Monday, July 14, 2014

പണയം വെക്കല്‍

അനസ്‌(റ) നിവേദനം: ബാര്‍ലിക്ക്‌ വേണ്‌ടി നബി(സ) തന്റെ പടയങ്കി പണയം വച്ചു. നബി(സ)ക്ക്‌ ഞാന്‍ ബാര്‍ലി കൊണ്‌ട്‌ ഉണ്‌ടാക്കിയ റൊട്ടിയും പുളിച്ച കറിയും കൊണ്‌ടുപോയി കൊടുക്കാറുണ്‌ട്‌. നബി(സ) അരുളിയതു ഞാന്‍ കേട്ടിട്ടുണ്‌ട്‌. മുഹമ്മദിന്റെ കുടുംബം രാവിലെയോ വൈകുന്നേരമോ പ്രവേശിക്കാറില്ല. ഒരു സ്വാഅ്‌ ഭക്ഷണം ഉടമയാക്കിക്കൊണ്‌ട്‌ അല്ലാതെ അവര്‍ ഒമ്പത്‌ വീട്ടുകാരും ഉണ്‌ടായിരിക്കും. (ബുഖാരി. 3.45.685)

അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: സവാരി ചെയ്യുന്ന മൃഗത്തെ ഒരാള്‍ പണയം വാങ്ങിയാല്‍ അതിന്‌ തീറ്റക്കും മറ്റും ചിലവ്‌ ചെയ്യേണ്‌ടിവരുന്നതുകൊണ്‌ട്‌ അതിന്മേല്‍ സവാരി ചെയ്യാം. അപ്രകാരം തന്നെ പാല്‍ കറന്ന്‌ കുടിക്കുകയും ചെയ്യാം. (ബുഖാരി. 3.45.689)

ഇബ്‌ഌഅബ്ബാസ്‌(റ) പറയുന്നു: കേസില്‍ സത്യം ചെയ്യേണ്‌ടിവന്നാല്‍ അതു ചെയ്യേണ്‌ടത്‌ പ്രതിയാണെന്ന്‌ നബി(സ) വിധി കല്‍പിച്ചിട്ടുണ്‌ട്‌. (ബുഖാരി. 3.45.691)

No comments:

Post a Comment

Note: Only a member of this blog may post a comment.