സ)യുടെ കൂടെയായിരുന്നപ്പോള്‍ അവിടുന്ന്‌ അരുളി: വല്ലവഌം വിവാഹത്തിഌള്ള സാഹചര്യം ഉണ്‌ടായാല്‍ അവന്‍ വിവാഹം കഴിക്കട്ടെ. അതവന്റെ കണ്ണിനെ കൂടുതല്‍ നിയന്ത്രിക്കുകയും കാമവികാരത്തെ കൂടുതല്‍ അടക്കി നിര്‍ത്തുകയും ചെയ്യും. എന്നാല്‍ വല്ലവഌം വിവാഹം ചെയ്യാന്‍ കഴിവില്ലെങ്കിലോ അവര്‍ നോമ്പഌഷ്‌ഠിക്കട്ടെ. അതു അവനൊരു ഷണ്ഡീകരണ നടപടിയാണ്‌. (ബുഖാരി. 3.31.129)

ഇബ്‌ഌ ഉമര്‍(റ) നിവേദനം: നബി(സ) അരുളി: മാസം ചിലപ്പോള്‍ ഇരുപത്തൊമ്പത്‌ ദിവസമായിരിക്കും. മാസപ്പിറവി കാണുന്നതുവരെ നിങ്ങള്‍ നോമ്പഌഷ്‌ഠിക്കരുത്‌. മേഘം കാരണം ചന്ദ്രപ്പിറവി കാണാന്‍ കഴിയാതെ വന്നാല്‍ മുപ്പതു ദിവസം എണ്ണിപ്പൂര്‍ത്തിയാക്കുക. (ബുഖാരി. 3.31.130)

ഇബ്‌ഌഉമര്‍(റ) നിവേദനം: നബി(സ) അരുളി: മാസം

No comments:

Post a Comment

Note: Only a member of this blog may post a comment.