ഹദീസ്‌: അടിസ്ഥാന പാഠങ്ങള്‍

മനുഷ്യ സമൂഹത്തിന്‌ ലോകസൃഷ്ടാവ്‌ ഈ ജീവിതം നല്‍കിയത്‌ അല്ലാഹുവിനെ മാത്രം ആരാധിക്കുവാനാണ്‌. അവനെ ആരാധിക്കേണ്ടത്‌ ഇസ്‌ലാമിക ശരീഅത്തനുസരിച്ചാണ്‌. വിശുദ്ധഖുര്‍ആനും തിരുസുന്നത്തുമാണ്‌ ഇസ്‌ലാമിക ശരീഅത്തിന്റെ പ്രമാണങ്ങള്‍. അതു കൊണ്ട്  തന്നെഇസ്‌ലാമിക ശരീഅത്ത്‌ പഠിക്കലും അതിനനുസൃതമായി വിശ്വാസ കര്‍മ്മാചാരങ്ങളെ സ്വാംശീകരിക്കലും അല്ലാഹുവില്‍ വിശ്വസിച്ചിരിക്കുന്നുവെന്ന്‌ പറയുന്നവരുടെ ബാധ്യതയാണ്‌. ഇസ്‌ലാമിക ശാസ്‌ത്രശാഖയില്‍ പെട്ട അടിസ്ഥാന ശാസ്‌ത്രമാണ്‌ഹദീസ്‌ നിദാന ശാസ്‌ത്രം. മുഹമ്മദ്‌ നബി( സ)യിലേക്ക്‌ ചേര്‍ത്തു പറയുന്ന ഏതൊരു കാര്യത്തിന്റെയും സ്വീകാര്യതയും അസ്വീകാര്യതയും നിജപ്പെടുത്തുന്നത്‌ ഈ ശാസ്‌ത്രത്തിലൂടെയാണ്‌. ഇസ്‌ലാമിക ശരീഅത്തിലെ രാണ്ടാം പ്രമാണമായ പ്രവാചകചര്യയുടെ ശ്രേഷ്ടതയും പ്രാധാന്യവുമാണ്‌ ഈ ശാസ്‌ത്രത്തിനു പ്രചുര പ്രചാരം നല്‌കുന്നത്‌. ഈ വിജ്ഞാനശാഖയെക്കുറിച്ച്‌ കൂടുതല്‍ പഠിക്കുവാനാഗ്രഹിക്കുന്ന സാധാരണക്കാരെയുദ്ദേശിച്ച്‌, ഹദീസ്‌നിദാനശാസ്‌ത്ര പണ്ഡിതന്മാര്‍ അവരുടെ വിശദീകരണങ്ങളില്‍ സാധാരണയായി ഉപയോഗിക്കുന്ന പദപ്രയോഗങ്ങളെ സംബന്ധിച്ചു ലളിതമായി വിവരിക്കുവാനാണ്‌ ഈ രചനയിലൂടെ ആഗ്രഹിക്കുന്നത്‌. അല്ലാഹു അനുഗ്രഹിക്കുമാറാവട്ടെ, ആമീന്‍.

മുസ്‌ത്വലഹുല്‍ ഹദീസ്‌ (ഹദീസ്‌ നിദാനശാസ്‌ത്രം)
ഏതെല്ലാം ഹദീസുകള്‍ സ്വീകരിക്കുകയും, സ്വീകരിക്കാതിരിക്കുകയും ചെയ്യണമെന്ന്‌ വ്യക്ത മാക്കാനായി ഹദീസുകളുടെ സനദുകളെയും, മത്‌നുകളെയും പരിശോധിക്കുവാനുള്ള നിയമങ്ങള്‍ക്കും, മാനദണ്ഡങ്ങള്‍ക്കും മൊത്ത ത്തില്‍ പറയുന്ന പേരാണ്‌ മുസ്‌ത്വലഹുല്‍ ഹദീസ്‌ (ഹദീസ്‌ നിദാനശാസ്‌ത്രം).

