Sunday, July 20, 2014

ഇമാം

അബു മസ്‌ഊദ്‌(റ) പറഞ്ഞു. അല്ലാഹുവിന്റ ദൂതന്‍(സ) പറഞ്ഞു: അല്ലാഹുവിന്റെ ഗ്രന്ഥം കൂടുതല്‍ അറിയുന്നയാള്‍ ആണ്‌ ജനങ്ങളുടെ ഇമാമത്ത്‌ (നേതൃത്വം) വഹിക്കേണ്‌ടത്‌. വി. ഖൂര്‍ആനെ കുറിച്ചുള്ള ജ്ഞാനം സമമായിട്ടുള്ളവരാണെങ്കില്‍ സുന്നത്തില്‍ കൂടുതല്‍ ജ്ഞാനമുള്ളവന്‍: സുന്നയിലുള്ള ജ്ഞാനത്തില്‍ സമന്മാരാണെങ്കില്‍ ഹിജറയില്‍ മുമ്പന്‍. ഹിജറയില്‍ സമന്മാരാണെങ്കില്‍, പ്രായത്തില്‍ കൂടിയ ആള്‍. ഒരാളുടെ അധികാരത്തില്‍പെട്ട സ്ഥലത്ത്‌, മറ്റൊരാള്‍പ്രാര്‍ത്ഥന നയിക്കുവാന്‍ പാടില്ല. യാതൊരാളും മറ്റൊരാളുടെ വീട്ടിലെ മാന്യസ്ഥാനത്തു അയാളുടെ അഌവാദം കൂടാതെ ഇരിക്കാഌം പാടില്ല. (മുസ്‌ലിം)

ഇബ്‌ഌഅബ്ബാസ്‌(റ) പറഞ്ഞു, അല്ലാഹുവിന്റെ ദൂതന്‍(സ) പറഞ്ഞു: നിങ്ങളില്‍ ഏറ്റവും സദ്‌വൃത്തനായ ആള്‍ അസാന്‍ കൊടുക്കേണ്‌ടതും, ഖുര്‍ആനില്‍ ഏറ്റവും കൂടുതല്‍ ജ്ഞാനമുള്ളയാള്‍ ഇമാം സ്ഥാനംവഹിക്കേണ്‌ടതുമാകുന്നു. (അബൂദാവൂദ്‌)

അബുഹുറയ്‌റാ(റ) പറഞ്ഞു, അല്ലാഹുവിന്റെ ദൂതന്‍(സ) പറഞ്ഞു: ഏത്‌ അമീറിന്റെ കീഴിലും ജിഹാദ്‌ നിങ്ങള്‍ക്കു നിര്‍ബന്ധമാണ്‌, അദ്ദേഹം സദ്‌ വൃത്തനാകട്ടെ, മഹാപാപം ചെയ്‌ത കുറ്റക്കാരനാവട്ടെ. നമസ്‌കാരം നിങ്ങള്‍ക്കു ഓരോ മുസ്ലീമിന്റെയും പിന്നില്‍ നിര്‍ന്ധമാണ്‌, അയാള്‍ സദ്‌ വൃത്തനാകട്ടെ, ദുര്‍വൃത്തനാകട്ടെ, മഹാപാപം ചെയ്‌ത കുറ്റക്കാരനാകട്ടെ. ഓരോ മുസ്ലീമിഌവേണ്‌ടിയും മയ്യിത്തുനമസ്‌കാരം നിങ്ങള്‍ക്കു നിര്‍ബന്ധമാണ്‌, അയാള്‍ (മരിച്ചയാള്‍) സദ്‌വൃത്തനാകട്ടെ, ദുര്‍വൃത്തനാകട്ടെ, മഹാപാപം ചെയ്‌ത കുറ്റക്കാരനാകട്ടെ. (അബൂദാവൂദ്‌)

അനസ്‌(റ) നിവേദനം ചെയ്‌തു: പ്രവാചകന്‍(സ) ജനങ്ങളുടെ ഇമാമായി ഇബ്‌ഌ ഉമ്മിമക്തൂമിനെ നിയോഗിച്ചു, അദ്ദേഹം കുരുടനായിരുന്നു. (അബൂദാവൂദ്‌)

ഖുര്‍ആന്‍ ഹൃദിസ്ഥമായിരുന്ന ഉമ്മു വറഖഃയെക്കുറിച്ചു നിവേദനം ചെയ്യപ്പെട്ടു. അവരുടെ വീട്ടിലെ ആളുകളുടെ ഇമാം അവര്‍ ആയിരിക്കണമെന്നു അവരോടു പ്രവാചകന്‍(സ) കല്‍പിച്ചു. അവര്‍ക്കു ഒരു മുഅസ്സിന്‍ ഉണ്‌ടായിരുന്നു. അവര്‍ ആ വീട്ടിലെ ആളുകളുടെ ഇമാം ആയി നമസ്‌കരിക്കയും ചെയ്‌തിരുന്നു. (അഹ്‌മദ്‌)

അബുഹുറയ്‌റാ(റ) പറഞ്ഞു, ദൈവദൂതന്‍(സ) പറഞ്ഞു: നിങ്ങള്‍ നമസ്‌കാരത്തിഌ വരുമ്പോള്‍ ഞങ്ങള്‍ സുജൂദിലാണെങ്കില്‍ നിങ്ങളും സുജുദുചെയ്യുകയും അത്‌ ഒന്നായിട്ട്‌ കണക്കാക്കാതിരിക്കയും ചെയ്യുക. ഒരു റകഅത്തില്‍ ചേരുന്നവന്‍ നമസ്‌കാരത്തില്‍ ചേര്‍ന്നു. (അബൂദാവൂദ്‌)

സമുറഃ പറഞ്ഞു: ഞങ്ങള്‍ മൂന്നുപേരാകുമ്പോള്‍ ഒരാള്‍ മുന്‍പില്‍ നില്‍ക്കണമെന്ന്‌ ദൈവദൂതന്‍(സ) കല്‌പിച്ചു. (തിര്‍മിദി)

അബുഹുറയ്‌റാ(റ) പറഞ്ഞു, അല്ലാഹുവിന്റെ ദൂതന്‍(സ) പറഞ്ഞു: ഇമാമിനെ മദ്ധ്യത്തിലാക്കയും, ഇടനികത്തുകയും ചെയ്യുക. (അബൂദാവൂദ്‌)



No comments:

Post a Comment

Note: Only a member of this blog may post a comment.