Wednesday, July 9, 2014

പ്രതിജ്ഞക്കുള്ള പ്രായശ്ചിത്തങ്ങള്‍

സാഇബ്‌ ബിന്‍ യസീദ്‌(റ) പറയുന്നു: നബി(സ)യുടെ കാലത്തെ ഒരു സ്വാഅ്‌ നിങ്ങളുടെ ഇന്നത്തെ ഒരു മുദും അതിന്റെ മൂന്നില്‍ രണ്‌ടു ഭാഗവുമായിരുന്നു. ഉമറ്‌ബഌല്‍ അബദില്‍ അസീസ്‌(റ)ന്റെ കാലത്ത്‌ അതില്‍ വര്‍ദ്ധനവ്‌ ഉണ്‌ടാക്കി. (ബുഖാരി. 8.79.703)

നാഫിഅ്‌(റ) പറയുന്നു. ഇബ്‌ഌഉമര്‍(റ)ഫിത്വ്‌ര്‍ സകാത്ത്‌ നല്‍കാറുണ്‌ടായിരുന്നത്‌ നബി(സ)യുടെ മുദ്ദിനെ പരിഗണിച്ചായിരുന്നു. പ്രായശ്ചിത്തം അപ്രകാരം തന്നെ. (ബുഖാരി. 8.79.704)

ഹമ്മാദ്‌(റ) പറയുന്നു: നബി(സ) അരുളി: ഞാനൊരു സംഗതിചെയ്യുകയില്ലെന്ന്‌ സത്യം ചെയ്‌തു. ശേഷം അതിനേക്കാള്‍ ഉത്തമമായതു കണ്‌ടാല്‍ സത്യം ലംഘിച്ച്‌ പ്രായശ്ചിത്തം നല്‍കും. (ബുഖാരി. 8.79.710)

No comments:

Post a Comment

Note: Only a member of this blog may post a comment.