ഹദീസ്‌
പ്രവാചകന്‍ യിലേക്ക്‌ ചേര്‍ത്ത്‌ പറയുന്ന പ്രവര്‍ത്തികള്‍ക്കും, വാക്കുകള്‍ക്കും, അംഗീകാരങ്ങള്‍ക്കും, വിശേഷണങ്ങള്‍ക്കും പൊതുവെ പറയുന്ന പേരാണ്‌ ഹദീസ്‌ എന്നത്‌.

അസര്‍
സ്വഹാബികളിലേക്കോ, താബിഉകളിലേക്കോ ചേര്‍ത്തി പറയുന്ന വാക്കുകള്‍ക്കും, പ്രവര്‍ത്തികള്‍ക്കും പറയുന്ന പേരാണ്‌ അസര്‍.

സനദ്‌
ഹദീസുകള്‍ നിവേദനം ചെയ്യുന്നവരുടെ പരമ്പരക്കാണ്‌ സനദ്‌ എന്ന്‌ പറയുന്നത്‌.

മത്‌ന്‌
നിവേദകന്മാരുടെ പരമ്പര അവസാനിച്ച്‌ ഹദീസുകളില്‍ പറയപ്പെട്ട വിഷയത്തിനാണ്‌ മത്‌ന്‌ എന്ന്‌ പറയുന്നത്‌.


മുഹദ്ദിസ്‌
പ്രവാചകന്‍ (സ)യുടെ ഹദീസുകളും, അതിന്റെ സനദും, മത്‌നും, ഹദീസുകള്‍ റിപ്പോര്‍ട്ട്‌ ചെയ്‌ത വ്യത്യസ്‌ത രിവായത്തുകളും വളരെ വ്യക്തമായി പഠനം നടത്തുകയും, നിവേദകന്മാരെ സംബന്ധിച്ച്‌ വളരെ ആഴത്തില്‍ പഠിക്കുകയും ഗവേഷണം നടത്തുകയും ചെയ്യുന്ന പണ്ഡിതന്മാരാണ്‌ മുഹദ്ദിസുകള്‍.

സ്വീകാര്യമായ ഹദീസുകള്‍ 
ഹദീസുകളുടെ കൂട്ടത്തില്‍ പ്രമാണമായി അംഗീകരിക്കുവാന്‍ യോഗ്യമായ ഹദീസുകള്‍ സ്വഹീഹ്‌, ഹസന്‍
എന്നിവയാണ്‌.

സ്വഹീഹ്‌
സനദിലെ മുഴുവന്‍ നിവേദകന്മാരും പരസ്‌പരം നേരിട്ട്‌ കേള്‍ക്കുക, അവര്‍ പരിപൂര്‍ണ നീതിമാന്മാരും സത്യസന്ധന്മാരും ആകുക, പ്രബലമായ പരമ്പരയില്‍ വന്ന ഹദീസിന്നെതിരായി ഉദ്ധരിക്കപ്പെട്ടതാകാതിരിക്കുക, ഹദീസിന്റെ സ്വീകാര്യതയെ ബാധിക്കുന്ന ബാഹ്യവും, ആന്തരികവുമായ മുഴുവന്‍ ന്യൂനതകളില്‍ നിന്നും മുക്തമാകുക എന്നീ ഗുണങ്ങള്‍ പൂര്‍ണമായ ഹദീസിനാണ്‌ സ്വഹീഹ്‌ എന്ന്‌ പറയുന്നത്‌.


സ്വഹീഹായ ഹദീസിന്റെ നിബന്ധനകള്‍
1) സനദ്‌ പരിപൂര്‍ണമാവണം, സനദില്‍ വീഴ്‌ചയുാവാന്‍ പാടില്ല. 2) നിവേദകന്മാര്‍ നീതിമാന്മാരായിരിക്കണം. 3) നിവേദകന്മാര്‍ ഹദീസ്‌ മനഃപാഠമാക്കിയവരോ, എഴുതിവെച്ചവരോ ആയിരിക്കണം. 4) ഹദീസിന്‌ യാതൊരു ന്യൂനതയും വരാന്‍ പാടില്ല. 5) പ്രബലമായ പരമ്പരയില്‍ വന്ന ഹദീസിന്നെതിരായി ഒരു സ്വീകാര്യന്‍ ഉദ്ധരിച്ച
ഹദീസാവാന്‍ പാടില്ല.

