Sunday, July 20, 2014

പള്ളി

ഇബ്‌ഌ അബ്ബാസ്‌(റ) പറഞ്ഞു. അല്ലാഹുവിന്റെ ദൂതന്‍(സ) പറഞ്ഞു: പള്ളികള്‍ അലങ്കരിക്കുവാന്‍ ഞാന്‍ ആജ്ഞാപിക്കപ്പെട്ടിട്ടില്ല. (അബൂദാവൂദ്‌)

ആയിശ(റ) പറഞ്ഞു: അല്ലാഹുവിന്റെ ദൂതന്‍(സ) വാസസ്ഥലങ്ങളില്‍ പള്ളി പണിയുവാഌം അതു വൃത്തിയാക്കിയിടുവാഌം സുഗന്ധിതമാക്കുവാഌം ആജ്ഞാപിച്ചു. (അബൂദാവൂദ്‌)

പള്ളിയില്‍ കവിതോച്ചാരണവും, അതില്‍വെച്ചു ക്രയവിക്രയവും അല്ലാഹുവിന്റെ ദൂതന്‍(സ) നിരോധിച്ചിരിക്കുന്നു. വെളളിയാഴ്‌ച നമസ്‌കാരത്തിന്‌ മുമ്പ്‌ ചുറ്റിയിരുന്നു സംസാരിക്കുന്നതും (നിരോധിച്ചിരിക്കുന്നു) (അബൂദാവൂദ്‌)

ജാബിര്‍ (റ)ല്‍ നിന്ന്‌: (ആഹാരം കഴിക്കുമ്പോള്‍) ഭക്ഷണത്തളികയും വിരലുകളും (വൃത്തിയാകും വരെ) തുടച്ച്‌ നക്കുവാന്‍ അല്ലാഹുവിന്‍റെ പ്രവാചകന്‍ (സ) അരുളിയിരിക്കുന്നു. ഏതിലാണ്‌ ബര്‍ക്കത്തെന്ന്‌ നിങ്ങള്‍ക്കറിയുകയില്ല എന്നും നബി(സ) പ്രസ്താവിച്ചിട്ടുണ്ട്‌. (മുസ്ലിം)

ആയിശ(റ) നിവേദനം: തിരുമേനി(സ) രാത്രിയില്‍ പതിനൊന്ന്‌ റക്‌അത്താണ്‌ നമസ്‌കരിച്ചിരുന്നത്‌. അതായിരുന്നു അവിടുത്തെ രാത്രി നമസ്‌കാരം. നിങ്ങളില്‍ ഒരാള്‍ ഖുര്‍ആനിലെ 50 സൂക്തങ്ങള്‍ ഓതാന്‍ എടുക്കുന്ന സമയം ആ നമസ്‌കാരത്തില്‍ നബി(സ) ഒരു സുജൂദിന്‌ എടുക്കാറുണ്‌ടായിരുന്നു. ശേഷം സുബ്‌ഹ്‌ നമസ്‌കാരത്തിന്‌ മുമ്പ്‌ നബി(സ) രണ്‌ടു റക്‌അത്തു നമസ്‌കരിക്കും. പിന്നീട്‌ തന്റെ വലതു വശത്തേക്ക്‌ ചരിഞ്ഞു കിടക്കും. നമസ്‌കാരത്തിന്‌ വിളിക്കുന്നവന്‍ (ഇഖാമത്ത്‌ കൊടുക്കുന്നവന്‍) നബി(സ)യുടെ അടുത്തു വരുന്നതുവരെ ആ നിലക്ക്‌ കിടക്കും. (ബുഖാരി. 2.16.108)



No comments:

Post a Comment

Note: Only a member of this blog may post a comment.