സ്വഹീഹായ ഹദീസിന്റെ വിധി
സ്വഹീഹായ ഹദീസ്‌ ഇസ്‌ലാമിക ശരീഅത്തില്‍ തെളിവും, അതുകൊണ്ട് പ്രവര്‍ത്തിക്കല്‍ നിര്‍ബ്ബന്ധവുമാണ്‌. സ്വഹീഹായ ഹദീസ്‌ ഒരു മുസ്‌ലിമിന്‌ ഒരിക്കലും തള്ളികളയുവാന്‍ പാടില്ല.

സ്വഹീഹായ ഹദീസ്‌ മാത്രം ക്രോഡീകരിച്ച ഗ്രന്ഥം
സ്വഹീഹായ ഹദീസ്‌ മാത്രം ക്രോഡീകരിച്ച ആദ്യ ഗ്രന്ഥം ഇമാം ബുഖാരിയുടെ സ്വഹീഹ്‌ അല്‍ബുഖാരിയാണ്‌. വിശുദ്ധഖുര്‍ആനിന്‌ ശേഷം ലോകത്ത്‌ നിലനില്‍ക്കുന്ന സ്വഹീഹായ ഗ്രന്ഥം സ്വഹീഹുല്‍ ബുഖാരിയാണ്‌. അതിന്‌ ശേഷം വരുന്നത്‌ ഇമാം മുസ്‌ലിമിന്റെ സ്വഹീഹ്‌ മുസ്‌ലിം ആണ്‌. 

പ്രവാചകനില്‍ നിന്നും വന്ന മുഴുവന്‍ സ്വഹീഹായ ഹദീസുകളും ഈ രണ്ട്  ഗ്രന്ഥങ്ങളിലും ഉള്‍പ്പെട്ടിട്ടില്ല. നേരെ മറിച്ച്‌ ഇമാം ബുഖാരി, മുസ്‌ലിം എന്നിവര്‍ അവരുടെ നിബന്ധനകള്‍ക്ക്‌ വിധേയമായി അവര്‍ക്ക്‌ ലഭിച്ചത്‌ മാത്രമാണ്‌ രേഖപ്പെടുത്തിയത്‌. അവരുടെ ഗ്രന്ഥങ്ങളിലുള്ളത്‌ മുഴുവനും സ്വഹീഹാണ്‌. സ്വഹീഹ്‌ ബുഖാരിയില്‍ ആവര്‍ത്തനം അടക്കം 7275 ഹദീസുകളാണ്‌. ആവര്‍ത്തനം ഒഴിവാക്കിയാല്‍ 4000 ഹദീസുകളാണുള്ളത്‌. സ്വഹീഹ്‌ മുസ്‌ലിമിലുള്ളത്‌ ആവര്‍ത്തനം അടക്കം 12000 ഹദീസുകളും, ആവര്‍ത്തനം ഒഴിവാക്കിയാല്‍ 4000 ഹദീസുകളുമാണുള്ളത്‌.

സ്വഹീഹായ മറ്റു ഹദീസുകള്‍:
ഇമാം ബുഖാരിയും, ഇമാം മുസ്‌ലിമും ഉദ്ധരിക്കാത്ത സ്വഹീഹായ മറ്റു ഹദീസുകള്‍ സ്വഹീഹ്‌ ഇബ്‌നു ഖുസൈമ, സ്വഹീഹ്‌ ഇബ്‌നു ഹിബ്ബാന്‍, മുസ്‌തദറക്‌ അല്‍ഹാഖിം, സുനന്‌ തിര്‍മിദി, സുനന്‌ അബൂദാവൂദ്‌, സുനന്‌ നസാഇ, സുനന്‌ ഇബ്‌നുമാജ, സുനന്‌ ദാറഖുത്‌നി, ബൈഹഖി, മുസ്നദ് അഹ്മദ്  തുടങ്ങിയ അവലംബയോഗ്യമായ ഹദീസ്‌ ഗ്രന്ഥങ്ങളില്‍ നിന്നും നമുക്ക്‌ ലഭിക്കുന്നതാണ്‌. ഈ ഹദീസുഗ്രന്ഥങ്ങളില്‍ ഉദ്ധരിച്ചാല്‍ തന്നെ സ്വഹീഹായ ഹദീസിന്റെ നിബന്ധനകള്‍ പൂര്‍ണമായാലേ സ്വഹീഹായി പരിഗണിക്കുകയുള്ളൂ.

സ്വഹീഹായ ഹദീസുകള്‍ക്കിടയിലുള്ള പദവികള്‍:
1)ഏറ്റവും ഉന്നതമായ പദവിയിലുള്ള ഹദീസ്‌ ഇമാം ബുഖാരിയും, മുസ്‌ലിമും യോജിച്ച്‌ ഉദ്ധരിച്ച ഹദീസാകുന്നു. 2) പിന്നെ ഇമാം ബുഖാരി മാത്രം ഉദ്ധരിച്ച ഹദീസ്‌. 3) പിന്നെ ഇമാം മുസ്‌ലിം മാത്രം ഉദ്ധരിച്ച ഹദീസ്‌. 4) പിന്നെ ബുഖാരിയും മുസ്‌ലിമും ഉദ്ധരിക്കാത്ത എന്നാല്‍ ഇമാം ബുഖാരിയുടെയും, മുസ്‌ലിമിന്റെയും നിബന്ധനയോടെ ഉദ്ധരിച്ചതുമായ ഹദീസ്‌. 5) പിന്നെ ഇമാം ബുഖാരി ഉദ്ധരിക്കാത്ത എന്നാല്‍ ഇമാം ബുഖാരിയുടെ നിബന്ധനയോടെ ഉദ്ധരിച്ച ഹദീസ്‌. 6) പിന്നെ ഇമാം മുസ്‌ലിം ഉദ്ധരിക്കാത്ത എന്നാല്‍ മുസ്‌ലിമിന്റെ നിബന്ധനയോടെ ഉദ്ധരിക്കപ്പെട്ട ഹദീസ്‌. 7) പിന്നെ ഇവര്‍ രുപേരുമല്ലാത്ത ഇബ്‌നു ഖുസൈമ, ഇബ്‌നു ഹിബ്ബാന്‍ പോലെയുള്ള ഹദീസ്‌ പണ്ഡിതന്മാര്‍ ഉദ്ധരിച്ച സ്വഹീഹായ ഹദീസുകള്‍.

മുത്തഫക്കുന്‍ അലൈഹി
ഹദീസ്‌ പണ്ഡിതന്മാര്‍ മുത്തഫഖുന്‍ അലൈഹിയെന്ന്‌ പറഞ്ഞാല്‍ അതുകൊണ്ടുള്ള വിവക്ഷ ബുഖാരിയും,
മുസ്‌ലിമും യോജിച്ച്‌ ഉദ്ധരിച്ച ഹദീസാകുന്നു. 

ഹസന്‍
പ്രബലമായ ഹദീസ്‌ തന്നെയാണ്‌, സ്വഹീഹായ ഹദീസിന്റെ നിര്‍വ്വചനം തന്നെയാണ്‌, പക്ഷേ നിവേദക പരമ്പരയില്‍ ഒരാള്‍ക്ക്‌ ഹദീസ്‌ മനഃപ്പാഠമാക്കുന്ന കാര്യത്തിലോ, എഴുതി വെക്കുന്നതിലോ വേണ്ടത്രസൂക്ഷ്‌മതയില്ല എന്ന്‌ തെളിയിക്കപ്പെട്ട ഹദീസാണ്‌ ഹസന്‍. 

ഹസനായ ഹദീസിന്റെ വിധി
സ്വഹീഹായ ഹദീസ്‌ പോലെ തന്നെ ഹസനായ ഹദീസും സ്വീകരിക്കാവുന്നതും, അതുകൊണ്ട്  പ്രവര്‍ത്തിക്കുകയും ചെയ്യാവുന്നതാണെന്ന്‌ മുഴുവന്‍ ഫിഖ്‌ഹീ പണ്ഡിതന്മാരും പറയുകയും, അതിനനുസരിച്ച്‌ പ്രവര്‍ത്തിക്കുകയും ചെയ്‌തവരാണ്‌. ഇത്‌ തന്നെയാണ്‌ ഭൂരിപക്ഷം ഹദീസ്‌ പണ്ഡിതന്മാരുടെയും അഭിപ്രായം.

ളഈഫ്‌(ദുര്‍ബ്ബലം) ആയ ഹദീസ്‌
ഒരു നിബന്ധനയുടെ അഭാവം കാരണം സ്വഹീഹോ, ഹസനോ ആയ ഹദീസിന്റെ പദവിയിലേക്കെത്താത്ത ഹദീസുകള്‍. ഇതിന്‌ ഒരുപാടിനങ്ങളു്‌. 

മുഅല്ലഖ്‌ ആയ ഹദീസുകള്‍
ഹദീസ്‌ നിവേദന പരമ്പരയിലെ തുടക്കത്തില്‍ ഒന്നോ, രണ്ടോ നിവേദകന്മാര്‍ വിട്ട്‌പോവുക. ഹദീസ്‌ സ്വീകാര്യതയുടെ നിബന്ധനകള്‍ പൂര്‍ണമാകാത്തത്‌ കൊണ്ട് തന്നെ മുഅല്ലഖായ ഹദീസ്‌ സ്വീകാര്യമല്ല. 

മുര്‍സല്‍ ആയ ഹദീസ്‌
ഹദീസ്‌ നിവേദക പരമ്പരയിലെ അവസാനഭാഗത്ത്‌ താബിഇക്ക്‌ ശേഷമുള്ള സ്വഹാബിയെ പറയാതെ നേരിട്ട്‌ പ്രവാചകനില്‍ നിന്ന്‌ ഉദ്ധരിക്കുക. ഈ ഹദീസിന്റെ വിധി  ഹദീസ്‌ സ്വീകാര്യതയുടെ നിബന്ധനയുടെ അഭാവം കാരണത്താല്‍ മുര്‍സലായ ഹദീസ്‌ സ്വീകരിക്കാതെ തള്ളി
കളയേതാണ്‌.

മുഅ്‌ളല്‍ ആയ ഹദീസ്‌
ഹദീസ്‌ നിവേദക പരമ്പരയുടെ മധ്യത്തില്‍ രണ്ടോ  അതില്‍ കൂടുതലോ നിവേദകന്മാര്‍ വിട്ട്‌ പോവുക.
ഹദീസിന്റെ വിധി മുഅ്‌ളലായ ഹദീസ്‌ ദുര്‍ബ്ബലമായ ഹദീസാണ്‌, മുര്‍സലിനേക്കാളും, മുഅല്ലഖിനേക്കാളും താഴെ പദവിയി ലാണ്‌ മുഅ്‌ളലിന്റെ സ്ഥാനം.

മുന്‍ഖത്വിഅ്‌ ആയ ഹദീസ്‌
ഹദീസ്‌ നിവേദക പരമ്പരയില്‍ മുഅല്ലഖോ, മുര്‍സലോ, മുഅ്‌ളലോ അല്ലാത്ത രൂപത്തില്‍ നിവേദകന്മാര്‍ വിട്ട്‌പോവുക. ഈ ഹദീസ്‌ ദുര്‍ബ്ബലമാണ്‌, സ്വീകരിക്കുവാന്‍ പാടുള്ളതല്ല.

മൗളൂഅ്‌ ആയ ഹദീസ്‌
പ്രവാചകന്‍ യിലേക്ക്‌ ചേര്‍ത്തി കെട്ടിയുാണ്ടാക്കിപ്പറയുന്ന കള്ളഹദീസുകള്‍ക്കാണ്‌ മൗളൂഅ്‌ എന്ന്‌ പറയുന്നത്‌. ഇങ്ങനെ കെട്ടിയുാണ്ടാക്കിയ കള്ള ഹദീസുകള്‍ ഒരിക്കലും ഉദ്ധരിക്കുവാന്‍ പാടില്ല. ജനങ്ങള്‍ക്കിടയില്‍ വ്യാപിച്ചിട്ടുെങ്കില്‍ അത്‌ കെട്ടിയുാക്കിയതാണ്‌ എന്ന്‌ വിശദീകരിക്കുവാന്‍ വേണ്ടി മാത്രമെ ഉദ്ധരിക്കാന്‍ പാടുള്ളൂ

മത്‌റൂക്ക്‌ ആയ ഹദീസ്‌
ഹദീസിന്റെ നിവേദക പരമ്പരയില്‍ ഒരു നിവേദകന്‍ കള്ളനാണെന്ന്‌ ആരോപിക്കപ്പെട്ടിട്ടുള്ള സനദുള്ള ഹദീസാണ്‌
മത്‌റൂക്ക്‌.

മുന്‍കര്‍ ആയ ഹദീസ്‌
ഹദീസിന്റെ നിവേദക പരമ്പരയിലുള്ള ഒരു നിവേദകന്‍ തെമ്മാടിയോ, കൂടുതല്‍ അശ്രദ്ധയുള്ളവനോ, മനഃപാഠമാക്കി
യതില്‍ ധാരാളം പിഴവ്‌ പറ്റുന്നവനോ ആണെങ്കില്‍ ആ ഹദീസ്‌ മുന്‍കറാകുന്നു.

ഖുദ്‌സി ആയ ഹദീസ്‌
പ്രവാചകന്‍ തന്റെ റബ്ബിനെ തൊട്ട്‌ ഉദ്ധരിക്കുന്നതിനാണ്‌ ഹദീസ്‌ ഖുദ്‌സിയെന്ന്‌ പറയുന്നത്‌. 

ഖുര്‍ആനും, ഖുദ്‌സിയായ ഹദീസും തമ്മിലുള്ള വ്യത്യാസം
1) വിശുദ്ധ ഖുര്‍ആനിന്റെ ആശയവും, പദങ്ങളും അല്ലാഹുവില്‍ നിന്നാണ്‌, എന്നാല്‍ ഖുദ്‌സിയായ ഹദീസിന്റെ ആശയം അല്ലാഹുവില്‍ നിന്നും, പദങ്ങള്‍ പ്രവാചകന്‍ യില്‍ നിന്നുമാകുന്നു. 2) ഖുര്‍ആന്‍പാരായണം ചെയ്യല്‍ ആരാധനയാണ്‌, ഖുദ്‌സിയായ ഹദീസ്‌ അങ്ങിനെയല്ല. 3) ഖുര്‍ആന്‍ നമസ്‌കാരത്തില്‍ പാരായണം ചെയ്യാം,
ഖുദ്‌സിയായ ഹദീസ്‌ നമസ്‌കാരത്തില്‍ പാരായണം ചെയ്യാവതല്ല. മര്‍ഫൂഅ്‌ ആയ ഹദീസ്‌: പ്രവാചകന്‍ യിലേക്ക്‌ ചേര്‍ത്തിയുദ്ധരിക്ക പ്പെടുന്ന വാക്കുകളോ, പ്രവര്‍ത്തനങ്ങളോ, അംഗീകാരങ്ങളോ, വിശേഷണ ങ്ങളോ അടങ്ങിയിട്ടുള്ള ഹദീസുകളാണ്‌ മര്‍ഫൂഅ്‌. അത്‌ സ്വഹാബിയോ, താബിഇയോ ആയാലും ശരി. സനദ്‌ പരിപൂര്‍ണ മാണെങ്കിലും, അല്ലെങ്കിലും ശരി.

മൗഖൂഫ്‌ ആയ ഹദീസ്‌
സ്വഹാബികളിലേക്ക്‌ ചേര്‍ത്തിയുദ്ധരിക്കപ്പെടുന്ന വാക്കുകളോ, പ്രവര്‍ത്തനങ്ങളോ, അംഗീകാരങ്ങളോ, വിശേഷണങ്ങളോ അടങ്ങിയിട്ടുള്ള ഹദീസുകളാണ്‌ മൗഖൂഫ്‌. സനദ്‌ പരിപൂര്‍ണമാണെങ്കിലും, സനദ്‌ മുന്‍ഖത്വിഅ്‌: ആണെങ്കിലും ശരി.

മഖ്‌ത്വൂഅ്‌ ആയ ഹദീസ്‌
താബിഇയിലേക്ക്‌ ചേര്‍ത്തിയുദ്ധരിക്കപ്പെ ടുന്ന
വാക്കുകളോ, പ്രവര്‍ത്തനങ്ങളോ, അംഗീകാരങ്ങളോ, വിശേഷണങ്ങളോഅടങ്ങിയിട്ടുള്ള ഹദീസാണ്‌ മഖ്‌ത്വൂഅ്‌.

ആരാണ്‌ സ്വഹാബി? 
മുസ്‌ലിമായി പ്രവാചകനെ ക്‌മുട്ടുകയും, മുസ്‌ലിമായി മരിക്കുകയും ചെയ്‌തവര്‍ക്കാണ്‌ സ്വഹാബികള്‍ എന്ന്‌
പറയുന്നത്‌.

കൂടുതല്‍ ഹദീസുകള്‍ ഉദ്ധരിച്ച സ്വഹാബികള്‍:
1) അബൂഹുറൈറ (റ) 5374 ഹദീസുകള്‍ ഉദ്ധരിച്ചിട്ടു്‌, അദ്ദേഹത്തില്‍ നിന്ന്‌ ഏകദേശം 300 ആളുകള്‍ ഹദീസുകള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടു്‌.2) അബ്ദുല്ലാഹ്‌ ഇബ്‌നു ഉമര്‍(റ) 2630 ഹദീസുകള്‍ ഉദ്ധരിച്ചിട്ടു്‌. 3)അനസ്‌ ്‌നു മാലിക്‌(റ) 2286 ഹദീസുകള്‍ ഉദ്ധരിച്ചിട്ടു്‌. 4) ഉമ്മുല്‍മുഅ്‌മിനീന്‍ ആയിശാ(ഴ) 2210 ഹദീസുകള്‍ ഉദ്ധരിച്ചിട്ടു്‌. 5) അബ്ദുല്ലാഹ്‌
ഇബ്‌നു അബ്ബാസ്‌(റ) 1660 ഹദീസ്‌ ഉദ്ധരിച്ചിട്ടു്‌. 6) ജാബിര്‍ അബ്ദുല്ലാഹ്‌(റ) 1540 ഹദീസ്‌ ഉദ്ധരിച്ചിട്ടു്‌.

അല്‍ അബാദില എന്ന പേരിലറിയപ്പെടുന്നവര്‍
അബ്ദുല്ലാഹ്‌ എന്ന പേരിലറിയപ്പെടുന്ന സ്വഹാബികളിലെ പണ്ഡിതന്മാര്‍ നാല്‌ പേരാണ്‌, അതുകൊാണ്‌ അല്‍ അബാദിലായെന്ന്‌ അറിയപ്പെടാന്‍ കാരണം. അവര്‍: 1- അബ്ദുല്ലാ ഇബ്‌നു ഉമര്‍(റ). 2- അബ്ദുല്ലാഹ്‌ ഇബ്‌നു അബ്ബാസ്‌(റ). 3- അബ്ദുല്ലാഹ്‌ ഇബ്‌നു സുബൈര്‍(റ). 4- അബ്ദുല്ലാഹ്‌ ഇബ്‌നു അംറുബ്‌നുല്‍ ആസ്വ്‌(റ).

No comments:

Post a Comment

Note: Only a member of this blog may post a comment.